സംഘപരിവാറിന്റെ നെഞ്ചത്തടിച്ചു! 'മീശ' പിരിച്ച് സര്‍ക്കാര്‍ ഒടുവിൽ മഹാനാക്കി... ജോസഫ് മാഷിനെ കുരുശിൽ തറച്ചു

ജോസഫ് മാഷ് കേരളം മറക്കാനിടയില്ലാത്ത പേര്. ജോസഫ് മാഷിന്റെ പേര് കേള്‍ക്കുമ്പോള്‍ തന്നെ വെട്ടിതെറിപ്പിച്ച കൈയുടെ ഓര്‍മ്മയാണ് ഉണരുന്നത്. ഇസ്ലാം മതത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ചോദ്യ പേപ്പര്‍ തയ്യാറാക്കിയെന്നാരോപിച്ചാണ് മതതീവ്രവാദികള്‍ ആ അധ്യാപകന്റെ കൈവെട്ടി ദൂരെ എറിഞ്ഞത്. അന്ന് കേരളത്തിലെ ഭരണകര്‍ത്താക്കളായ ഇടതുപക്ഷമോ, സാംസ്‌കാരിക നായകന്മാരോ ജോസഫ് മാഷിന്റെ കൈയില്‍ നിന്നും ഊറി വീണ ചോരയില്‍ അക്ഷരങ്ങള്‍ കണ്ടില്ല.
മാഷ് ന്യൂനപക്ഷങ്ങളെ ആക്ഷേപിച്ചെന്ന് ഇടത് ചിന്തകന്മാര്‍ സമര്‍ത്ഥിയ്ക്കുകയും ചെയ്തു. ജോസഫ് മാഷിന് വട്ടാണെന്നാണ് അന്നത്തെ ഒരു മന്ത്രി പ്രഖ്യാപിച്ചത്. എന്നാല്‍ എസ്.ഹരീഷിന്റെ മീശ നോവലില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന വരികളുണ്ടെന്ന് ഹിന്ദുസംഘടനകള്‍ പ്‌രക്ഷേഭം നടത്തിയപ്പോള്‍ സര്‍ക്കാര്‍ നോവലിസ്റ്റിനോടൊപ്പം നിന്നും. ഹിന്ദു സമൂഹത്തിനെതിരെ ഏത് തരത്തിലുള്ള അപരാധങ്ങളും ചൊരിയാം എ്ന്നാല്‍ ഇസ്ലാം മതം ആകുമ്പോള്‍ അത് സര്‍ക്കാര്‍ സംരക്ഷിക്കുന്നു. മീശ നോവലിന് വയലാര്‍ അവാര്‍ഡ് നല്കിയതിലൂടെ സര്‍ക്കാർ വ്യക്തമാക്കുന്നതിതാണ്.
മോശമല്ലാത്തൊരു മീശ പിരിച്ച് കുറച്ചു കാലം മന്‍പ് സംഘപരിവാരങ്ങളും ചില ഹിന്ദു സംഘടനകളും സര്‍ക്കാരിനെ കുറെ വട്ടംകറക്കി. കുറച്ചു നാളത്തേയ്ക്ക് മീശ ചര്‍ച്ച നീണ്ടുനിന്നു. ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും കൊണ്ട് സര്‍ക്കാരും സാംസ്‌കാരിക സംഘടനകളും സംഘപരിവാരങ്ങളെ നേരിട്ടു. ഒടുവില്‍ മീശ വരച്ചിട്ടവര്‍ക്ക് തന്നെ അത് പിന്‍വലിയ്‌ക്കേണ്ടി വന്നു. മീശയുടെ നീളം ഗുണം, ചന്തം പന്തികേട് തുടങ്ങി എല്ലാം ചര്‍ച്ചയായി. ചാനലുകളില്‍ അന്തി ചര്‍ച്ചകള്‍ ആവേശം കൊള്ളിച്ചു.സോഷ്യല്‍ മീഡിയ സകല അതിര്‍ വരമ്പുകളും ഭേദിച്ച് മതവിദ്വേഷം അഴിച്ചു വിട്ടുകൊണ്ടിരുന്നു. മീശവെച്ചവരെല്ലാം പൊതുനിരത്തിലിറങ്ങാന്‍ ഭയന്നു. ഭയം മൂത്ത ചിലരൊക്കെ മീശ വടിച്ചു കളഞ്ഞു.
ചിലര്‍ പ്രതിഷേധസൂചകമായി മീശവളര്‍ത്തി. അങ്ങനെ കുറച്ചുകാലം കേരളത്തില്‍ മീശ ചര്‍ച്ചയും വടിയ്ക്കലും നടന്നു കൊണ്ടിരുന്നു. ഒടുവില്‍ മാപ്പ് പറച്ചിലും നടന്നു. വിജയഭേരി മുഴക്കി സംഘപരിവാരങ്ങള്‍ മടങ്ങി. ഇപ്പോഴിതാ സര്‍ക്കാര്‍ സംഘപരിവാരങ്ങളുടെ അണ്ണാക്കില്‍ തന്നെ കൊടുത്തു. അതും ഒരു അവാര്‍ഡിന്റെ രൂപത്തില്‍ .
കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട നോവലാണ് എസ്..ഹരീഷന്റെ മീശ. മാതൃഭൂമി ആഴ്ചപതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചത്. മീശയിലെ ചില ഭാഗങ്ങളെടുത്ത് ഹിന്ദു സംഘടനകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് മീശയ്ക്ക് ഇത്രയും മൂല്യം വന്നത്. നോവലില്‍ ഹിന്ദു സത്രീകളെയും ഹിന്ദുത്വത്തെയും അപമാനിക്കുന്ന ചില പരാമര്‍ശങ്ങളുണ്ടെന്ന വാദമുയര്‍ത്തി സോഷ്യല്‍ മീഡിയ താരങ്ങള്‍ എത്തി. വിവാദം ശരിയാണെന്ന് ചില ഹിന്ദു സംഘടനകള്‍ അണികളെ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഈറനണിഞ്ഞ് സ്ത്രീകള്‍ അമ്പല ദര്‍ശനം നടത്തുന്നതിലെ ദുരുദ്ദേശമാണ് വര്‍ഗ്ഗീയ വാദികളെ ചൊടിപ്പിച്ചത്. നോവലിലെ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയത്. അമ്പലവും പൂജാരിയും സത്രീകളും ഒക്കെ സംഭാഷണത്തില്‍ കടന്നുവന്നു. അത് ഹിന്ദുക്കളെ അപമാനിയ്ക്കുന്നതെന്ന് പ്രചരിപ്പിച്ചായിരുന്നു. കോലാഹാലങ്ങള്‍.
ആദ്യം തീവ്ര സംഘപരിവാരങ്ങളാണ് ഈ അപമാനത്തെ ഏറ്റെടുത്തതെങ്കിലും പിന്നീട് യോഗക്ഷേമസഭയും , എന്‍ എസ് എസും രംഗത്തു വന്നു. പ്രതിഷേധങ്ങള്‍ തുടരുമ്പോഴും മീശ പ്രസിദ്ധീകരണം തുടര്‍ന്നു കൊണ്ടിരുന്നു. കേരളത്തിലെ സാസംസ്‌കാരിക നായകന്മാര്‍ തലങ്ങും വിലങ്ങും നടന്ന് ന്യായീകരിച്ചു കൊണ്ടിരുന്നു. ഹിന്ദു ദൈവങ്ങളെയും ഹിന്ദുക്കളായി ജനിച്ചു വളര്‍ന്ന് മരിച്ചവരുടെയെല്ലാം കുഴിമാടങ്ങള്‍ തോണ്ടി ചര്‍ച്ചക്കാര്‍ സംഭവം കൊഴുപ്പിച്ചു.പലര്‍ക്കും പാരമ്പര്യത്തെ കുറിച്ചും അച്ഛനപ്പൂപ്പന്മാരെ കുറിച്ചും പുത്തനറിവുകള്‍ കിട്ടിയത് അന്തി ചര്‍ച്ചകളിലൂടെയാണെന്നത് മറ്റൊരു സത്യം.
മീശ നോവലിനെതിരെ നടന്ന പരാക്രമങ്ങള്‍ നോവലിസ്റ്റായ എസ്..ഹരീഷിനെതിരെയും ഉണ്ടാകുമെന്ന മുന്നറിയിപ്പുകളുമുണ്ടായി. സര്‍ക്കാര്‍ ഹരീഷിന് സംരക്ഷണം നല്കി. സര്‍ക്കാരും ആദ്യഘട്ടത്തില്‍ മാതൃഭൂമിയും നല്കിയ സംരക്ഷണത്തിന്റെ ചട്ടകൂടിലിരുന്ന് ഹരീഷ് പരമാവധി ന്യായീകരിച്ചെങ്കിലം സംഘപരിവാരങ്ങളുണ്ടോ അടങ്ങാന്‍. ഒടുവില്‍ സാക്ഷാല്‍ പിണറായി വിജയന്‍ തന്നെ രംഗത്തെത്തി. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വതന്ത്ര്യവും വിലക്കാന്‍ പാടില്ലെന്ന് വിധിച്ചു.
