ആ യാത്ര അന്ത്യയാത്രയായി.... സ്‌കൂട്ടറില്‍ ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യവേ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജര്‍ക്ക് ദാരുണാന്ത്യം

ആ യാത്ര അന്ത്യയാത്രയായി.... സ്‌കൂട്ടറില്‍ ഭര്‍ത്താവിനോടൊപ്പം യാത്ര ചെയ്യവേ കെ.എസ്.ആര്‍.ടി.സി. ബസിടിച്ച് കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജര്‍ക്ക് ദാരുണാന്ത്യം. ഉള്ളൂര്‍ ഭാസി നഗര്‍ സ്വദേശിനി കുമാരി ഗീത (52) ആണ് മരിച്ചത്. കണ്ണൂര്‍ ചിറ്റാരിക്കല്‍ കെ.എസ്.എഫ്.ഇ. ബ്രാഞ്ച് മാനേജരാണ്.
തിങ്കളാഴ്ച വൈകുന്നേരം ആറരയോടെ പനവിള ജങ്ഷനിലായിരുന്നു സംഭവം നടന്നത്. അവധിക്ക് വീട്ടിലെത്തിയ ശേഷം കണ്ണൂരിലേക്ക് മടങ്ങാന്‍ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ഭര്‍ത്താവ് ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍ പരമേശ്വരന്‍ നായര്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു.
അപകടത്തില്‍പ്പെട്ടവരെ 20 മിനിറ്റിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആക്ഷേപം. മറ്റൊരു ബസിലെ യാത്രക്കാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. കുമാരി ഗീതയുടെ ഭര്‍ത്താവ് പരമേശ്വരന്‍ നായര്‍ ദീര്‍ഘകാലം മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ ഗണ്‍മാനായിരുന്നു. മക്കള്‍: ഗൗരി, ഋഷികേശ്. മരുമകന്‍: കിരണ്‍ (കെ.എസ്.ഇ.ബി).
https://www.facebook.com/Malayalivartha

























