തിരുവനന്തപുരം വെഞ്ഞാറമൂട് ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് കയറി യുവാവ് മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയില്‍ നഴ്‌സിന്റെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തിരുവനന്തപുരം വെഞ്ഞാറമൂട് ആംബുലന്‍സ് ബൈക്കില്‍ ഇടിച്ച് കയറി യുവാവ് മരിച്ച സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറുടെയും വാഹനം ഓടിച്ച മെയില്‍ നഴ്‌സിന്റെയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.
ഡ്രൈവര്‍ക്ക് പകരം മെയില്‍ നഴ്‌സാണ് ആംബുലന്‍സ് ഓടിച്ചിരുന്നത്. ഇന്നലെ നടന്ന അപകടത്തില്‍ ഒരാള്‍ മരണപ്പെടുകയും മൂന്നര വയസുള്ള കുട്ടിക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഡി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രമോജ് ശങ്കറും സംഘവും അപകട സ്ഥലം സന്ദര്‍ശിച്ചു.
ഇന്നലെ രാവിലെ ആറരയോടെ വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപത്താണ് അപകടമുണ്ടായത്. പിരപ്പന്‍കോട് ഷിബുവും മകള്‍ അലംകൃതയുമാണ് അപകടത്തില്‍പ്പെട്ടത്. രോഗി ഇടുക്കിയില്‍ ഇറക്കി മടങ്ങിവരുകയായിരുന്ന ആംബുലന്‍സാണ് അമിതവേഗത്തില്‍ പാഞ്ഞെത്തി അപകടമുണ്ടാക്കിയത്.
ഡ്രൈവറിന് പകരമായി മെയ്ല്‍ നഴ്‌സ് ആംബുലന്‍സ് ഓടിക്കവേയാണ് ബൈക്കിലേക്ക് ഇടിച്ചുകയറിയത്. സമീപത്തെ ലാബിലേക്ക് കയറാനായി റോഡരികരില്‍ ബൈക്ക് നിര്‍ത്തിയതിനിടെയാണ് ഷിബുവും മകള്‍ അലംകൃതയും അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ രക്ഷിക്കാനായില്ല. അലംകൃതയുടെ നില ഗുരുതരമായി തുടരുകയാണെന്ന് പൊലീസ് .
അപകടമുണ്ടായ സമയം ആംബുലന്‍സ് ഓടിച്ചിരുന്നത് മെയില്‍ നഴ്‌സായ ചെറുവക്കല്‍ സ്വദേശിയായ അമലാണ്. ഉറക്കക്ഷീണം കാരണം ഡ്രൈവര്‍ വിനീത് അമലിന് വണ്ടി കൈമാറുകായിരുന്നു. സംഭവത്തില്‍ അമലിനും വിനീതിനും എതിരെ വെഞ്ഞാറമൂട് പൊലീസ് അശ്രദ്ധ മൂലമുള്ള മരണത്തിന് കേസെടുത്തു.
"
https://www.facebook.com/Malayalivartha





















