Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മനഃസാക്ഷിയില്ലാതെ പോലീസ്; യുവാവിന് പി എസ് സി പരീക്ഷ എഴുതാനായില്ല;അന്വേഷണ വിധേയമായി സീനിയര്‍ സി.പി.ഒ ക്ക് സസ്പെന്ഷൻ

26 OCTOBER 2022 08:46 AM IST
മലയാളി വാര്‍ത്ത

രാമനാട്ടുകര അരുണ്‍ നിവാസില്‍ പാണേഴി മേത്തല്‍ അരുണ്‍ (29) ന് പോലീസ് അനാസ്ഥ മൂലം പി.എസ്.സി. പരീക്ഷ എഴുതാനായില്ല. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പെറ്റിക്കേസിന്റെ പേരില്‍ പോലീസ് അകാരണമായി തടഞ്ഞുവെച്ചതോടെ അരുണിന് പരീക്ഷ കേന്ദ്രത്തിൽ സമയത്തിന് എത്താനായില്ല. തുടർന്ന് ഫറോക്ക് അസി. കമ്മീഷണർക്ക് അരുൺ പരാതി നൽകി.

മീഞ്ചന്ത ജി.വി.എച്ച്.എസ്. സ്‌കൂളിലായിരുന്നു അരുണിന് പരീക്ഷാകേന്ദ്രമായി കിട്ടിയത്. ഫറോക്ക് സ്റ്റേഷനു സമീപത്തെത്തിയതോടെ ഗതാഗതതടസ്സം ഉണ്ടായി. തടസ്സം തീര്‍ന്ന് പരീക്ഷാ സെന്ററിലെത്തുമ്പോഴേക്ക് സമയം വൈകുമെന്ന് ബോധ്യപ്പെട്ടതോടെ ഫറോക്ക് പുതിയപാലത്തില്‍നിന്ന് യുടേണ്‍ എടുത്ത് ഫറോക്ക് ടൗണ്‍ വഴി പോവാനായി തുനിഞ്ഞു. ജങ്ഷനിലെത്തിയതോടെ അവിടെ ഗതാഗതം നിയന്ത്രിക്കുന്ന ഒരു പോലീസുകാരന്‍ താന്‍ സഞ്ചരിച്ച ബൈക്ക് തടഞ്ഞുവെന്ന് അരുണ്‍ പറയുന്നു. പോലീസുകാരന്‍ പറഞ്ഞതനുസരിച്ച് ബൈക്ക് സൈഡിലേക്ക് മാറ്റിയിട്ടപ്പോള്‍ ബൈക്കിന്റെ ചാവിയൂരി പോലീസുകാരന്‍ വീണ്ടും ഗതാഗതം നിയന്ത്രിക്കാനായി പോയി. പരീക്ഷയ്ക്ക് പോവുകയാണെന്നും ഉച്ചയ്ക്ക് 1.30-നകം പരീക്ഷാകേന്ദ്രത്തിലെത്തണമെന്നും നേരം വൈകുന്നുവെന്നും പലയാവര്‍ത്തി പറഞ്ഞെങ്കിലും ചെവിക്കൊണ്ടില്ലെന്ന് അരുണ്‍ പറയുന്നു.

അല്പനേരം കഴിഞ്ഞ് 1.20ന് ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റി. പിന്നീട് ഒരുകാരണവുമില്ലാതെ 1.55 വരെ അരുണിനെ സ്റ്റേഷനില്‍ നിര്‍ത്തിച്ചു. ഇതിനിടെ വിവരമറിഞ്ഞെത്തിയ സ്റ്റേഷനിലെ എസ്.ഐ. ഹനീഫ ഇടപെട്ടു. തുടര്‍ന്ന് അരുണിനെ പോലീസ് ജീപ്പില്‍ കയറ്റി വേഗത്തില്‍ പരീക്ഷാകേന്ദ്രത്തിലേക്ക് തിരിക്കുകയും ചെയ്തു. ർന്നാൽ റിപ്പോര്‍ട്ടിങ് സമയം കഴിഞ്ഞ് പരീക്ഷാകേന്ദ്രത്തിലെത്തിയ ഉദ്യോഗാര്‍ഥിയെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാന്‍ പരീക്ഷാനടത്തിപ്പുകാര്‍ അനുവദിച്ചില്ല.

പോലീസുകാര്‍ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഒ.എം.ആര്‍. ഷീറ്റ് ക്യാന്‍സല്‍ ചെയ്‌തെന്നും ഇനി പരീക്ഷയെഴുതാന്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞ് അവര്‍ കൈമലര്‍ത്തി. അതോടെ പോലീസുകാര്‍ അരുണിനെ ജീപ്പില്‍ തന്നെ തിരികെ സ്റ്റേഷനിലെത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും കോടതിയില്‍ പോയി പെറ്റിയടക്കണമെന്നും പറഞ്ഞ് അവര്‍ അരുണിനെ പറഞ്ഞുവിട്ടു.

പോലീസുകാര്‍ നേരിട്ട് ആവശ്യപ്പെട്ടെങ്കിലും ഒ.എം.ആര്‍. ഷീറ്റ് ക്യാന്‍സല്‍ ചെയ്‌തെന്നും ഇനി പരീക്ഷയെഴുതാന്‍ അനുവദിക്കാനാവില്ലെന്നും പറഞ്ഞ് അവര്‍ കൈമലര്‍ത്തി. അതോടെ പോലീസുകാര്‍ അരുണിനെ ജീപ്പില്‍ തന്നെ തിരികെ സ്റ്റേഷനിലെത്തിച്ചു. രണ്ടാഴ്ച കഴിഞ്ഞ് സമന്‍സ് വരുമെന്നും കോടതിയില്‍ പോയി പെറ്റിയടക്കണമെന്നും പറഞ്ഞ് അവര്‍ അരുണിനെ പറഞ്ഞുവിട്ടു.

അരുണിന്റെ പരാതിയെ തുടർന്ന് പി.എസ്.സി. എഴുതാന്‍പോയ ഉദ്യോഗാര്‍ഥിയെ അകാരണമായി തടഞ്ഞുവെച്ച ഫറോക്ക് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. രഞ്ജിത്ത് പ്രസാദിനെ ജില്ലാ പോലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (16 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (28 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (40 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends