മധു കേസിൽ അനുകൂലമൊഴി നൽകി സാക്ഷികൾ; മരണം നടന്നത് പോലീസ് ജീപ്പിൽവെച്ചെന്ന് ഡിവൈ.എസ്.പി

മധു കേസിൽ കൂറുമാറിയ പത്തൊമ്പതാം സാക്ഷി കക്കി കഴിഞ്ഞ ദിവസമാണ് പ്രോസിക്യൂഷന് വിചാരണ അനുകൂല മൊഴി നല്‍കിയത് . പോലീസിന് നല്‍കിയ മൊഴിയാണ് ശരിയെന്നും നേരത്തെ മൊഴിമാറ്റിയത് പ്രതികളെ പേടിച്ചിട്ടാണെന്നും കക്കി കോടതിയില്‍ പറഞ്ഞു. കോടതിയില്‍ കള്ളം പറഞ്ഞതിന് കക്കി ക്ഷമ ചോദിക്കുയും ചെയ്തു. ഇപ്പോൾ വീണ്ടും കേസിൽ അനുകൂല മൊഴികളാണ് സാക്ഷികൾ നൽകുന്നത്.
117-ാം സാക്ഷി കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി. എന്‍.എസ്. സലീഷ്, സ്വകാര്യ സെല്ലുലാര്‍ കമ്പനിയുടെ നോഡല്‍ ഓഫീസര്‍ സൂര്യ എന്നിവരെയാണ് ചൊവ്വാഴ്ച വിസ്തരിച്ചത്. മധു കൊല്ലപ്പെടുമ്പോള്‍ അഗളി സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു സലീഷ്.
'കള്ളന്‍ മധു'വിനെ പിടിച്ചതിനാല്‍ കസ്റ്റഡിയിലെടുക്കാന്‍വേണ്ടി മുക്കാലിയിലേക്ക് പോകുന്നുവെന്ന് അഡീഷണല്‍ എസ്.ഐ. പ്രസാദ് വര്‍ക്കി ഫോണില്‍ വിളിച്ചറിയിച്ചെന്നും വൈകീട്ട് 4.30നും 5.15നും ഇടയിലാണ് മധു പോലീസ് വാഹനത്തില്‍ മരിച്ചതെന്നും ഡിവൈ.എസ്.പി. പറഞ്ഞു. 75-ാം സാക്ഷി നോഡല്‍ ഓഫീസര്‍ രാജേഷിന് പകരമാണ് സൂര്യയെ വിസ്തരിച്ചത്. സൂര്യയുടെ മൊഴിയും പ്രോസിക്യൂഷന് അനുകൂലമായിരുന്നു.
കളക്ടര്‍ ജെറോമിക് ജോര്‍ജ്, മണ്ണാര്‍ക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് എന്നിവര്‍ തയ്യാറാക്കിയ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി കോടതി പരിഗണിച്ചു. ഇതിൽ തീരുമാനം ബുധനാഴ്ചയുണ്ടാകും.
https://www.facebook.com/Malayalivartha
























