വയ്യാത്ത പട്ടി കയ്യാല കേറും! വെള്ളമടിച്ച് പോലീസിന്റെ മെക്കിട്ട് കേറി അതിഥി തൊഴിലാളി... വീഡിയോ വൈറൽ!

സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ലഹരി ഉപയോഗിച്ച് കേരളാ പോലീസിന് ഏറെ തലവേദനയുണ്ടാക്കിയ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ എന്ന പദ്ധതി ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് നടുറോഡിൽ അതിഥി തൊഴിലാളിയായ മറ്റൊരു യോദ്ധാവിന്റെ പടപ്പുറപ്പാട്.
ഇന്നലെ വൈകുന്നേരം കോഴിക്കോട് കൊയിലാണ്ടിയിലാണ് ഉത്തേരേന്തൃന്‍ യുവാവ് ലഹരി ഉപയോഗിച്ച ശേഷം അഴിഞ്ഞാടിയിരിക്കുന്നത്. അതും പോലീസ് ജീപ്പിന് മുകളിൽ. സമീപത്തുകൂടി പോകുന്നവരൊക്കെ ഈ യുയാവിനെ നോക്കി ചിരിക്കുന്നതും പോലീസിന്റെ അവസ്ഥ ആലോചിച്ച് പരിതപിക്കുന്നതും വ്യക്തമാണ്.
ലഹരിക്കെതിരെയുള്ള പോരാട്ടം വാക്കുകളിൽ മാത്രം ഒതുങ്ങേണ്ട കാലഘട്ടമല്ല ഇത്. അവിശ്വസനീയമായ രീതിയിൽ ലഹരി മാഫിയ പിടിമുറുക്കിയ ഈ നാളുകളിൽ പ്രതിരോധം അനിവാര്യമാണ്. സംസ്ഥാനത്ത് ലഹരി ഉപയോഗം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിവിധ അന്വേഷണ ഏജന്‍സികളും വകുപ്പുകളും പൊതുജനങ്ങളും സംയുക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
https://www.facebook.com/Malayalivartha





















