ടെൻഷൻ കുറയ്ക്കാനുള്ള ഒറ്റമൂലിയായി ഒമ്പതാം ക്ലാസുകാരിയ്ക്ക് പ്ലസ് വണ്ണുകാരൻ നൽകിയത് ലഹരി കലർന്ന ചോക്ലേറ്റ്: ആശ്വാസം കിട്ടിയതോടെ വീണ്ടും പ്ലസ് വണ്ണുകാരന്റെ അടുത്തേയ്ക്ക്: അടിമയായതോടെ 14കാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി:- നഗ്നചിത്രങ്ങൾ പകർത്തി ലഹരി മാഫിയാസംഘങ്ങൾ:- കണ്ണൂരിലെ സ്കൂൾ വിദ്യാർത്ഥിനിക്ക് സംഭവിച്ചത്...

ഒമ്പതാം ക്ലാസുകാരിയ്ക്ക് ടെൻഷൻ കുറയ്ക്കാനുള്ള ഒറ്റമൂലിയായി പ്ലസ് വണ്ണുകാരൻ നൽകിയത് ലഹരി കലർന്ന ചോക്ലേറ്റ്. കണ്ണൂരിലെ ഒരു സ്‌കൂളിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മാനസിക സംഘർഷം കുറയ്ക്കാനുള്ള ഒറ്റമൂലിയെന്ന് പറഞ്ഞ് ലഹരി കലർന്ന ഡാർക്ക് ചോക്ലേറ്റ് പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ പ്ലസ് വണ്ണുകാരൻ നൽകുകയായിരുന്നു. ആദ്യ ദിവസം ആശ്വാസം തോന്നിയ പെൺകുട്ടി അടുത്ത ദിവസം അതേ സമയമായപ്പോൾ ചോക്ലേറ്റിനായി പ്ലസ് വണ്ണുകാരനെ തേടിയെത്തി.
പതിയെ പതിയെ ചോക്ലേറ്റിന് അടിമയായ പതിനാലുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കി. തുടർന്ന് ലഹരിമരുന്ന് നൽകി പല ഇടങ്ങളിലും എത്തിച്ച് പീഡിപ്പിച്ചു, നഗ്നവീഡിയോ പകർത്തി ലഹരിമാഫിയ ബ്ലാക്ക്മായിൽ ചെയ്യാൻ തുടങ്ങിയതോടെ സഹപാഠികൾക്കും, സോഷ്യൽമീഡിയയിലൂടെ സ്കൂൾ വിദ്യാർത്ഥികൾക്കും ലഹരിമരുന്ന് വിൽക്കേണ്ട ചുമതലയായി ഈ പെൺകുട്ടിയ്ക്ക്.
പലവട്ടം ആത്മഹത്യയ്ക്കൊരുങ്ങിയ കുട്ടിയെ കൗൺസലിംഗിന് വിധേയയാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. സംഭവത്തിൽ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മലപ്പുറത്തെ സ്കൂളിലെ എട്ടാം ക്ലാസുകാരനെത്തേടി ലഹരിഭൂതമെത്തിയത് ഐസ്ക്രീമിന്റെ രൂപത്തിലായിരുന്നു. സ്കൂളിലെ ഫുട്ബാൾ ടീമിന്റെ ക്യാപ്‌റ്റനായിരുന്നു അവൻ. കാലുകളിൽ ചക്രം ഘടിപ്പിച്ചതു പോലെ ഓടിയെത്തി ഗോളടിക്കാൻ സഹായിക്കുമെന്ന് പറഞ്ഞ് സീനിയർ ചേട്ടനാണ് ആദ്യം ഐസ്ക്രീം നൽകിയത്.
ഓട്ടത്തിന്റെ വേഗം കൂടിയപ്പോൾ അവന് ഐസ്ക്രീമില്ലാതെ കഴിയില്ലെന്നായി. കൂട്ടുകാരും ഐസ്ക്രീം ശീലമാക്കി. ഐസ്ക്രീമിൽ അലിഞ്ഞ് രക്തത്തിലെത്തിയ രാസലഹരി കിട്ടായതായതോടെ ഉന്മാദാവസ്ഥയിലായ പതിമ്മൂന്നുകാരൻ സർക്കാരിന്റെ ലഹരിവിമുക്ത കേന്ദ്രത്തിലാണിപ്പോൾ, നഖങ്ങൾ പിഴുതും മുടിയിഴകൾ പറിച്ചെടുത്തും സ്വയം മുറിവേൽപ്പിച്ചും ഭ്രാന്തനെപ്പോലെ.
മയക്കുമരുന്നിന് അടിമകളായി ഒന്നര വർഷത്തിനിടെ ലഹരിവിമുക്തികേന്ദ്രങ്ങളിൽ ചികിത്സതേടിയത് 3933 വിദ്യാർത്ഥികളെന്നാണ് റിപ്പോർട്ടുകൾ. പകുതിയിലേറെയും പ്രായപൂർത്തിയാകാത്തവർ. പത്തിരട്ടിപ്പേർ രഹസ്യമായി ചികിത്സിച്ചിട്ടുണ്ടാവും. നൂറുദിവസം കിടത്തി ചികിത്സിച്ചിട്ടും 20 ശതമാനം കുട്ടികൾ ഇപ്പോഴും ലഹരിയുടെ പിടിയിൽനിന്ന് മുക്തരായില്ല.
https://www.facebook.com/Malayalivartha





