പിന്നീടുള്ള നാളുകള്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ചര്‍ച്ചകളായിരുന്നു. ആവിഷ്‌കാര സ്വതന്ത്ര്യമെന്നാല്‍ തുണി ഉരിഞ്ഞാക്ഷേപിക്കലാണോയെന്നായി മറുപക്ഷം. മുഖ്യന്‍ ഇറങ്ങിയതോടെ നാട്ടിലെ കുട്ടിസഖാക്കളും ആവിഷ്‌കാര സ്വതന്ത്ര്യത്തെ കുറിച്ച് വാചാലരായി. മുക്കിലും മൂലയിലും ആവിഷ്‌കാര സ്വതന്ത്ര്യസമ്മേളനങ്ങള്‍ നടന്നു. സംഘപരിവാരങ്ങളെ വളഞ്ഞിട്ടാക്രമിച്ചു. സംഘപരവാര സംഘടനകള്‍ സോഷ്യല്‍ മീഡിയ വഴിയും പൊതുയോഗങ്ങള്‍ സംഘടിപ്പിച്ചും ആവിഷ്‌കാരക്കാുടെ തന്തയ്ക്കും തള്ളയ്ക്കും വിളി തുടങ്ങി.
നോവല്‍ പ്രസിദ്ധീകരിച്ച മാതൃഭൂമിയ്‌ക്കെതിരെയും കടന്നാക്രമണമുണ്ടായി. മാതൃഭൂമി ശക്തമായ എഡിറ്റോറിയലിലൂടെ നോവല്‍ പ്രസിദ്ധീകരണം നിറുത്തില്ലെന്ന് സധൈര്യം പ്രഖ്യപിച്ചു. നോവലിന്റെ പ്രസിദ്ധീകരണം തുടരുകയും ചെയ്തു. മാതൃഭൂമി ഒന്നാം പേജില്‍ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച് നോവല്‍ പ്രസിദ്ധികരണം തുടരുമെന്നും, നോവലില്‍ പറുന്ന കാര്യങ്ങള്‍ തിരുത്തില്ലെന്നും പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം ബഹിഷ്‌കരണമെന്ന വാളുയര്‍ത്തി എന്‍ എസ് എസ് മാതൃഭൂമിയെ വിരട്ടി. നായര്‍ വീടുകള്‍ , എന്‍ എസ് എസ് ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇനി മാതൃഭൂമി വേണ്ടായെന്ന് പ്രഖ്യാപിച്ചു. ചങ്ങനാശ്ശേരിയിലിരുന്ന് സുകുമാരന്‍നായര്‍ നടത്തിയ ബഹിഷ്‌കരണം നായന്‍മാര്‍ തലയിലേറ്റി.
പിറ്റേന്നുമുതല്‍ മാതൃഭൂമി പത്രം കത്തിച്ചും ബഹിഷ്‌കരിച്ചും നായര്‍ സമുദായം സംഘപരിവാരങ്ങളോട് കൂറുപുലര്‍ത്തി. മാതൃഭൂമിയുടെ സര്‍ക്കുലേഷനില്‍ ദൈനംദിനം കാര്യമായ കുറവുണ്ടായി. ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കുലേഷനില്‍ മൂന്നു ലക്ഷത്തോളം പത്രത്തിന്റെ കുറവുണ്ടായി. പത്രമുതലാളിയുടെ ചങ്ക് പതറി പോയി. പിന്നീട് കേരളം കണ്ടത് മാതൃഭൂമി മാനേജ്‌മെന്റിന്റെ ഓട്ടവും കൂട്ടനിലവിളിയുമാണ്. വരിക്കാരെ നേരില്‍ കണ്ടിടത്തൊക്കെ കണക്കിന് കിട്ടി.
ആവിഷ്‌കാര സ്വതന്ത്ര്യം പതിയെ മാതൃഭൂമിയും കൈവിട്ടു. ഒരു വെളുപ്പാന്‍കാലത്ത് എന്‍ എസ് എസ് ആസ്ഥാനത്ത് കൂടുംകുടുക്കയുമായി അന്നത്തെ മാതൃഭൂമി എംഡി എം.പി.വീരേന്ദ്രകുമാര്‍ എത്തി. സുകുമാരന്‍നായരുടെ കാല്‍ക്കല്‍ മീശ പറിച്ചുവെച്ച് മാപ്പും എഴുതി കൊടുത്തു. സമുദായ നേതാവിന്റെ മുന്നില്‍ സാംസ്‌കാരിക ആവിഷ്‌കാര സ്വതന്ത്ര്യം വീണ് പിടഞ്ഞു.
