ഇന്ന് തീപാറും... നിര്‍ണായകമായ ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും; ആദ്യ കളി തോറ്റ ഇന്ത്യക്ക് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ന് ജയിച്ചേ തീരു; റിസ്‌ക് എടുക്കാന്‍ തയ്യാറാവാതെ ഇന്ന് ജയിച്ച് മത്സരം ഉറപ്പിക്കാന്‍ ദക്ഷിണാഫ്രിക്ക

കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയിക്കാനുള്ള എല്ലാ സാധ്യതയുമുണ്ടായിരുന്നു. അവസാനം വരെ ബോളുകള്‍ കളഞ്ഞിട്ട് കൂട്ടയടിയ്ക്കായി ശ്രമിക്കുന്ന ഇന്ത്യയുടെ പരാജയമാണ് വീണ്ടും കണ്ടത്. അതോടെ ഇന്നത്തെ ഇന്ത്യ-ദക്ഷിണാഫ്രിക്ക കളി ഏറെ നിര്‍ണായകമാണ്.
ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍ നടക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് മത്സരം തുടങ്ങുക. ആദ്യ കളി തോറ്റ ഇന്ത്യക്ക് മൂന്ന് ഏകദിനങ്ങളുടെ പരമ്പര നഷ്ടമാവാതിരിക്കാന്‍ ഇന്ന് ജയിച്ചേ തീരൂ.
ആദ്യ മത്സരത്തില്‍ 9 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടി വന്ന ഇന്ത്യ ഇന്നത്തെ മത്സരത്തില്‍ ജയിച്ച് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഒപ്പമെത്താനുള്ള ശ്രമത്തിലാണ്. മറുവശത്ത് ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഇന്നത്തെ മത്സരം ജയിച്ച് പരമ്പര സ്വന്തമാക്കി ട്വന്റി-20യിലെ കണക്ക് തീര്‍ക്കാനാണ് പാഡ് കെട്ടുന്നത്.
ലക്‌നൗവിലെ തോല്‍വിക്ക് പകരം വീട്ടാനുറച്ചാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ബാറ്റിംഗില്‍ മുന്‍നിര അമ്പേ പരാജയമായതായിരുന്നു ആദ്യ മത്സരത്തിലെ തോല്‍വിക്ക് പ്രധാന കാരണം. മലയാളി താരം സഞ്ജു സാംസണിന്റെ 3 സിക്‌സും 9 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 63 പന്തില്‍ 86 റണ്‍സ് നേടി. സഞ്ജു സാംസണിന്റെ അവസാന ഓവറുകളിലെ വെടിക്കെട്ട് ബാറ്റിംഗാണ് ഇന്ത്യയുടെ തോല്‍വി ലഘൂകരിച്ചത്.
സഞ്ജുവിനെക്കൂടാതെ ശ്രേയസ് അയ്യര്‍ക്കും ഷര്‍ദ്ദുല്‍ താക്കൂറിനും മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങാനായുള്ളൂ. ബാറ്റിംഗ് നിരയിലെ പിഴവുകള്‍ പരിഹരിച്ചെങ്കിലെ ഇന്ന് ഇന്ത്യയ്ക്ക് തിരിച്ചടിക്കാനാകൂ.
പരിക്കേറ്റ ദീപക് ചഹറിന് പകരം വാഷിംഗ്ടണ്‍ സുന്ദറിനെ പരമ്പരയിലെ അടുത്ത രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. ബുംറയെപ്പോലെ പുറംവേദനായാണ് ചഹറിനും വിനയായിരിക്കുന്നത്. ഏറെ നാളത്തെ പരിക്കിനെത്തുടര്‍ന്നുള്ള വിശ്രമത്തിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചത്തിയതേയുണ്ടായിരുന്നുള്ളൂ ചഹര്‍. ട്വന്റി-20 ലോകകപ്പിന്റെ റിസര്‍വ് ടീമിലുള്ള ചഹറിനോട് ബാഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലേക്കെത്താനാണ് ബി.സി.സി.ഐ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ടീമിലിടം കിട്ടിയ വാഷിംഗ്ടണ്‍ സുന്ദറും പരിക്കിനെത്തുടര്‍ ഏറെ നാള്‍പുറത്തായിരുന്ന ശേഷമുള്ള വരവാണ്. അതേസമയം ഇന്ന് സുന്ദറിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. എന്നാല്‍ രവി ബിഷ്‌ണോയിക്ക് പകരം ഷഹബാസ് അഹമ്മദിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കും.
പരമ്പര നേടാനാണ് ദക്ഷിണാഫ്രിക്ക ടീമിനെ സജ്ജമാക്കുന്നത്. വിരല്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് ഈ പരമ്പരയും ട്വന്റി-20 ലോകകപ്പും നഷ്ടമായ ഡ്വെയിന്‍ പ്രിട്ടോറിയസിന് പകരം മാര്‍ക്കോ ജാന്‍സണെ ദക്ഷിണാഫ്രിക്ക ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മത്സരത്തില്‍ ഉള്‍പ്പെടെ അടിവാങ്ങിയ ഷംസിക്ക് പകരം ജാന്‍സണ്‍ ഇന്ന് കളിച്ചേക്കും. നോര്‍ട്ട്ജെയ്ക്ക് കളിക്കാനും സാധ്യതയുണ്ട്. പാര്‍നലിന് പകരം പെഹുല്‍ക്വായോ കളത്തിലിറങ്ങിയേക്കും. ക്യാപ്ടന്‍ ടെംബ ബൗമയ്ക്ക് റണ്‍സ് കണ്ടെത്താനാകാത്തത് ദക്ഷിണാഫ്രിക്കയുടെ വലിയ തലവേദനയാണ്.സാധ്യതാ ടീം: ഡികോക്ക്, മലന്‍, ബവുമ,മര്‍ക്രം, ക്ലാസ്സന്‍, പാര്‍നല്‍/പെഹുല്‍ക്വായോ, മഗഹാരാജ്, റബാഡ, ഷംസി/ജാന്‍സണ്‍/നോര്‍ട്ട്ജെ, എന്‍ഗിഡി.
ലഖ്നൗവില്‍ കയ്യെത്തുംദൂരത്ത് നഷ്ടമായ ജയം തിരികെ പിടിക്കാനാണ് ശിഖര്‍ ധവാനും കൂട്ടരും റാഞ്ചിയില്‍ ഇറങ്ങുന്നത്. 9 റണ്‍സിനായിരുന്നു ഒന്നാം ഏകദിനത്തിലെ ഇന്ത്യന്‍ തോല്‍വി. 63 പന്തില്‍ 86 റണ്‍സുമായി സഞ്ജു സാംസണ്‍ പൊരുതിയെങ്കിലും ഇന്ത്യയെ വിജയതീരമണിയിക്കാനായില്ല.
റാഞ്ചിയിലും സഞ്ജു തന്നെയായിരിക്കും ശ്രദ്ധാകേന്ദ്രം. ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ തുടങ്ങിയവര്‍ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുത്താല്‍ എല്ലാ ഭാരവും സഞ്ജുവിന് മുകളിലാവില്ല. പൊതുവെ ദുര്‍ബലമായ ബൗളിംഗ് നിരക്ക് ദീപക് ചഹാറ് പരിക്കേറ്റ് പുറത്തായത് ഇരട്ടി പ്രഹരമായി. ചഹാറിന് പകരം വാഷിംഗ്ടണ്‍ സുന്ദര്‍ ടീമിലെത്തും. ഷഹബാസ് അഹമ്മദോ, മുകേഷ് കുമാറോ അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്.
"
https://www.facebook.com/Malayalivartha





















