Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

കര്‍ണ്ണാടക ഹെന്നൂര്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ കേസ്... തൊണ്ടി റിക്കവറി തെളിവെടുപ്പിന് തലസ്ഥാനത്ത് കൊണ്ടു വന്ന പ്രതി തമ്പാനൂര്‍ ലോഡ്ജില്‍ നിന്ന് ഓടിപ്പോയ സംഭവം, പ്രതി വലിയതുറ സ്വദേശി വിനോദിനെതിരെ സിറ്റി തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

26 OCTOBER 2022 09:33 AM IST
മലയാളി വാര്‍ത്ത

തലസ്ഥാനത്ത് സ്വര്‍ണ്ണക്കവര്‍ച്ചാ തൊണ്ടി റിക്കവറി (വീണ്ടെടുക്കല്‍) തെളിവെടുപ്പിന് കൊണ്ടു വന്ന ബംഗ്‌ളുരു മോഷണക്കേസ് പ്രതി കര്‍ണ്ണാടക പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കേസില്‍ പ്രതി വലിയതുറ സ്വദേശി വിനോദിനെതിരെ സിറ്റി തമ്പാനൂര്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.


തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 353 (പൊതുസേവകന്‍ തന്റെ കര്‍ത്തവ്യത്തില്‍ നിന്ന് ഭയന്ന് പിന്തിരിയുവാന്‍ വേണ്ടി കൈയ്യേറ്റവും ബലപ്രയോഗവും നടത്തല്‍) , 225 (ബി) ( നിയമാനുസൃതം പിടി കൂടുന്നതിനെ ചെറുക്കുകയും തടസ്സപ്പെടുത്തുകയും രക്ഷപ്പെടുകയും ചെയ്യല്‍) , 324 ( ആയുധമുപയോഗിച്ച് ദേഹോപദ്രവമേല്‍പ്പിക്കല്‍) എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ കുറ്റപത്രത്തില്‍ പോലീസ് ആരോപിച്ചിട്ടുള്ളത്.



കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തമ്പാനൂര്‍ ക്രൈം കേസില്‍ 2022 ജൂണ്‍ 30 മുതല്‍ റിമാന്റിലായിരുന്നു പ്രതി. കര്‍ണ്ണാടക കോടതിയില്‍ നിലവിലുള്ള ഭവന ഭേദന കവര്‍ച്ചാ കേസില്‍ 200 ഗ്രാം സ്വര്‍ണ്ണ തെളിവെടുപ്പിന് കൊണ്ടുവന്ന് തമ്പാനൂര്‍ ലോഡ്ജില്‍ തങ്ങവേയാണ് കസ്റ്റഡി ചാടിപ്പോയത്. കര്‍ണ്ണാടക പോലീസ് വ്യാജ എന്‍കൗണ്ടറില്‍ കൊലപ്പെടുത്തുമെന്ന് ഭയന്നാണ് കസ്റ്റഡി ചാടിപ്പോയതെന്നായിരുന്നു പ്രതിയുടെ വാദം.

2022 ജൂണ്‍ 29 രാവിലെ 8 നാണ് കേസിനാസ്പമായ സംഭവം നടന്നത്. കര്‍ണ്ണാടക ഹെന്നൂര്‍ പോലീസ് തൊണ്ടി റിക്കവറി തെളിവെടുപ്പിന് കൊണ്ടു വന്ന പ്രതി തമ്പാനൂര്‍ അരിസ്റ്റോ ജംഗ്ഷനിലെ ലോഡ്ജില്‍ നിന്ന് ഓടിപ്പോയെന്നാണ് കേസ്.

 

 

ബംഗ്‌ളുരുവില്‍ ഭവനഭേദനം നടത്തി വീടു കുത്തിത്തുറന്ന് 200 ഗ്രാം (25 പവന്‍) സ്വര്‍ണ്ണം മോഷ്ടിച്ച കേസില്‍ വിനോദ് ജൂണ്‍ 27 ന് ബംഗ്‌ളുരുവില്‍ അറസ്റ്റിലായിരുന്നു. സ്വര്‍ണ്ണം തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ വിറ്റെന്ന കുറ്റസമ്മത മൊഴി പ്രകാരം ബെംഗ്‌ളുരു ഹെന്നൂര്‍ മജിസ്‌ട്രേട്ട് കോടതി പ്രതിയെ തൊണ്ടി മുതല്‍ വീണ്ടെടുക്കാനായി ഹെന്നൂര്‍ എസ്‌ഐ അടങ്ങുന്ന അഞ്ചംഗ പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടു നല്‍കി. 29 ന് പുലര്‍ച്ചെ ഹെന്നൂര്‍ പോലീസ് തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്തു. രാവിലെ 8 ന് കടന്നു കളഞ്ഞപ്പോള്‍ വെളുത്ത ടീ ഷര്‍ട്ടും ഓറഞ്ച് നിറത്തിലുള്ള ബര്‍മുഡയുമാണ് ധരിച്ചിരുന്നത്.


പുറത്ത് കടന്ന ഇയാള്‍ മോഡല്‍ സ്‌കൂള്‍ ജംഗ്ഷന്‍ ഭാഗത്തേക്ക് ഓടുന്ന സി സി ടി വി ദ്യശ്യങ്ങളും കര്‍ണ്ണാടക പോലീസ് കൊല്ലുമെന്ന ഭീതിയിലാണ് രക്ഷപ്പെട്ടതെന്നും ഇയാള്‍ അഭിഭാഷകനോട് പറയുന്ന ഓഡിയോ ക്ലിപ്പും പുറത്തു വന്നിരുന്നു.

 


കേരള പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷിക്കവേ ജൂലൈ 1 രാത്രി 7 മണിയോടെ അമ്മയോടൊപ്പം എത്തി തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിനോദിനെ പിടികൂടാനായി കര്‍ണ്ണാടകയില്‍ നിന്നും 4 പോലീസുകാര്‍ കൂടി എത്തിയിരുന്നു. ഇയാളുടെ ബന്ധു വീടുകളിലും പരിചയക്കാരുടെ വീടുകളിലും കേരള - കര്‍ണ്ണാടക പോലീസ് പരിശോധന നടത്തുന്നതിനിടെയാണ് ഇയാള്‍ കീഴടങ്ങിയത്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (16 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (28 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (40 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends