അപകട മുന്നറിയിപ്പ് നിരസിച്ചു, തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട മൂന്ന് വിനോദ സഞ്ചാരികള്‍ മരിച്ചു, കയത്തിലെത്തിയത് എട്ട് പേരടങ്ങുന്ന സംഘം, ശക്തമായ ഒഴുക്ക് അപകട സമയത്തുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍...!

തിരുവനന്തപുരത്ത് ഒഴുക്കില്‍പ്പെട്ട് മൂന്ന് വിനോദ സഞ്ചാരികള്‍ മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ സഫാന്‍, ഫിറോസ്, ജവാദ് എന്നിവരാണ്.വിതുര കല്ലാര്‍ വട്ടകയത്തില്‍പ്പെട്ട് മരിച്ചത്. ഇവര്‍ മൂന്നുപേരും ബന്ധുക്കളാണ്. എട്ട് പേരടങ്ങുന്ന സംഘമാണ് കയത്തിലെത്തിയത്.
ആദ്യം ഒഴുക്കില്‍പ്പെട്ടത് ഒരു പെണ്‍കുട്ടിയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമത്തിനിടെയാണ് മറ്റുള്ളവരും ഒഴുക്കില്‍പ്പെടുകയായിരുന്നു.ഇവരെ നാട്ടുകാരാണ് രക്ഷപെടുത്തിയത്. മരിച്ച ഫിറോസ് എസ്എപി ക്യാമ്പിലെ പൊലീസുകാരനാണ്.
അപകട മുന്നറിയിപ്പ് നിരസിച്ചാണ് സഞ്ചാരികള്‍ കയത്തിലിറങ്ങിയത്. വെള്ളത്തിന്റെ ശക്തമായ ഒഴുക്ക് അപകട സമയത്തുണ്ടായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. വിതുരയില്‍ നിന്നടക്കം ഫയര്‍ഫോഴ്‌സ് സംഘമെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
https://www.facebook.com/Malayalivartha






















