മുതലാളിയും പെട്ടു... വടക്കഞ്ചേരി അപകടത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു; എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന സൂചനകള്‍; അപകടത്തിന്റെ ഡിജിറ്റല്‍ പുനരാവിഷ്‌ക്കരണവും നല്‍കിയിട്ടുണ്ട്

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ സമഗ്ര റിപ്പോര്‍ട്ട് തയ്യാര്‍. ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലുള്ളത്. വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തിന്റെ കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവ വിശകലനം ചെയ്തുള്ള സമഗ്ര റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ക്ക് സമര്‍പ്പിച്ചു.
എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒ എം കെ ജയേഷ് കുമാറാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് വിശദ റിപ്പോര്‍ട്ട് കൈമാറിയത്. 18 പേജുള്ള റിപ്പോര്‍ട്ടില്‍ അപകട കാരണം, സാഹചര്യം, ബസിലെ നിയമ ലംഘനം എന്നിവയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. അപകടം ഡിജിറ്റല്‍ പുനരാവിഷ്‌ക്കരണവും റിപ്പോര്‍ട്ടിനു ഒപ്പം ചേര്‍ത്തിട്ടുണ്ട്.
കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള ചില കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് സൂചന. അതേസമയം വടക്കഞ്ചേരി ടൂറിസ്റ്റ് ബസ് അപകടത്തില്‍ യാത്രക്കാരുടെയും അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ജീവനക്കാരുടെയും മൊഴിയെടുക്കാന്‍ പൊലിസ്. കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് നിര്‍ത്തിയത് കൊണ്ടാണ് അപകടം ഉണ്ടായതെന്നായിരുന്നു ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞിരുന്നത്.
ഇതില്‍ വ്യക്തത വരുത്താനാണ് പോലിസ് നടപടി. ജോമോനെ വടക്കഞ്ചേരിയില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചവരെയും പൊലിസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി പ്രേരണക്കുറ്റo ചുമത്തി ബസ് ഉടമ അരുണിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.വാഹനം ഓടിക്കുമ്പോള്‍ ജോമോന്‍ മദ്യപിച്ചിരുന്നോ എന്നറിയാന്‍ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വൈകാതെ കിട്ടുമെന്നാണ് പൊലിസ് പ്രതീക്ഷ.
അതേസമയം വടക്കഞ്ചേരി അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് പിഴവ് സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് വഴിവെച്ചതെന്ന് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്‍ മൊഴി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നത്.
അപകടമുണ്ടായ സ്ഥലത്തിനു 200 മീറ്റര്‍ മുന്നെ ആളെ ഇറക്കാന്‍ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തിയതിനു ശേഷം വീണ്ടും യാത്ര തുടരുകയായിരുന്നു. അത് കൊണ്ട് തന്നെ ബ്രേക്കിടേണ്ട ആവശ്യമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടക്കുമ്പോള്‍ ടൂറിസ്റ്റ് ബസിന്റെ വേഗത 97 കിലോമീറ്ററായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച അന്തിമ റിപ്പോര്‍ട്ട് അപകടത്തില്‍ മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ട്രന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് നല്‍കിയത്.
കെഎസ്ആര്‍ടിസി ഡ്രൈവറുടെയും കണ്ടക്ടറുടെയും യാത്രക്കാരുടെയും മൊഴിയും രേഖപ്പെടുത്തും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍. അതേസമയം വാഹനാപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് ഗതാഗതമന്ത്രി ആന്റണി രാജുവിന് കൈമാറിയ പ്രഥമിക റിപ്പോര്‍ട്ടിലാണ് അപകടകാരണം വ്യക്തമാക്കുന്നത്.
വേളാങ്കണ്ണി യാത്ര കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയെത്തിയ ഡ്രൈവര്‍ രാത്രി വീണ്ടും വാഹനം ഓടിച്ചതായും ഇടതുവശത്തുകൂടി കാറിനെ മറികടക്കാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ഇയാള്‍ യാത്രക്കിടെ നിന്നു കൊണ്ട് വണ്ടിയോടിക്കുന്ന ദൃശ്യങ്ങളും കഴിഞ്ഞ ദിവസവും പുറത്തു വന്നിരുന്നു.
അപകടത്തില്‍പ്പെട്ട ബസ് കഴിഞ്ഞ മൂന്ന് മാസത്തിനിടെ 19 തവണ അമിത വേഗതയില്‍ സഞ്ചരിച്ചെന്ന അലര്‍ട്ട് വന്നിട്ടും ബസ് ഉടമ അരുണ്‍ അവഗണിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. മുന്നറിയിപ്പ് കണക്കിലെടുത്ത് അരുണ്‍ ഇടപെട്ടിരുന്നെങ്കില്‍ വടക്കഞ്ചേരി അപകടം ഒഴിവാക്കാമായിരുന്നെന്നും അന്വേഷണസംഘം വിലയിരുത്തി. പ്രേരണാക്കുറ്റം ചുമത്തി ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
"
https://www.facebook.com/Malayalivartha





















