അന്തംവിട്ട് ഗാര്‍ഗെ... ശശി തരൂര്‍ സ്വീകാര്യത വര്‍ധിപ്പിച്ച് കുതിയ്ക്കുന്നു; കോണ്‍ഗ്രസിന് ദൈവം നല്‍കിയ ഗിഫ്റ്റാണ് തരൂരെന്ന് കെസി അബു; അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞശേഷമാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചത്; ശശി തരൂരാണ് നല്ലത്

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. പാര്‍ട്ടിയിലെ ശശി തരൂരിന്റെ സ്വീകാര്യത വര്‍ധിക്കുകയാണ്. ഒരു പക്ഷേ ജയിച്ചാല്‍ പോലും അത്ഭുതമില്ല. ഇതിനിടെ ശശി തരൂരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാക്കളുമെത്തി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദൈവം നല്‍കിയ ഗിഫ്റ്റായാണ് ശശി തരൂരിനെ പ്രവര്‍ത്തകര്‍ കാണുന്നതെന്നാണ് കോണ്‍ഗ്രസ് നേതാവ് കെസി അബു പറയുന്നത്.
അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ച് പറഞ്ഞശേഷമാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചത്. എല്ലാ തലമുറകളിലെയും ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്ന നേതാവാണ് തരൂര്‍. അറിവും വിശ്വപൗരന്‍ എന്ന പരിവേഷവുമുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നെന്ന് കെസി അബു പറഞ്ഞു.
അധ്യക്ഷ തെരഞ്ഞെടുപ്പിനെ ഗ്രൂപ്പിന്റെ മത്സരമായി കാണുന്നില്ലെന്നും ഏതെങ്കിലും ഒരു ഗ്രൂപ്പ് തരൂരിനെതിരെ നിലപാട് എടുത്തെന്ന് തനിക്ക് തോന്നുന്നില്ലെന്നും കെസി അബു പറഞ്ഞു. വളരെ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണ്. രാഹുല്‍ ഗാന്ധി പ്രസിഡന്റാവണമെന്നായിരുന്നു ഞങ്ങളുടെ എല്ലാം ആഗ്രഹം. അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ആവര്‍ത്തിച്ച് പറഞ്ഞശേഷമാണ് ശശി തരൂര്‍ പത്രിക സമര്‍പ്പിച്ചത്.
കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദൈവം നല്‍കിയ ഗിഫ്റ്റായാണ് തരൂരിനെ ഞങ്ങള്‍ കാണുന്നത്. എല്ലാ തലമുറയിലെയും ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്ന നേതാവാണ് തരൂര്‍. അറിവുണ്ട്. വിശ്വപൗരന്‍ എന്ന പരിവേഷമുണ്ട്. ഇത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് വിശ്വസിക്കുന്നു. ദൈവം തന്ന ഗിഫ്റ്റാണെന്ന് പത്രിക കൊടുത്ത ശേഷം ഞാന്‍ പറഞ്ഞത് അല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന സമ്മേളനത്തില്‍ പറഞ്ഞതാണ്.
ഏതെങ്കിലും ഒരു ഗ്രൂപ്പ് തരൂരിനെതിരെ നിലപാട് എടുത്തെന്ന് എനിക്ക് അറിയാന്‍ സാധിക്കില്ല. ഗ്രൂപ്പിന്റെ മത്സരമായി ഇതിനെ കാണുന്നില്ല. ഒപ്പ് വച്ചാല്‍ സന്തോഷമെന്ന് തരൂര്‍ പറഞ്ഞത് കൊണ്ടാണ് ഞാന്‍ പത്രികയില്‍ ഒപ്പിട്ടത്. ഒരാള്‍ ഔദ്യോഗികം മറ്റെയാള്‍ അനൗദ്യോഗികമെന്ന് പറയുന്നത് മാധ്യമസൃഷ്ടിയാണ്. കെപിസിസി അധ്യക്ഷനാണ് അവസാനവാക്ക്, അദ്ദേഹം പറഞ്ഞത് മനസാക്ഷിക്ക് വോട്ടു ചെയ്യാമെന്നാണ്. കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പില്‍ മറ്റു പാര്‍ട്ടിക്കാരാണ് വെപ്രാളപ്പെടുന്നത്. നല്ല രീതിയില്‍ തെരഞ്ഞെടുപ്പ് നടന്ന് അധ്യക്ഷന്‍ വന്ന് കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്.
ശശി തരൂര്‍ വിജയിച്ചാല്‍ നാണക്കേടോര്‍ത്താണ് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രചാരണം. തരൂര്‍ മുംബൈയിലും ഖര്‍ഗെ ശ്രീനഗര്‍, ഡല്‍ഹി എന്നിവിടങ്ങളിലുമാണ് ഇന്ന് പ്രചാരണത്തിനെത്തുക. അധ്യക്ഷ പദത്തിലേക്കുള്ള മത്സരം പാര്‍ട്ടിയെ ശക്തിപ്പെടുത്താനാണെന്നും സൗഹാര്‍ദ മത്സരമാണ് ഇത് എന്നൊക്കെയാണ് സ്ഥാനാര്‍ഥികള്‍ ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ കാര്യങ്ങള്‍ മാറി.
പോരാടാനുറച്ചുള്ള നീക്കങ്ങളാണ് ശശി തരൂരിന്റേത്. മാറ്റം വാഗ്ദാനം ചെയ്ത് ഇറങ്ങിയ തരൂരിന്റെ സ്വീകാര്യത ഉയരുകയാണ്. 1000 വോട്ടിന് മുകളില്‍ ലഭിച്ചാല്‍ തരൂരിന്റേത് വലിയ നേട്ടമാകും. 300ഓളം വോട്ടുള്ള കേരളത്തില്‍ നിന്ന് പകുതിയോളം വോട്ട് തരൂര്‍ പക്ഷം പ്രതീക്ഷിക്കുന്നുണ്ട്. യാഥാര്‍ഥ്യമയാല്‍ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്കൊപ്പമെന്ന് പ്രഖ്യാപിച്ച സംസ്ഥാന നേതൃത്വത്തിന് കനത്ത പ്രഹരമാകും.
പദവികളിലിരുന്ന് പക്ഷം പിടിക്കുന്ന നേതാക്കള്‍ക്കെതിരെ കൂടുതല്‍ പരാതി നല്‍കാനും തരൂരിനെ പിന്തുണക്കുന്നവര്‍ ഒരുങ്ങുന്നുണ്ട്. അതേസമയം, ശ്രീനഗറില്‍ വരെ പ്രചാരണ പരിപാടിക്കെത്തുകയാണ് മല്ലികാര്‍ജുന്‍ ഖര്‍ഗെ. തരൂരിന്റെ സ്വീകാര്യത വര്‍ധിക്കുന്നത് ഔദ്യോഗിക പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. പരാമവധി വോട്ടുകള്‍ പിടിച്ച് തരൂരിന് ദയനീയ തോല്‍വി ഉറപ്പാക്കാന്‍ കൂടിയാണ് ഖര്‍ഗെ പക്ഷത്തിന്റെ ശ്രമം. തനിക്ക് 80 വയസായെങ്കിലും അധ്യക്ഷനായാല്‍ ഉദയ്പൂര്‍ പ്രഖ്യാപനം പാലിക്കുമെന്നും 50 ശതമാനം പാര്‍ട്ടി പദവികള്‍ യുവാക്കള്‍ക്കായിരിക്കുമെന്നുമാണ് ഖര്‍ഗെയുടെ വാഗ്ദാനം.
https://www.facebook.com/Malayalivartha





















