ഇലന്തൂരിൽ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത; റോസ്‌ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല എന്ന വാർത്ത അവയവ മാഫിയ കൂടി ഇതിന് പിന്നിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു; ഇത്ര പെട്ടെന്നു തന്നെ പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം പറ്റുന്നവർ വക്കീലായി എത്തുന്നു; അതിനു പിന്നിൽ വലിയ കോടീശ്വരൻമാരായ ആരെങ്കിലും ഉണ്ടോ? സന്തോഷ് പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം

ഇലന്തൂരിൽ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത. റോസ്‌ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല എന്ന വാർത്ത അവയവ മാഫിയ കൂടി ഇതിന് പിന്നിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു. ഇത്ര പെട്ടെന്നു തന്നെ പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം പറ്റുന്നവർ വക്കീലായി എത്തുന്നു.
അതിനു പിന്നിൽ വലിയ കോടീശ്വരൻമാരായ ആരെങ്കിലും ഉണ്ടോയെന്ന പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണവുമായി സന്തോഷ് പണ്ഡിറ്റ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ സാമൂഹ്യ നിരീക്ഷണം
ഇലന്തൂരിൽ നടന്നത് ഒരു നരബലിയും അന്ധവിശ്വാസവുമല്ല അവയവ ക്കച്ചവടം ആകുവാനാണ് സാധ്യത. റോസ്‌ലിന്റെ മൃതദേഹത്തില്‍ വൃക്കയും കരളുമില്ല എന്ന വാർത്ത അവയവ മാഫിയ കൂടി ഇതിന് പിന്നിൽ ഉണ്ടെന്ന് തോന്നിപ്പോകുന്നു. മെഡിക്കൽ പ്രൊഫഷണൽസ് ഇല്ലാതെ ഒരിക്കലുംഓർഗൻസ് മാറ്റാൻ സാധിക്കില്ല ..
സൈന്റിഫിക്കലി ആണ് മൃതദേഹം വെട്ടിമുറിച്ചത് എന്നാണ് ഫോറൻസിക് റിപ്പോർട്ട് , അപ്പോൾ ഹ്യുമന് അനാട്ടമി വ്യക്തമായി അറിയുന്ന ഒരു ഡോക്റ്റർ ഇതിൻ്റെ പിന്നിൽ ഉണ്ടാകാം എന്നും സംശയിക്കാലോ.. അതുകൊണ്ടാണ് മാംസം ഭക്ഷിച്ചുവെന്ന് പ്രതികൾ തുടക്കം മുതലേ പറയുന്നത്, അതൊരു നല്ല ബുദ്ധിയാണ്. അവയവ മാഫിയയെ രക്ഷിക്കാം. മൃതദേഹത്തിൽ വൃക്കയും മറ്റും ഞങൾ കഴിച്ചു എന്ന് അതാണ് പ്രതികൾ പറയുന്നത്.
മുഹമ്മദ് ഷാഫി മുമ്പ് പോസ്റ്റ്മോർട്ടം ചെയ്യുന്ന ആളെ കൂടെ ജോലി ചെയ്തിട്ടുണ്ട് എന്ന് വാർത്തയിൽ കണ്ട്. അതും ഇതും കൂട്ടി വായിക്കാലോ?ഓർഗൻ ട്രാൻസ്പ്ലാന്റിന് വേണ്ടി അവയവങ്ങൾ ശേഖരിക്കുന്നത് സൗകര്യങ്ങളുള്ള ഓപ്പറേഷൻ തീയേറ്ററിൽ വെച്ചു മാത്രമേ സാധിക്കൂ.. എങ്കിൽ ഇവർ ബുദ്ധിപൂർവം പലരെയുംഫേക്ക് ഐ ഡി ഉണ്ടാക്കി കുടുക്കി വലയിൽ വീഴ്ത്തി അവരെ കൊന്നു അവയവം എടുക്കുന്നു. അതിനു ശേഷം ഇവരുടെ വീട്ടിൽ കൊണ്ട് പോയി മറവു ചെയ്തതാവാൻ സാധ്യത ഉണ്ട്.
ഇത്ര പെട്ടെന്നുതന്നെ പ്രതികൾക്ക് വേണ്ടി ലക്ഷങ്ങൾ പ്രതിഫലം പറ്റുന്നവർ വക്കീലായി എത്തുന്നു. അതിനു പിന്നിൽ വലിയ കോടീശ്വരൻമാരായ ആരെങ്കിലും ഉണ്ടോ ? സംശയം ആണ്.. അവയവ കച്ചവടത്തിന്റെ ഏജൻ്റ് ആണോ ഷാഫി എന്നു പോലീസ് അന്വേഷിക്കണം..
(വാൽ കഷ്ണം... ഇലന്തൂർ കേസ് നരബലിക്ക് പിന്നിൽ അവയവ മാഫിയ ഉണ്ടെങ്കിൽ കുറേ വമ്പൻ സ്രാവുകൾ ഇതിന് പിന്നിൽ ഉണ്ടാകും.. ഇതിന് മുമ്പും പല സ്ഥലത്ത് വെച്ച് എത്രയോ പേരെ കൊന്നിരിക്കാം. കഴിഞ്ഞ 5 വർഷത്തിന് ഇടയിൽ 65,000 + ആളുകൾ കേരളത്തിൽ മിസിംഗ് ആണ്...)(മറയില്ലാത്ത വാക്കുകൾ , മായമില്ലാത്ത പ്രവർത്തികൾ , ആയിരം സാംസ്കാരിക നായകന്മാർക്ക് അര പണ്ഡിറ്റ് .. പണ്ഡിറ്റിനെ പോലെ ആരും ഇല്ല ).
https://www.facebook.com/Malayalivartha

























