Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മണിയുടെ വാഹനം അപകടത്തിൽ പെടുന്നത് നാലാം തവണ....ഇത്തവണയും പിന്നിലെ ഇടതുഭാഗത്തെ ടയറിന്റെ നട്ടുകൾ ഊരിയ നിലയിലും നട്ട് ഉറപ്പിക്കുന്ന ഭാഗം ഒടിഞ്ഞുമാറിയ നിലയിലുമാണു കണ്ടെത്തിയത്...

26 OCTOBER 2022 09:00 AM IST
മലയാളി വാര്‍ത്ത

എം.എം.മണി എംഎൽഎ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചു. മണിയും ഗൺമാനും പ്രൈവറ്റ് സെക്രട്ടറിയും ഉൾപ്പെടെ 5 പേർ കാറിലുണ്ടായിരുന്നു. ആർക്കും അപകടമില്ല.

 

 

 

കേരള–തമിഴ്നാട് അതിർത്തിയായ കമ്പംമെട്ട് ചെക്പോസ്റ്റിനു 100 മീറ്റർ മാറിയാണ് 7 പേർക്കു യാത്ര ചെയ്യാവുന്ന വാഹനം അപകടത്തിൽപെട്ടത്. പിന്നിലെ ഇടതുഭാഗത്തെ ടയറിന്റെ നട്ടുകൾ ഊരിയ നിലയിലും നട്ട് ഉറപ്പിക്കുന്ന ഭാഗം ഒടിഞ്ഞുമാറിയ നിലയിലുമാണു കണ്ടെത്തിയത്. കാറിനു വേഗം കുറവായിരുന്നു. ടയർ ഊരിപ്പോയതോടെ ഒരു ഭാഗത്തേക്ക് ഇടിച്ചുനിന്നു. ടയർ മാറിയ ശേഷം മണി ഇതേ വാഹനത്തിൽ യാത്ര തുടർന്നു.

 

 

 

 

കൂട്ടാർ സഹകരണ ബാങ്കിന്റെ കമ്പംമെട്ടിലെ നവീകരിച്ച ശാഖയുടെ ഉദ്ഘാടനത്തിനായി പോകുമ്പോഴായിരുന്നു അപകടം. സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. മണിയുടെ വാഹനം അപകടത്തിൽ പെടുന്നത് നാലാം തവണ തൊടുപുഴ ∙ എം.എം.മണി സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപെടുന്നതു നാലാം തവണയാണ്. 2018 മേയ് 26: മന്ത്രിയായിരിക്കെ മണി യാത്ര ചെയ്തിരുന്ന കാർ കുമളി–മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്തിനു സമീപം കൽക്കൂന്തലിൽ റോഡിൽ നിന്നു തെന്നിനീങ്ങിയിരുന്നു.

 

 

 

 

പിന്നിലെ ടയറിന്റെ നട്ടുകളിൽ ഒരെണ്ണം ഊരിയ നിലയിലും മറ്റൊന്നു പകുതി ഊരിയ നിലയിലും കണ്ടെത്തി. മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ നട്ടുകൾ ഊരിപ്പോയ സംഭവത്തിൽ കൊലപാതകശ്രമത്തിന്റെ വകുപ്പ് ചുമത്തി നെടുങ്കണ്ടം പൊലീസ് കേസെടുത്തു. പ്രത്യേക സംഘം അന്വേഷിച്ചെങ്കിലും അട്ടിമറിസാധ്യത കണ്ടെത്താൻ കഴിയാതെ വന്നതോടെ കേസ് എഴുതിത്തള്ളി.
മന്ത്രിയായിരിക്കെ മറ്റൊരു തവണയും ഇത്തവണ എംഎൽഎയായ ശേഷം ഇതിനു മുൻപൊരിക്കലും വാഹനത്തിന്റെ ചക്രത്തിന്റെ നട്ട് ഊരിപ്പോയിരുന്നു. മന്ത്രിയായിരിക്കെ മണിയുടെ വാഹനത്തിന്റെ പൈലറ്റ് ഡ്യൂട്ടിക്കായി പോയ പൊലീസ്ജീപ്പ് തലകീഴായി മറിഞ്ഞ് 3 പൊലീസുകാർക്കു പരുക്കേറ്റിരുന്നു.

 

 

 

 

മന്ത്രിയായിരിക്കെ ഔദ്യോഗിക വാഹനത്തിന് 2 വർഷത്തിനിടെ 34 ടയർ മാറ്റിയെന്ന ആരോപണം ഉയർന്നത് 2019ലാണ്. നെടുങ്കണ്ടത്ത് ഒരു ടയർ കട ഉദ്ഘാടനം ചെയ്താണ് എം.എം.മണി ഈ വിവാദത്തെ നേരിട്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (16 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (28 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (40 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends