നബിദിന റാലിയിൽ പാട്ടുപാടി രമ്യാ ഹരിദാസ് എംപി...! ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയ്ക്ക് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് ലൈക്കും ഷെയറും വാരിവിതറി കാണികൾ...

നബിദിനറാലിയിൽ പാട്ടുപാടിയ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ച് രമ്യാ ഹരിദാസ് എംപി. പോസ്റ്റ് ഷെയർ ചെയ്ത് മിനിറ്റുകൾക്കകം തന്നെ ആയിരക്കണക്കിന് പേരാണ് ലൈക്കും ഷെയറും ചെയ്തത്. പരിശുദ്ധ പ്രവാചകൻ ലോകത്തോട് ഉദ്ഘോഷിച്ചത് പരസ്പര സ്നേഹവും കാരുണ്യവുമായിരുന്നു. പ്രിയപ്പെട്ടവർക്ക് നബിദിനാശംസകൾ...എന്ന കുറിപ്പിനോടൊപ്പമാണ് നബിദിനറാലിയിൽ പാട്ടുപാടിയ വീഡിയോ രമ്യാ ഹരിദാസ് എംപി പങ്കുവെച്ചിരിക്കുന്നത്.
കൊവിഡ് പ്രതിസന്ധിയെത്തുടർന്ന് കഴിഞ്ഞ രണ്ടു വർഷം നബിദിനം വിപുലമായി ആഘോഷിച്ചിരുന്നില്ല. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ റബീഉൽ അവ്വൽ 12 ആണ് ഇസ്ലാമത വിശ്വാസികൾ നബിദമായി കൊണ്ടാടുന്നത്.
ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് മൗലീദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും നടക്കും. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനമായ ഇന്ന് ഇസ്ലാംമത വിശ്വാസികൾ നബിദിനം ആഘോഷിക്കുകയാണ്. മഹല്ല് കമ്മറ്റിക്ക് കീഴിൽ മൗലിദ് സദസ്സുകളും ഘോഷയാത്രയും മദ്രസ വിദ്യാർഥികളുടെ കലാപരിപാടികളും ഇന്ന് അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി മസ്ജിദുകളിൾ വിശ്വാസികൾ മൗലിദ് പരായണം നടത്തും.
https://www.facebook.com/Malayalivartha





















