'കമലേച്ചിയും വീണേച്ചിയും കൊച്ചുമോനും അടങ്ങുന്ന ഫാമിലി പാക്കേജ് ടൂർ ഖേറളത്തിൻ്റെ സമഗ്ര വികസനത്തിനും നോർവീജിയൻ പഠന നിലവാരത്തിലേയ്ക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താനുമാണെന്ന് നമ്മൾ മനസ്സിലാക്കണം...' മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ പരിഹസിച്ച് അഞ്ജു പാർവതി പ്രഭീഷ്

മുഖ്യമന്ത്രിയുടെ വിദേശ യാത്രയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകായണ് അഞ്ജു പാർവതി പ്രഭീഷ്. 'കമലേച്ചിയും വീണേച്ചിയും കൊച്ചുമോനും അടങ്ങുന്ന ഫാമിലി പാക്കേജ് ടൂർ ഖേറളത്തിൻ്റെ സമഗ്ര വികസനത്തിനും നോർവീജിയൻ പഠന നിലവാരത്തിലേയ്ക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താനുമാണെന്ന് നമ്മൾ മനസ്സിലാക്കണം' എന്ന് അവർ കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എന്തൊരു കരുതലാണീ മനുഷ്യന് ! കേരളത്തിൻ്റെ വികസനത്തിനായി കുടുംബത്തെ മൊത്തം അടങ്കലിനെടുത്ത് നോർവേയ്ക്ക് പോയ ആ മനസ്സ്! ഹോ - കണ്ണു നിറയുന്നു. ! ! കമലേച്ചിയും വീണേച്ചിയും കൊച്ചുമോനും അടങ്ങുന്ന ഫാമിലി പാക്കേജ് ടൂർ ഖേറളത്തിൻ്റെ സമഗ്ര വികസനത്തിനും നോർവീജിയൻ പഠന നിലവാരത്തിലേയ്ക്ക് നമ്മുടെ കുഞ്ഞുങ്ങളെ കൈപിടിച്ചുയർത്താനുമാണെന്ന് നമ്മൾ മനസ്സിലാക്കണം. അതിന് നുമ്മ നികുതിപ്പണത്തിൽ നിന്ന് ഇള്ളോളം യാത്രാ ചെലവിനും, ഇത്തിരിപ്പോലം ഫോട്ടം പിടിക്കാനും പിന്നെ ഒരു നുള്ള് പങ്ക് കോട്ടും സൂട്ടും വാങ്ങാനും എടുത്തത് അത്ര ബല്യ ഇഷ്യൂ ആക്കണോ?
https://www.facebook.com/Malayalivartha





















