മലർന്നു കിടന്ന് തുപ്പല്ലേ വിജയാ.... കോടിയേരിയുടെ വാക്കുകേട്ട ആ അവസ്ഥ, ഓർമ്മയുണ്ടോ ?പൊട്ടിത്തെറിച്ച് അബ്ദുള്ളക്കുട്ടി; പിണറയിയെ തേച്ചോട്ടിച്ചു! മിസ്റ്റർ പിണറായി നിങ്ങൾക്ക് നാണമില്ലേ; കേരളത്തിലെ വിദ്യാഭ്യാസ മേഖല തകരാൻ കാരണം കമ്യൂണിസ്റ്റ് പാർട്ടി: എ.പി.അബ്ദുള്ളക്കുട്ടി

കേരളത്തിൽ വിവാദമായ യുറോപ്പ് പര്യടനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് എ.പി.അബ്ദുള്ളക്കുട്ടി. ഇത്തവണ തന്റെ
പഴയകാല ചിത്രവും അനുഭവവും പങ്കുവെച്ചു കൊണ്ടായിരുന്നു അബ്ദുള്ളക്കുട്ടിയുടെ രൂക്ഷമായ വിമർശനം.
ഇന്നലെ വിദേശ യാത്ര കഴിഞ്ഞുളള പിണറായി വിജയന്റെ പ്രതികരണം കേട്ടിരുന്നു. എന്നാൽ കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബ് ആക്കണമെന്ന ആഗ്രഹം പിണറായി വിജയൻ ചാനലുകളിൽ പറയുന്നത് കേട്ടപ്പോൾ ചിരിവന്ന ഒരു പ്രേക്ഷകനാണ് താനെന്ന് അബ്ദുള്ളക്കുട്ടി പറയുന്നു.
ഈ പഴയ സഖാവിന് ചിരിയടക്കാൻ കഴിയാത്തതിനാലാണ് ഈ തുറന്ന കത്ത് എന്നു പറഞ്ഞു കൊണ്ടാണ് അബ്ദുള്ളക്കുട്ടി ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒരു ഉദ്ഘാടന ചടങ്ങ് അലങ്കോലപ്പെടുത്താൻ കോടിയേരി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഉദ്ഘാടന പരിപാടി കലക്കാൻ പോയ തന്റെ കോലം പങ്കുവെയ്‌ക്കുന്നു എന്ന് പറയുന്ന പോസ്റ്റാണ് ഉള്ളത്. വീഡിയോ കാണാം.
https://www.facebook.com/Malayalivartha























