ദു:ഖം താങ്ങാനാവാതെ.... ധര്‍മ്മടത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു....

ദു:ഖം താങ്ങാനാവാതെ..... ധര്‍മ്മടത്ത് ബീച്ചില്‍ കുളിക്കാനിറങ്ങിയ വിനോദയാത്രാസംഘത്തിലെ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു.... ഗൂഢല്ലൂര്‍ എസ്.എഫ്. നഗര്‍ സ്വദേശികളുമായ മുരുകന്റെ മകന്‍ അഖില്‍ (23), കൃഷ്ണന്റെ മകന്‍ സുനീഷ് (23) എന്നിവരാണ് മരിച്ചത്. ഇരുവരും ഇലക്ട്രിക്കല്‍ ജോലി ചെയ്യുന്നവരാണ്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്.
ദീപാവലി ആഘോഷിക്കാനായാണ് ഗൂഢല്ലൂരില്‍നിന്ന് ഏഴുപേരടങ്ങുന്ന സംഘം മാഹിയിലെത്തിയത്. ഇവിടെ മുറിയെടുത്ത് താമസിച്ച സുഹൃത്തുക്കള്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ച് കാണാന്‍ പോകുന്ന വഴിയാണ് ധര്‍മടത്തെത്തിയത്.
കൂട്ടുകാര്‍ മറ്റൊരിടത്ത് കടല്‍ക്കാഴ്ചകള്‍ ആസ്വദിക്കുന്നതിനിടയിലാണ് അഖിലും സുനീഷും ബീച്ചില്‍ കുളിക്കാനിറങ്ങിയത്. കൂട്ടുകാര്‍ തിരിച്ചെത്തിയിട്ടും അഖിലിനെയും സുനീഷിനെയും കണ്ടില്ല. ഇരുവരുടെയും വസ്ത്രങ്ങള്‍ തീരത്തുണ്ടായിരുന്നു. പരിഭ്രാന്തരായ സുഹൃത്തുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവരും മത്സ്യത്തൊഴിലാളികളും ബോട്ടും തോണിയുമിറക്കി തിരഞ്ഞെങ്കിലും തുടക്കത്തില്‍ കണ്ടെത്തിയില്ല.
തുടര്‍ന്ന് പോലീസിനെയും അഗ്‌നിരക്ഷാസേനയേയും കാര്യമറിയിച്ചു, കോസ്റ്റല്‍ ബോട്ട്, മുങ്ങല്‍ വിദഗ്ധര്‍, മത്സ്യത്തൊഴിലാളികള്‍, നാട്ടുകാര്‍ എന്നിവര്‍ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വൈകീട്ട് അഖിലിന്റെ മൃതദേഹം കിട്ടിയത്. സുനീഷിന്റെ മൃതദേഹം രാത്രി ഒന്‍പതോടെ ധര്‍മടം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപത്തുനിന്നും കണ്ടെത്തി.
"
https://www.facebook.com/Malayalivartha
























