ട്രെയിനല്ല ഇന്ത്യയില്‍ പശുവാണ് ദൈവം!

അനുസരണില്ലാതെ അലഞ്ഞുതിരിയുന്ന പശുക്കളെ പേടിച്ച് ട്രെയിന്‍ സര്‍വീസ് ഇന്ത്യയില്‍ നിറുത്തിവയ്ക്കാനുള്ള സാധ്യതയുണ്ടാകുമോ എന്നാണ് അറിയാനുള്ളത്. രാജ്യത്തെ ഏറ്റവും വേഗമേറിയ വന്ദേഭാരത് ട്രെയിനുകളിടിച്ച് പശുക്കളും കാളകളും പോത്തുകളും തുടരെ ചത്തൊടുങ്ങുന്ന സാഹചര്യത്തില്‍ ഗോതാമാതാക്കളുടെ ആരാധകരും പശുസംഘടനകളും ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്. എന്തായാലും പശുപ്രതിഷേധക്കാര്‍ക്ക് കീഴടങ്ങാന്‍ റെയില്‍വേ തയാറില്ല.
ട്രെയിനിടിച്ച് ആനകള്‍ ചത്തൊടുങ്ങിയാല്‍ ഏറിവന്നാല്‍ രാജ്യത്തെ മൃഗസ്‌നേഹികള്‍ ശക്തമായി പ്രതിക്ഷേധിച്ചേക്കാം. വിമാനമിടിച്ച് പരുന്ത്
ചത്താലും ഇന്ത്യയില്‍ പക്ഷിസ്‌നേഹികളുടെ പ്രതിഷേധം ഉയര്‍ന്നേക്കാം. എന്നാല്‍ ട്രെയിനിടിച്ച് പശു ചത്താല്‍ ഗോമാതാവ് ചത്താല്‍ ട്രെയിന്‍
കത്തിക്കുക മാത്രമല്ല ട്രെയിനിനു തീവയ്ക്കുക കൂടി ചെയ്‌തേക്കാം. ഒരാഴ്ചയായി വന്ദേഭാരത് ട്രെയിനു മുന്നില്‍ പോത്ത്, പശുക്കൂട്ടങ്ങള്‍
ഇടിക്കുന്നതും ട്രെയിനുകള്‍ക്ക് സാരമായി പരിക്കേല്‍ക്കുന്നതും പതിവായതോടെയാണ് പശു ഓടണോ ട്രെയിന്‍ ഓടണോ എന്ന ആശങ്ക ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്നത്.
പശു പാളത്തിന് കുറുകെ ചാടിയപ്പോള്‍ പശുവിനെ രക്ഷിക്കാന്‍ ട്രെയിന്‍ മറിച്ച് നൂറുകണ്ക്കിനു പേര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവങ്ങള്‍
ഇന്ത്യയില്‍ മുന്‍പുണ്ടായിട്ടുണ്ട്. ഇന്ത്യയിലുണ്ടായിട്ടുള്ള നിരവധിയായ വന്‍കിട ട്രെയിന്‍ അപകടങ്ങള്‍ ഇത്തരത്തില്‍ പശുക്കളെയും കാളകളെയും
സംരക്ഷിക്കാന്‍ സംഭവിപ്പിച്ചിട്ടുള്ളതുമാണ്. അതേ സമയം ആള്‍ക്കൂട്ടത്തിനു നേരേ ട്രെയിന്‍ പാഞ്ഞുകയറി അതിദാരുണസംഭവങ്ങള്‍ അരങ്ങേറിയപ്പോഴൊന്നും രാജ്യത്ത് ഇത്തരത്തില്‍ പ്രതിഷേധമുയര്‍ന്നിട്ടുമില്ല. എന്തായാലും അതിരൂക്ഷമായ സാഹചര്യമാണ് നിലവില്‍ പശുക്കള്‍ റെയില്‍വെയ്ക്ക് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
ജപ്പാനിലെയും ചൈനയിലെയും ബുള്ളറ്റ് ട്രെയിനുകള്‍ക്ക് സമാനമായാണ് നരേന്ദ്രമോദി ഇന്ത്യയിലും വന്ദേഭാരത് സ്പീഡ് ട്രെയിനുകള്‍ കൊണ്ടുവന്നത്. അതേ സമയം, ചൈനയിലും ജപ്പാനിലും മാത്രമല്ല സ്പീഡ് ബുള്ളറ്റ് ട്രെയിനുകള്‍ ഓടിക്കുന്ന രാജ്യങ്ങളിലെല്ലാം പാളങ്ങളെയും ട്രെയിനുകളെയും സുരക്ഷിതമാക്കുന്ന ഇരുവേലികളോ ഭിത്തികളോ നിര്‍മിച്ചുണ്ട്. മണിക്കൂറില്‍ 300 കിലോമീറ്റര്‍ പായുന്ന ജപ്പാനിലെ ബുള്ളറ്റ് ട്രെയിനിടിച്ച് ഇന്നേ വരെ ഒരു പശുവോ പോത്തോ ചത്തിട്ടില്ല. കാലികള്‍ കടക്കാതിരിക്കാനുള്ള കമ്പിവേലി പാളം കടന്നുപോകുന്ന സ്ഥലങ്ങളില്ലാം സ്ഥാപിച്ചാണ് അവര്‍ മൃഗസുരക്ഷ ഉറപ്പാക്കുന്നത്.
പശു അലഞ്ഞുതിരിയുന്നതോ അനാഥരോ എന്നതല്ല ഇന്ത്യ നേരിടുന്ന രൂക്ഷമായ പ്രശ്‌നം. പശു ആരാധ്യമൃഗവും ചാണകവും മൂത്രവും പൂജ്യവസ്തുവുമായതിനാല്‍ ജീവിച്ചിരിക്കുമ്പോഴും വര്‍ധ്യമെത്തിയാലും ഗോക്കളെ ദൈവിക പരിവേഷത്തില്‍ കാണുന്നു എന്നതാണ് ഇവിടത്തെ പ്രശ്‌നം. പശുക്കളെ സംരക്ഷിക്കാതെ ട്രെയിന്‍ ഓടിക്കേണ്ട എന്ന നിലപാടിലേക്ക് രാജ്യത്തെ പശുഭക്തര്‍ മാറുന്ന സാഹചര്യത്തില്‍ വന്ദേഭാരത് സര്‍വീസ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് കടക്കുകയാണ്.
പോത്തുകളെ ഇടിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്ന സംഭവത്തില്‍ ഉടമകള്‍ക്കെതിരെ കേസെടുത്ത സാഹചര്യത്തിലാണ് പശു, പോത്ത് ഭക്തരായ കര്‍ഷകര്‍ പ്രതിഷേധത്തിനൊരുങ്ങുന്നത്. റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന പോത്തുകളെ ഇടിച്ച് ഇന്നലെയാണ് മുംബൈ- ഗാന്ധിനഗര്‍ വന്ദേമാരത് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്ന സാഹചര്യത്തിലാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് കേസെടുത്തിരിക്കുന്നത്.
എന്നാല്‍ പോത്തുകളുടെ ഉടമകളെ കണ്ടെത്താന്‍ റെയില്‍വേ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ലതാനും. റെയില്‍വേയുടെ ഏതെങ്കിലും ഭാഗത്തേക്ക് അനധികൃതമായി പശുക്കളും കാളകളും പ്രവേശിക്കുന്നത് തടയുന്ന 1989ലെ റെയില്‍വേ ആക്ട് സെക്ഷന്‍ 147 പ്രകാരമാണ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്.അപകടത്തില്‍ നാല് പോത്തുകലാണ് ചത്തൊടുങ്ങിയത്.
അതേ സമയം ഇന്ത്യയില്‍ ഇത്തരത്തില്‍ പശുക്കളെയും നാല്‍ക്കാലികളെയും പാളങ്ങളില്‍ നിന്ന് മാറ്റിനിറുത്തി ട്രെയിന്‍ സര്‍വീസ് മുന്നോട്ടു പോകില്ലെന്നും ട്രെയിന്‍ ഓടുന്നിടത്തോളം കാലം പശുക്കള്‍ ഇത്തരത്തില്‍ കുറുകെ കടക്കുമെന്നും റെയില്‍വെ തിരിച്ചറിഞ്ഞുകഴിഞ്ഞു. പശു
ഇടിച്ചാല്‍ തകര്‍ന്നുപോകാത്ത വിധമാണ് ട്രെയിനിന്റെ എന്‍ജിന്‍ ഭാഗം തയാറാക്കിയിരിക്കുന്നതെന്നും ഇടിച്ചാല്‍തന്നെ അതിവേഗം കേടുപാടു
തീര്‍ക്കാനാകുമെന്നും റെയില്‍വെ അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha





















