ലഹരിക്കേസ് വധശിക്ഷ വരെ കിട്ടാവുന്ന കുറ്റം! കേന്ദ്ര നിയമം കടുപ്പിക്കാൻ ഒരുങ്ങി കേരളം... എന്‍.ഡി.പി.എസ്. നിയമം ഇതാണ്

കേരളം മയക്കുമരുന്ന് മാഫിയകളുടെ താവളവും പ്രധാന വിപണന കേന്ദ്രവുമായി മാറുന്നതിലെ ആശങ്കകള്‍ ആര്‍ക്കും തള്ളി കളയാനാവില്ല. ഇന്‍ഡ്യയുടെ മറ്റ് സംസ്ഥാനങ്ങലില്‍ നിന്ന് പിടിച്ചെടുക്കുന്നതിനേക്കാള്‍ കൂടുതല്‍ അളവ് മയക്കുമരുന്നുകള്‍ കേരളത്തില്‍ നിന്ന് പിടിക്കുന്നുണ്ട്. പിടിക്കപ്പെടാതെ പോകുന്നത് എത്രയോ മടങ്ങുണ്ട്. വിദ്യാര്‍ത്ഥികളാണ് കേരളത്തിന്റെ പ്രധാന വാഹകരും ഉപഭോക്താക്കളും. തമിഴ്‌നാട്ടില്‍ 100ല്‍ 12 സകൂള്‍ കുട്ടികള്‍ മദ്യത്തിന് അടിമയാണെന്ന് അടുത്തിടെ ചെന്നൈ ഹൈക്കോടതി വെളിപ്പെടുത്തിയിരുന്നു.
അവിടെ കേരളത്തെ പോലെ മദ്യംവിറ്റ് ജീവിതചിലവ് കണ്ടെത്തുന്ന സര്‍ക്കാരല്ല. എന്നാലിവിടെ ഇരുപത് ശതമാനത്തിലേറെ കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ വില്പനക്കാരായി മാറുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. കണക്കുകള്‍ ഭീകരമായി ഉയരുമ്പോഴും കേരളതീരങ്ങളിലും മലയോര മേഖലകളിലും മയക്കുമരുന്ന നിര്‍ബാധം ഒഴുകുന്നു. ഞെട്ടിപ്പിക്കുന്ന കോടികളുടെ മയക്കുമരുന്ന വേട്ടകളാണ് കേരളം ഓരോ ദിവസവും കേള്‍ക്കുന്നത്.
കേരളത്തിന്റെ കടല്‍മേഖല വഴി അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും മാരകമായ മയക്കുമരുന്നുകള്‍ കടന്നു പോകുന്നുണ്ട്. പിടിക്കപ്പെടുന്നത് ചുരുക്കം ചിലത് മാത്രം. മയക്കുമരുന്ന് സംഭരണ വിതരണത്തിന്റെ പ്രധാന താവളമായത് സര്‍ക്കാരിന് ഏറെ തലവേദനയുണ്ടാക്കിയിരിക്കുകയാണ്.
കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകള്‍ ദുര്‍ബലമാകുന്നതും ശരിയായ രീതിയില്‍ വിചാരണ നടക്കാത്തതും പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള എളുപ്പമാര്‍ഗ്ഗമായി മാറുന്നു. പലപ്പോഴും കോടതിയിലെത്തുമ്പോള്‍ മയക്കുമരുന്നുകള്‍ കൂവപ്പൊടിയോ, കാട്ടുപച്ചിലയോ ഒക്കെയായി മാറുന്നത് കേരളം എത്രയോ തവണ കണ്ടിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് കേരള സര്‍ക്കാര്‍ കേന്ദ്രനിയമത്തെ പൊടിതട്ടിയെടുക്കാന്‍ മുന്നിട്ടിറങ്ങുന്നത്. മയക്കുമരുന്ന് ലോബി സര്‍ക്കാര്‍ സംവിധാനങ്ങളെ തന്നെ അട്ടിമറിയക്കുമെന്നൊരു സാഹചര്ം വന്നപ്പോഴാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ബോധവല്ക്കരണം കൊണ്ട് മാത്രം കാര്യമില്ലെന്നും മയക്കുമരുന്ന് ലോബിയ്ക്ക് ശക്തമായ തടയിടണമെന്നും എല്ലാ കോണുകളില്‍ നി്ന്നും സര്‍ക്കാരിന് സമ്മര്‍ദ്ദമുണ്ടായി. ഈ സാഹചര്യത്തിലാണ് 1985 ലെ നിയമം പരിഷ്‌കരിക്കാന്‍ സര്‍്ക്കാരിന് താല്പര്യമുണ്ടായത്.
മയക്കുമരുന്ന് കേസുകളില്‍ വധസിക്ഷ ഉറപ്പാക്കുന്ന വകുപ്പുകളുണ്ടെന്നും അവ പ്രയോഗിക്കേണ്ട രീതിയില്‍ പ്രയോഗിക്കുന്നില്ലെന്നുമാണ് പുതി വാദം. എന്‍.ഡി.പി.എസ് അഥവാ നര്‍ക്കോട്ടിക് ഡ്രക്‌സ് ആന്റ് െൈസക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് 1985 പ്രകാരമാണ് ലഹരി ഇടപാടില്‍ സംസ്ഥാന സര്‍ക്കാര്‍ കേസെടുക്കുന്നത്.
കേന്ദ്രനിയമം ആയതിനാല്‍ ഇത് തന്നെ സംസ്ഥാന സര്‍ക്കാരും പിന്‍തുടരുന്നത്.വധശിക്ഷ വരെ നല്കാവുന്ന നിയമ വ്യവസ്ഥ നിലവിലുണ്ടായിട്ടും അത് പ്രയോഗിക്കാത്തെന്തെന്ന ചോദ്യം ബാക്കി. മയക്കുമരുന്ന് ഉപയോഗം, വിപണനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ എന്തുകൊണ്ട് ഇത്തരം നിയമങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന ചോദ്യം പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നുണ്ട്.
ഒരു വര്‍ഷം മുതല്‍ 30 വര്‍ഷം വരെ തടവും പതിനായരും മുതല്‍ ഒരു ലക്ഷം വരെ പിഴ ഈടാക്കാവുന്ന ന്യവസ്ഥകള്‍ നിയമത്തലുണ്ട്. 2015 നിയമത്തെ ഭേദഗതി വരുത്തി പരിഷ്‌കരിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനും പിടിച്ചെടുത്തവ സംസ്‌കരിക്കുന്നതിനും കുറ്റവാളികളുടെ സ്വത്ത് കണ്ട്‌കെട്ടുന്നതിനും നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. സെക്ഷന്‍ 64 പ്രകാരം കോടതിയുടെ നിര്‍ദ്ദേശപ്രകാരം മയക്കുമരുന്നിന് അടിമപ്പെട്ടയാള്‍ക്ക് ലഹരിമുക്ത ചികിത്സയ്ക്ക് അര്‍ഹതയുണ്ട്.
ലഹരിയ്ക്കിതിരെ രാജ്യത്തുള്ള കേന്ദ്രനിയമമാണ് സംസ്ഥാനത്തിനും ബാധകം. സംസ്ഥാനങ്ങള്‍ക്ക് ഇതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. പിടിച്ചെടുക്കപ്പെടുന്ന ലഹരി മരുന്നിന്റെ അളവ് അനുസരിച്ചാണ് ജാമ്യവും ശിക്ഷയും നിശ്ചയിക്കുന്നത്. ഇതിനിടയില്‍ ഉദ്യോഗസ്ഥന്മാരുടെ ഒത്തുകളിയും കൂടിയാകുമ്പോള്‍ കേന്ദ്രമിയമം നോക്കുകുത്തിയാകുന്നു. അതുകൊണ്ട് നിയമത്തില്‍ കാതലായ മാറ്റം വരുത്താന്‍ കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
മയക്കുമരുന്ന വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്തണമെന്ന് ആദ്യമായി ആവശ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. എത്ര കുറഞ്ഞ അളവിലുള്ള മയക്കുമരുന്ന് കെവശം വെച്ചാലും ജാമ്യം നിഷേധിക്കുന്നതിനും ശിക്ഷ ഉറപ്പു വരുത്തുന്നതിനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമ പരിഷ്‌കരണം നടത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.
കേരള റവന്യവകുപ്പ് വ്യവസ്ഥപ്രകാരം ാെരു കിലോ കഞ്ചാവ് കൈവശം വെയ്ക്കുന്നത് ചെറിയഅളവും 20 കിലോ വരെ മീഡിയം അളവും 20 കിലോയില്‍ കൂടുതലാണെങ്കില്‍ അത് വിപണനത്തിനുള്ളതെന്നുമാണ് വ്യവസ്ഥ. ആ നിയമത്തിന്റെ മറ പറ്റിയാണ് കേരളത്തിലെ ഒട്ടുമിക്ക കഞ്ചാവ് കേസിലെ പ്രതികളും രക്ഷപ്പെടുന്നത്.
എക്‌സൈസ് കഞ്ചാവുമായി പിടിക്കുന്ന കുറ്റവാളികളെ മഹസറെഴുതി കോടതിയിലെത്തിക്കുന്നതിന്റെ പിന്നാലെ അവര്‍ ജാമ്യം നേടി പോകും. അതു പോലെ മയക്കുമരുന്നുകള്‍ പിടികൂടുമ്പോഴുണ്ടാകുന്ന അവസ്ഥയായിരിക്കില്ല അവ കോടതിയിലെത്തുമ്പോള്‍. പലപ്പോഴും പ്രതികള്‍ കൈയും വീശി ഇറങ്ങി പോകും. ദിവസങ്ങളോളം കാത്തിരുന്ന് പ്രതിയെ പിടിച്ച എക്‌സൈസാകട്ടെ ഇളിഭ്യരായി മാറുകയും ചെയ്യും.
https://www.facebook.com/Malayalivartha





















