ഓടിച്ചു നോക്കാനെന്ന പേരില്‍ ബൈക്ക് മോഷണം.... മോഷ്ടിച്ച ബൈക്കില്‍ പോലീസിനെ വട്ടംകറക്കിയ പിടിച്ചുപറിക്കേസിലെ പ്രതി കുടുങ്ങി....

ഓടിച്ചു നോക്കാനെന്ന പേരില്‍ ബൈക്ക് മോഷണം.... മോഷ്ടിച്ച ബൈക്കില്‍ പോലീസിനെ വട്ടംകറക്കിയ പിടിച്ചുപറിക്കേസിലെ പ്രതി കുടുങ്ങി....
പിടിച്ചുപറിയും മയക്കുമരുന്നുകച്ചവടവും നടത്തുന്ന, അമ്പതോളം കേസുകളില്‍ പ്രതിയായ ആലപ്പുഴ തുറവൂര്‍ വിഷ്ണു ശ്രീകുമാറാണ് (28) പിടിയിലായത്.
ഇന്നലെ വൈകീട്ട് പെരിങ്ങോട്ടുകുറിശ്ശി പരുത്തിപ്പുള്ളിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ആലുവയിലെ ബൈക്ക് ഷോറൂമില്‍ നിന്ന് ഓടിച്ചുനോക്കാനെന്ന് പറഞ്ഞ് എടുത്ത ആഡംബര ബൈക്കുമായി ഒരാഴ്ചമുമ്പ് മുങ്ങിയതാണ് വിഷ്ണു ശ്രീകുമാര്‍.
വ്യാജ നമ്പര്‍പ്ലേറ്റ് വെച്ച് തൃശ്ശൂര്‍, ഷൊര്‍ണൂര്‍ വഴി ചെര്‍പ്പുളശ്ശേരിയിലെത്തിയശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചു. വീണ്ടും തൃശ്ശൂര്‍ ഭാഗത്തേക്ക് കടന്നു. ചൊവ്വാഴ്ച ഉച്ചയോടെ ഇയാള്‍ വാണിയമ്പാറ വഴി ആലത്തൂര്‍ ഭാഗത്തേക്ക് വരുന്നതായി പോലീസിന് വിവരം കിട്ടി. വടക്കഞ്ചേരി പോലീസിനെ വെട്ടിച്ച് ആലത്തൂര്‍ ഭാഗത്തേക്ക് പോയി. ആലത്തൂര്‍ പോലീസിന് പിടികൊടുക്കാതെ മലമല്‍മുക്ക് വഴി തിരിഞ്ഞ് വെങ്ങന്നൂര്‍ പാതയിലൂടെ മാരാക്കാവ് ഭാഗത്തേക്ക് പോയി.
ചിതലി വഴി ദേശീയപാതയിലെത്തിയപ്പോള്‍ കുഴല്‍മന്ദം പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി. നൊച്ചുള്ളി ഭാഗത്തേക്ക് കടന്നു. നൊച്ചുള്ളി പാലത്തില്‍വെച്ച് പോലീസ് ജീപ്പില്‍ ഇടിപ്പിച്ചശേഷം രക്ഷപ്പെട്ട് പരുത്തിപ്പുള്ളി ഭാഗത്തേക്ക് പോയി. രക്ഷയില്ലെന്ന് മനസ്സിലായതോടെ ബൈക്ക് ഉപേക്ഷിച്ച് സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചു. ഇവിടെനിന്ന് പോലീസ് വളഞ്ഞ് പിടികൂടി. വടക്കഞ്ചേരി, ആലത്തൂര്‍, കുഴല്‍മന്ദം, കോട്ടായി സ്റ്റേഷനുകളിലെ പോലീസുകാര്‍ ഒരുമിച്ച് നടത്തിയ പരിശ്രമമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
ആലത്തൂര്‍ ഡിവൈ.എസ്.പി. ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. പല ജില്ലകളിലും ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍
"
https://www.facebook.com/Malayalivartha

























