Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

വയനാട് കടുവാ ആക്രമണം: രാത്രികാലങ്ങളിൽ ആർ.ആർ.ടികളെ കുടൂതൽ സജീവമാക്കും, വൈകിട്ട് മുതൽ വനത്തിനുള്ളിൽ കാടിളക്കി പരിശോധന നടത്തും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ ഉപയോഗിച്ച് കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പരിശ്രമം നടത്തും;കൂടുതൽ നടപടിക്ക് വനം വകുപ്പ്

26 OCTOBER 2022 09:46 AM IST
മലയാളി വാര്‍ത്ത

വയനാട്ടിലെ വന്യജീവി ആക്രമണങ്ങൾ കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ നടപടികളുമായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സംഭവത്തെ തുടർന്ന് വയനാട്ടിൽ കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. തുടര്ന്ന് വയനാട് ജില്ലയിലെ വന്യജീവി ആക്രമണം നേരിടുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോർത്ത് സർക്കിൾ കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ദീപയെ നോഡൽ ഓഫീസറായി നിയമിച്ചു.

അതേസമയം നോഡൽ ഓഫീസർക്കു കീഴിൽ ഒരു ഇൻസിഡെന്റ് കമാന്റ് സ്ട്രക്ചർ ഏർപ്പെടുത്തും. ഇതിൽ ആരൊക്കെ എങ്ങനെ പ്രവർത്തിക്കണം എന്ന സമയോചിത നിർദ്ദേശം ഇതുവഴി നൽകാൻ സാധിക്കുന്നതാണ്. മാത്രമല്ല ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ റാപ്പിഡ് റെസ്പോൺസ് ടീമിനെ നയിക്കാൻ ഒരോ ടീമിനും ഒരു ഹെഡ് എന്ന നിലയിൽ സി.സി.എഫ് ചുമതലപ്പെടുത്തുന്നതാണ്.

അതുപോലെ രാത്രികാലങ്ങളിൽ ആർ.ആർ.ടികളെ കുടൂതൽ സജീവമാക്കുന്ന വിധം സമയക്രമീകരണം നടത്തുമെന്നും, വൈകിട്ട് മുതൽ വനത്തിനുള്ളിൽ കാടിളക്കി പരിശോധന നടത്തുമെന്നും ഉത്തരവുണ്ട്. കൂടാതെ ആവശ്യമെങ്കിൽ നിലവിൽ സ്ഥാപിച്ചിട്ടുള്ള കൂടുകൾ സ്ഥലംമാറ്റി വയ്ക്കും. അതുപോലെ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ (AI ക്യാമറ) ഉൾപ്പെടെയുള്ള ആധുനിക സംവിധാനങ്ങൾ ക്രമീകരിച്ച് കടുവയുടെ സാന്നിധ്യം കണ്ടെത്താൻ പരിശ്രമം നടത്തും. ഒപ്പം തന്നെ കടുവയെ മയക്കു വെടി വച്ച് പിടിക്കേണ്ടി വന്നാൽ അതിന് അനുവദിച്ചുകൊണ്ട് ബന്ധപ്പെട്ടവർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്.

അതേസമയം തന്നെ നഷ്ടപരിഹാരം നൽകുന്നതിന് ബജറ്റ് ഹെഡിൽ നിന്നും വകമാറ്റി ഉപയോഗിക്കാൻ അനുവദിക്കുന്നതിനും കുടൂതൽ തുക ലഭ്യമാക്കണമെന്നും ധനവകുപ്പിനോട് അഭ്യർഥിച്ചതായാണ് വിവരം. ഇത്ജനപ്രതിനിധികൾ, തദ്ദേശീയർ എന്നിവരുമായി ചേർന്ന് കൂട്ടായ പരിശ്രമം നടത്തണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മന്ത്രിയുടെ നിർദ്ദേശ പ്രകാരം വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ജയപ്രസാദ്, വൈൽഡ് ലൈഫ് കൺസർവേറ്റർ ഷബാബ് എന്നിവർ ഉടൻ സ്ഥലം സന്ദർശിക്കും. വയനാട്ടിൽ സ്വീകരിച്ചുവരുന്ന നടപടികൾ വിലയിരുത്തുന്നതിനായി വനം പ്രിൻസിപ്പൽ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (16 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (28 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (40 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (5 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends