നബിദിനം ഇന്ന് .... സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്ത് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു

നബിദിനം ഇന്ന് .... സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്ത് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നു.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാം മത വിശ്വാസികള്‍ നബിദിനമായി ആഘോഷിക്കുന്നു. ഇന്ന് വൈകിട്ട് 4.45ന് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നബിദിന റാലി നടത്തും. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷവും നബിദിന റാലി ഉണ്ടായിരുന്നില്ല.
അതേസമയം നബിദിനം പ്രമാണിച്ച് 325 തടവുകാര്‍ക്ക് മാപ്പ് നല്‍കി ഒമാന്‍. ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖാണ് വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട തടവുകാര്‍ക്ക് മാപ്പ് നല്‍കിയത്്. ഇതില്‍ 141 പേര്‍ വിദേശികളാണ്. കഴിഞ്ഞ വര്‍ഷം 328 തടവുകാര്‍ക്ക് ഒമാന്‍ മാപ്പ് കൊടുത്തിരുന്നു. നബിദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ ഒമ്പതിന് ഇന്ന് ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha





















