ലൊക്കേഷനിൽ കിളി പറത്തി മമ്മൂക്കയുടെ ഡ്രിഫ്റ്റിംഗ്! കണ്ണ് തള്ളി ആരാധകർ... മസ്താംഗില്‍ ഡ്യൂപ്പില്ലാതെ മമ്മൂട്ടിയുടെ ഡ്രിഫ്റ്റിംഗ്; വൈറലായി റോഷാക് വിഡിയോ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ 'റോഷാക്ക്' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്നത്. സൂപ്പര്‍ ഹിറ്റായ 'കെട്ട്യോളാണ്' എന്റെ മാലഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം റിലീസ് ദിനം ആഗോളതലത്തില്‍ അഞ്ച് കോടിയോളം കളക്ഷന്‍ നേടിയിരുന്നു.
കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് മാത്രം മൂന്ന് മുതല്‍ നാല് കോടി രൂപ വരെ വാരി. ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ മറ്റൊരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഇപ്പോൾ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ചിത്രത്തിലെ ഒരു ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവന്നിരിക്കുകയാണ്. 71കാരനായ മമ്മൂട്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്ന വീഡിയോ ആണത്.
മമ്മൂട്ടിക്ക് കാറുകളോടും ഡ്രൈവിംഗിനോടുമുള്ള ഭ്രമം എല്ലാവർക്കും അറിയാവുന്ന ഒന്നാണ്. തന്റെ ചിത്രങ്ങളിൽ കാർ കൊണ്ടുള്ള അഭ്യാസങ്ങൾ കാണിക്കാൻ അദ്ദേഹത്തിന് ഏറെ താൽപര്യവുമാണ്. സൈലൻസ്, പോക്കിരിരാജ, എബ്രഹാമിന്റെ സന്തതികൾ, ഗ്രേറ്റ്ഫാദർ തുടങ്ങി ധാരളം സിനിമകളിൽ കാറുകൾ ഡ്യൂപ്പില്ലാതെ തന്നെ മമ്മൂട്ടി ഡ്രിഫ്റ്റ് ചെയ്തിട്ടുണ്ട്.
ആ കൂട്ടത്തിലേക്കുള്ള പുതിയ ചിത്രമാണ് റോഷാക്ക്. റോഷാക്കിന് വേണ്ടി ഡ്യൂപ്പിന്റെ സഹായമില്ലാതെ കാർ ഡ്രിഫ്റ്റ് ചെയ്യുന്ന മമ്മൂട്ടിയുടെ ലൊക്കേഷൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത് പ്രമുഖ നിർമ്മാതാവായ ബാദുഷയാണ്. അങ്ങനെ ഒരാള്‍ക്ക് തന്റെ തൊഴിലിനിടയില്‍ കാര്‍ കൊണ്ട് ഒരു അഭ്യാസം നടത്താന്‍ അവസരം കിട്ടിയാല്‍ പൊളിച്ചടക്കില്ലേ. അത് തന്നെയാണ് റോഷാക്കിന്റെ സെറ്റിലും സംഭവിച്ചത്. മമ്മൂട്ടിയുടെ ഡ്രൈവര്‍ക്ക് അദ്ദേഹം വാഹനത്തില്‍ നിന്നിറങ്ങിയാല്‍ വാഹനം പാര്‍ക്ക് ചെയ്യേണ്ട കടമ മാത്രമേ ഉള്ളൂ എന്ന് പറയാറുണ്ട്.
അത്രക്ക് വാഹനങ്ങളോടും ഡ്രൈവിങ്ങിനോടും പാഷന്‍ കാത്ത് സൂക്ഷിക്കുന്നയാളാണ് മമ്മൂട്ടി. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമായ ലൂക് ആന്റണി ഫോര്‍ഡ് മസ്താംഗ് കാര്‍ ഡ്രിഫ്റ്റ് ചെയ്യുന്നതാണ് രംഗം. പിറകില്‍ വലിയ കൊക്കയുള്ള സ്ഥലത്താണ് ചിത്രീകരണം. അത്യന്തം അപകടം പിടിച്ച ഈ രംഗം ഡ്യൂപ്പില്ലാതെ ചെയ്തുവെന്ന് മാത്രമല്ല ഒറ്റ ടേക്കില്‍ ഓക്കെയുമാക്കി മമ്മൂട്ടി.
മമ്മൂക്ക രംഗം പൂര്‍ത്തിയാക്കിയത് കണ്ട് ഡയരക്ടര്‍ അടക്കം ഞെട്ടിയെന്നാണ് സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറയുന്നത്. ഓഫ് സ്‌ക്രീനില്‍ ഡ്രൈവിംഗില്‍ പുലിയായ മമ്മൂക്കക്ക് ഇതൊക്കെ എന്ത് എന്നാണ് ആരാധകര്‍ കമന്റിട്ട് ചോദിക്കുന്നത്. 19കാരനായ മാത്യുവിന്റെ മസ്താംഗ് ജിടി ഫാസ്റ്റ്ബാക്ക് 5.0L v8 ആണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 74.61 ലക്ഷം മുതലാണ് കാറിന്റെ വില ആരംഭിക്കുന്നത്. മമ്മൂട്ടി ചിത്രമായതിനാലാണ് കാര്‍ സിനിമക്കായി വിട്ടുകൊടുത്തതെന്ന് ഉടമയായ മാത്യു പറയുന്നു. റെഡ് കളറിലുള്ള കാര്‍ സിനിമയില്‍ മാറ്റ് ഗ്രേ നിറത്തിലേക്ക് മാറ്റിയിരുന്നു.
ശനിയാഴ്ച കേരളത്തില്‍ 250 സ്‌ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്തത്.സമീര്‍ അബ്ദുള്‍ ആണ് തിരക്കഥ ഒരുക്കിയ ചിത്രം മമ്മൂട്ടി കമ്പനിയാണ് നിര്‍മിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രാധാന താരങ്ങള്‍.
https://www.facebook.com/Malayalivartha





















