Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

മുഖ്യമന്ത്രിയ്ക്ക് വിദേശത്തേയ്ക്ക് പറക്കാന്‍ കോടിയേരിയുടെ മൃതദേഹം നേരത്തേ സംസ്‌കരിച്ചു; പാര്‍ട്ടിയ്ക്കുള്ളില്‍ പ്രതിഷേധം ശക്തം

05 OCTOBER 2022 01:24 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരിയും തമ്മിലുള്ള ബന്ധത്തെ ക്കുറിച്ച കേരളത്തിനറിയം. സംസ്‌കാരച്ചടങ്ങിലും കോടിയേരിയെ സഹോദര തുല്യനായാണ് വേര്‍പാടിനോട് മുഖ്യമന്ത്രി പ്രതികരിച്ചത്. കോടിയേരി സംസ്ഥാന സെക്രട്ടറി പദവിയില്‍ ഇരിക്കേ പിണറായിയുമായി വളരെ അടുത്ത ബന്ധം തന്നെയാണ് പുലര്‍ത്തിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കുവേണ്ടിയാണ് കോടിയേരിയുടെ മൃതദേഹത്തെ എകെജി സെന്ററില്‍ പൊതു ദര്‍ശനത്തിന് വയ്ക്കാത്തതെന്നാണ് ഒരു വിഭാഗം ഉയര്‍ത്തുന്ന വിമര്‍ശനം.

അതേസമയം ആ കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പും ഉടലെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം പിന്നേയും നീട്ടിവെയ്ക്കാന്‍ വിസമ്മതിച്ചതാണ് സംസ്‌കാര ചടങ്ങുകള്‍ വേഗത്തിലാക്കാനുള്ള കാരണമെന്നാണ് പ്രവര്‍ത്തകര്‍ക്കുള്ളിലെ മുറുമുറുപ്പ്. ഇതോടെ സംസ്‌കാരച്ചടങ്ങിലെ പിണറായിയുടെ കണ്ണുനീര്‍ സത്യമായിരുന്നോ എന്ന ചോദ്യവും എതിര്‍ പക്ഷം ഉയര്‍ത്തകയാണ്. എന്തായാലും കോടിയേരിയുടെ ചടങ്ങുകള്‍ക്ക് പിന്നാലെ തിരക്കിട്ട് മുഖ്യമന്ത്രി ചൊവ്വാഴ്ച പുലര്‍ച്ചെ തന്നെ നോര്‍വ്വേയ്ക്ക് തിരിച്ചത് വിമര്‍ശങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. നിലവില്‍ പിണറായി നേര്‍വെയിലാണുള്ളത് വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം എന്നീ മേഖലകളിലെ വിദേശ മാതൃകകള്‍ പഠിക്കുന്നതിനായാണ് ഈ യാത്രയെന്നാണ് വിശദീകരണം.

എന്തായാലും കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെയ്ക്കാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലുകളുണ്ടോ? എന്ന ചോദ്യം വളരെ പരസക്തമാണ്. കാരണം മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെ മൃതദേഹം പാര്‍ട്ടിയുടെ സംസ്ഥാന ഓഫീസായ എകെജി സെന്ററില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കുന്ന പതിവ് നേരത്തേ ഉള്ളതാണ്. എന്നാല്‍ കോടിയേരിയുടെ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് അവിടെ പൊതുദര്‍ശനത്തിന് വെച്ച് സംസ്‌കരിക്കുകയാണുണ്ടായത്. പൊതുവേ സംസ്ഥാനത്തെ മുതിര്‍ന്ന നേതാവിന്റെ എകെജി സെന്ററിലെത്തിച്ച് അന്തിമ അഭിവാദ്യം നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാതെയാണ് രണ്ട് വട്ടം സംസ്ഥാന സെക്രട്ടറിയായ ഉന്നത നേതാവിന്റെ സംസ്‌കാരചടങ്ങുകള്‍ നടത്തിയത്. ചെന്നൈയില്‍ നിന്നും എയര്‍ ആംബുലന്‍സില്‍ മൃതദേഹം കണ്ണൂരിലേക്ക് എത്തിച്ച് എം.വി. ഗോവിന്ദന്‍ വിമാനത്താവളത്തിലെത്തി ഏറ്റുവാങ്ങുകയായിരുന്നു.

എകെജി സെന്ററിലെത്തിച്ച് പൊതുദര്‍ശനത്തിന് വെക്കുമെന്ന് കരുതിയ മൃതദേഹം നേരിട്ട് കണ്ണൂരിലേക്ക് എത്തിക്കുകയും മാടപ്പീടികയിലെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ചശേഷം കണ്ണൂരിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ എത്തിക്കുകയും പിന്നിട് തിങ്കളാഴ്ച 3.30 ഓടുകൂടി പയ്യാമ്പലത്ത് കോടിയേരിയുടെ ഭൗതികദേഹം സംസ്‌കരിക്കുകയായിരുന്നു. മുന്‍ സിപിഎം നേതാക്കളായ ഇ.കെ. നയനാര്‍, ചടയന്‍ ഗോവിന്ദന്‍, എന്നിവരുടെ സ്മൃതി കുടീരങ്ങള്‍ക്ക് സമീപത്തായാണ് കോടിയേരിയേയും സംസ്‌കരിച്ചത്.

അതേസമയം മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ യാത്രയെ കുറിച്ച് ഔദ്യോഗികമായി അറിയിക്കാത്തതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് അതൃപ്തിയുണ്ട്. സാധാരണ മുഖ്യമന്ത്രിമാര്‍ വിദേശത്തേക്ക് പോകുമ്പോള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ അക്കാര്യം അറിയിക്കുകയോ രേഖാമൂലം യാത്രയുടെ വിശദാംശങ്ങള്‍ കൈമാറുകയോ ചെയ്യുന്ന പതിവുണ്ട്. എന്നാല്‍ രാജ്ഭവന് വിവരം നല്‍കാതെയാണ് ഇക്കുറി മുഖ്യമന്ത്രിയും മന്ത്രിമാരും യൂറോപ്പ് യാത്രയ്ക്ക് പോയത് എന്നാണ് രാജ്ഭവന്റെ പരാതി. ഇന്നലെ കണ്ണൂരില്‍ കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയപ്പോഴാണ് യാത്രാവിവരം മുഖ്യമന്ത്രി ഗവര്‍ണറോട് പറഞ്ഞതെന്നാണ് രാജ്ഭവന്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഒക്ടോബര്‍ ഒന്നിനാണ് പോകാനിരുന്നത്. എന്നാല്‍ കോടിയേരിയുടെ രോഗാവസ്ഥ പരിഗണിച്ച് യാത്ര നീട്ടി. വേണ്ടെന്ന് വച്ചുവെന്ന തരത്തിലാണ് വാര്‍ത്ത വന്നത്. കോടിയേരിയുടെ മരണമായതു കൊണ്ട് തന്നെ ഉടന്‍ പോകില്ലെന്നും കരുതി. എന്നാല്‍ വിദേശത്തെ കൂടിയാലോചനകള്‍ അടിയന്തരമാണെന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്. ഇതോടെ ഫിന്‍ലന്‍ഡ് ഒഴിവാക്കി മറ്റിടങ്ങളിലേക്ക് പോകാന്‍ തീരുമാനിച്ചു.

അതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രാ വിവാദത്തില്‍ പ്രതികരണവുമായി മന്ത്രി എം ബി രാജേഷും രംഗത്തുവന്നു. ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുയര്‍ത്തിയ മന്ത്രി, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന് പ്രവര്‍ത്തിക്കാനുള്ള അവകാശം ജനങ്ങളാണ് നല്‍കിയതെന്നും ചൂണ്ടിക്കാട്ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (2 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (2 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (2 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (2 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (2 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (2 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (3 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (4 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (7 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (7 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (7 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (7 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (7 hours ago)

Malayali Vartha Recommends