കൊടുംക്രൂരത.... ഉറങ്ങിക്കിടന്ന യുവാവിനെ തലക്ക് അടിച്ചും വായില്‍ കമ്പി കുത്തിയിറക്കിയും ക്രൂരമായി കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ പിടികൂടി പോലീസ്...

കൊടുംക്രൂരത.... ഉറങ്ങിക്കിടന്ന യുവാവിനെ തലക്ക് അടിച്ചും വായില്‍ കമ്പി കുത്തിയിറക്കിയും ക്രൂരമായി കൊലപ്പെടുത്തി ഒളിവില്‍ പോയ പ്രതിയെ പിടികൂടി പോലീസ്...
കാന്തല്ലൂര്‍ തീര്‍ഥമല മുതുവാക്കുടി സ്വദേശി രമേശാണ് (27) കൊല്ലപ്പെട്ടത്. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പ്രതിയും രമേശിന്റെ അമ്മാവന്‍ സുബ്ബരാജിന്റെ മകനുമായ സുരേഷിനെ (23) മറയൂരിലെ ചന്ദന റിസര്‍വില്‍നിന്ന് പൊലീസ് പിടികൂടി.
മറയൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പെരിയക്കുടി മുതുവ കോളനിയിലെ സുരേഷിന്റെ വീട്ടില്‍ വെള്ളിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
സുരേഷിന്റെ മാതാപിതാക്കള്‍ വീടിന് സമീപത്തുതന്നെ ഷെഡിലാണ് താമസിച്ചു പോന്നിരുന്നത്. നേരത്തേ ട്രൈബല്‍ പ്രമോട്ടറായി ജോലി ചെയ്തിരുന്ന രമേശ് ഇടക്കിടെ അമ്മാവന്റെ വീട്ടില്‍ വരാറുണ്ടായിരുന്നു. വെള്ളിയാഴ്ചയും രമേശ് സുരേഷിനൊപ്പമുണ്ടായിരുന്നു. മദ്യപാനത്തിനിടെയുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
ഉറങ്ങിക്കിടന്ന രമേശിനെ കമ്പിവടികൊണ്ട് പലപ്രാവശ്യം തലക്ക് അടിച്ച് കൊലപ്പെടുത്തിയശേഷം ഇതേ കമ്പിവടി വായില്‍ കുത്തിക്കയറ്റി മൃതദേഹം വികൃതമാക്കുകയും ചെയ്തു. കൊലപാതകത്തിനുശേഷം സുരേഷ് സ്ഥലത്തുനിന്ന് കടന്നു. അയല്‍വാസികളാണ് സംഭവം പൊലീസിനെ വിളിച്ചറിയിച്ചത്.
സുരേഷ് മദ്യത്തിനടിമയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഫോറന്‍സിക് ഉദ്യോഗസ്ഥരും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവെടുത്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സുധയാണ് രമേശിന്റെ ഭാര്യ.
അതേസമയം പെരിയകുടിയില്‍ ബന്ധു കൊലപ്പെടുത്തിയ കാന്തല്ലൂര്‍ തീര്‍ഥമല മുതുവാക്കുടി സ്വദേശി രമേശിന്റെ മൃതദേഹം മറയൂരില്‍ എത്തിച്ചത് നാല് കിലോമീറ്റര്‍ ചുമന്ന്. മറയൂരിലെ മലമുകളിലാണ് പെരിയകുടി. ഇവിടേക്ക് മതിയായ യാത്രാസൗകര്യമില്ലാത്തതിനാല്‍ അടിയന്തര സാഹചര്യങ്ങളില്‍ ജീപ്പിനെയാണ് ആശ്രയിക്കുന്നത്. എന്നാല്‍, മൃതദേഹം വാഹനത്തില്‍ കയറ്റാന്‍ കുടിയിലെ ജീപ്പുകാര്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് നാല് കിലോമീറ്റര്‍ കമ്പിളിയില്‍ കെട്ടി ചുമന്ന് മറയൂരില്‍ എത്തിക്കുകയായിരുന്നു. ഇവിടെനിന്ന് ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു.
"
https://www.facebook.com/Malayalivartha





