നോവല്‍ പ്രസിദ്ധീകരണം അവസാനിപ്പിച്ചു. പുസ്തക രൂപത്തില്‍ ഇറക്കാനുള്ള മാതൃഭൂമിയുടെ കരാറും റദ്ദാക്കി. പേടിച്ചരണ്ട മാതൃഭൂമി പിന്നെ മീശയെ തൊട്ടു കളിച്ചതേയില്ല. നോവലിസ്റ്റ് ഹരീഷിനെതിരെ ജോസഫ് മാഷ് മോഡല്‍ ആക്രമണം ഉണ്ടാകുന്ന സര്‍ക്കാരും ഭയന്നു. അതുുെകാണ്ട് മാതൃഭൂമി വിട്ടെങ്കിലും സര്‍ക്കാര്‍ ഹരീഷിനെ സംരക്ഷിച്ചു. മീശ വിഷയത്തോടെ അറിയപ്പെടാതിരുന്ന ഒരുപാട് സാഹിത്യനായകന്‍മാര്‍ ചര്‍ച്ചകളില്‍ നിറഞ്ഞു.
മാതൃഭൂമിയുടെ മാപ്പോടെ തല്ക്കാലം വിവാദങ്ങള്‍ക്ക് വിരാമമമായി. മീശ മാതൃഭൂമി തള്ളിയെങ്കിലും ഡിസി ബുക്‌സ് മീശ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ഇടത് സാഹിത്യനായകന്‍മാരും സഖാക്കളും പൂര്‍ണ്ണ പിന്‍തുണ നല്കിയതോടെ മീശയില്‍ വീണ്ടും മഷി പുരണ്ടു. പുസ്തകം പ്രസിദ്ധീകരിച്ചതിനെതിരെയും ഹിന്ദുസംഘടനകളും സംഘപരിവാരങ്ങളും കോലാഹലമുയര്‍ത്തി.
എന്നാല്‍ മാര്‍ക്കറ്റില്‍ മീശ ചൂടപ്പംപോലെ വിറ്റുപോയി. മീശ നോവല്‍ വായിക്കാതെ പ്രതിഷേധിച്ചവര്‍ക്കും പിന്നീട് വായിക്കാന്‍ അവസരം കിട്ടി. പുസ്‌കത്തിലെ 294 ാം പേജ് ഒഴിവാക്കണമെന്നോ അല്ലെങ്കില്‍ ആ സംഭാഷണ ഭാഗങ്ങള്‍ നീക്കം ചെയ്യണമെന്നോ ആവശ്യപ്പെട്ടും ചെറിയ ചില കോലാഹാലങ്ങള്‍ നടന്നു. എന്നാല്‍ വെട്ടിമാറ്റത്ത മീശയാണ് വായനക്കാരുടെ കൈകളിലെത്തിയത്.
പലരും വിട്ടെങ്കിലും സര്‍ക്കാരും ഇടതുപക്ഷവും മീശയേയും മീശവിവാദത്തെയും വിട്ടില്ല. അങ്ങനെയങ്ങ് സംഘപരിവാരങ്ങള്‍ക്ക് അടിയറപറയെണ്ടെന്ന് പിണറായി അങ്ങ് തീരുമാനിച്ചു. കഴിഞ്ഞ വര്‍ഷത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്കി മീശയെയങ്ങ് സര്‍ക്കാര്‍ കൊഴുപ്പിച്ചു.
അവാര്‍ഡിനെതിരെ സംഘപരിവാരങ്ങളുടെ ഭാഗത്ത് നിന്ന് വലിയ ബഹളങ്ങളമൊന്നുമുണ്ടായില്ല. അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തില്‍ അവതരിപ്പിയ്ക്കുകയാണ് നോവലില്‍ ചെയ്തത്. അതില്‍ രണ്ട് കഥാപാത്രങ്ങള്‍ നടക്കുന്നതിനിടയില്‍ നടത്തുന്ന സംഭാഷണമാണ് വിവാദമാക്കിയത്. അത് ചുരുളി സിനിമയുമായി താരതമ്യം ചെയ്യുമ്പോള്‍ ചുരുളി ഒരുപടു മുന്നില്‍ നില്ക്കും.
ഇപ്പോഴിതാ വീണ്ടും മീശ രംഗത്തെത്തിയിരിക്കുന്നു. മീശയ്ക്ക് സാറാജോസഫ് ചെയര്‍മാനായ ജൂറി വയലാര്‍ അവാര്‍ഡ് നല്കി. കേരള ജ്ഞാനപീഡം എന്നറിയപ്പെടുന്ന വയലാര്‍ അവാര്‍ഡ് പ്രഖ്യാപനത്തിലൂടെ സംഘപരിവാര്‍ ശക്തികളുടെ വിരട്ടലും വിലപേശലും വേണ്ടായെന്ന് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയാണ്. രണ്ട് അവാര്‍ഡുകള്‍ നല്കി മീശയെ അംഗീകരിച്ചതിലൂടെ ആവിഷ്‌കാര സ്വതന്ത്ര്യത്തിന്റെ അവകാശം പിണറായി സര്‍ക്കാര്‍ അടിവരയിട്ട് പ്രഖ്യാപിക്കുകയാണ്.
https://www.facebook.com/Malayalivartha





















