Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മാരക എം ഡി എം എ , എല്‍ എസ് ഡി സ്റ്റാമ്പ് സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ച് നടത്തിയ വിഴിഞ്ഞം ഡി ജെ ലഹരി പാര്‍ട്ടി കേസില്‍ പ്രതികളെ ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു

26 OCTOBER 2022 10:10 AM IST
മലയാളി വാര്‍ത്ത

മാരക എം ഡി എം എ , എല്‍ എസ് ഡി സ്റ്റാമ്പ് അടക്കമുള്ള സിന്തറ്റിക് ഡ്രഗ്‌സ് ഉപയോഗിച്ച് ' നിര്‍വാണ മ്യൂസിക് ഫെസ്റ്റ് '' എന്ന പേരില്‍ നടത്തിയ വിഴിഞ്ഞം ഡി ജെ (ഡിസ്‌ക് ജോക്കി) ലഹരി പാര്‍ട്ടി കേസില്‍ പ്രതികളെ ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ കോടതി ഉത്തരവിട്ടു.


തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയുടേതാണുത്തരവ്. 1 മുതല്‍ 3 വരെ പ്രതികളായ സംഘാടകനും നടത്തിപ്പുകാരുമായ ആര്യനാട് സ്വദേശി അക്ഷയ് മോഹന്‍ , കണ്ണാന്തുറ സ്വദേശികളായ പീറ്റര്‍ ഷാന്‍ ഡെന്നി , ആഷിര്‍. എസ്. എന്നിവരെയാണ് ഹാജരാക്കേണ്ടത്.



പ്രതികളെ നവംബര്‍ 5 ന് ഹാജരാക്കാന്‍ തിരുവനന്തപുരം എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.പി ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. 1985 ല്‍ നിലവില്‍ വന്ന നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് നിയമത്തിലെ 8 (സി) (വാണിജ്യ അളവില്‍ എംഡിഎംഎ / എല്‍ എസ് ഡി സ്റ്റാമ്പ് കൈവശം വക്കല്‍) (കുറ്റം തെളിയുന്ന പക്ഷം10 വര്‍ഷത്തില്‍ കുറയാത്തതും 20 വര്‍ഷം വരെയാകാവുന്നതുമായ തടവും 1 ലക്ഷത്തില്‍ കുറയാത്തതും 2 ലക്ഷം രൂപ വരെയാകാവുന്നതുമായ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റം) , 20 (ബി)2 (എ) (ഉല്‍പ്പാദനം / കൈവശം വക്കല്‍ / വാങ്ങല്‍ /വില്‍ക്കല്‍ / കടത്തല്‍ / അന്തര്‍ സംസ്ഥാന ഇറക്കുമതി /കയറ്റുമതി) (10 വര്‍ഷത്തില്‍ കുറയാത്തതും 20 വര്‍ഷം വരെയാകാവുന്നതുമായ തടവും 1 ലക്ഷത്തില്‍ കുറയാത്തതും 2 ലക്ഷം രൂപ വരെയാകാവുന്നതുമായ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റം) , 22 (ബി) ( ലഹരിമരുന്ന് കൈവശം വച്ച മുറി / സ്ഥലം എന്നിവയുടെ അധീനത) (10 വര്‍ഷം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റം) , 25 ( നര്‍ക്കോട്ടിക് കുറ്റകൃത്യം ചെയ്യാന്‍ കെട്ടിടം/സ്ഥലം അനുവദിക്കല്‍) (ഏത് നര്‍ക്കോട്ടിക് കുറ്റമാണോ നല്‍കിയ സ്ഥലത്ത് നടന്നത് അതിനുള്ള അതേ ശിക്ഷ) , 29 (കുറ്റകൃത്യം ചെയ്യാന്‍ പ്രേരണയും സഹായവും ഗൂഢാലോചനയും നടത്തല്‍) (ഏതു നര്‍ക്കോട്ടിക് കുറ്റം ചെയ്യാനാണോ ഗൂഢാലോചന നടത്തിയത് കൃത്യം നടന്നാലും ഇല്ലെങ്കിലും അതേ കുറ്റത്തിനുള്ള ശിക്ഷ) എന്നീ വകുപ്പുകള്‍ പ്രകാരം സെഷന്‍സ് കേസടുത്താണ് പ്രതികളെ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടത്.


വിഴിഞ്ഞം കാരക്കാട്ട് റിസോര്‍ട്ടില്‍ ഡ്രഗ്‌സ് ഉപയോഗിച്ചുള്ള ഡി ജെ (ഡിസ്‌ക് ജോക്കി) പാര്‍ട്ടി നടത്തിയെന്നാണ് കേസ്. 2021 ഡിസംബര്‍ നാലും അഞ്ചും തീയതികളിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. വാട്ട്‌സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഡി ജെ പാര്‍ട്ടിയില്‍ ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസ്. ഡിസംബര്‍ നാലും അഞ്ചും തീയതികളിലായിട്ടാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്.


വിഴിഞ്ഞത്ത് ലഹരി പാര്‍ട്ടിയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ സ്റ്റാമ്പ്, എംഡിഎംഎ ഉള്‍പ്പടെയുള്ള മാരക മയക്കുമരുന്നുകളുമായി നിരവധി പേര്‍ കസ്റ്റഡിയിലായിരുന്നു. വിഴിഞ്ഞം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കാരക്കാട്ട് റിസോര്‍ട്ടില്‍ നിന്നാണ് ലഹരി വസ്തുക്കളുമായി 50 പേരെ കസ്റ്റഡിയില്‍ എടുത്തത്. സംഘത്തില്‍ സ്ത്രീകളും പുരുഷന്‍മാരുമുണ്ടാടായിരുന്നു.


2021 ഡിസംബര്‍ 5 നാണ് വിഴിഞ്ഞം റിസോര്‍ട്ട് ഡ്രഗ്‌സ് പാര്‍ട്ടി നടന്നത്. നിര്‍വാണ മ്യൂസിക് ഫെസ്റ്റ് എന്ന പേരിലാണ് ഇവര്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചത്. ആളൊന്നിന് 1000 രൂപ ആയിരുന്നു ഫീസ്. ഡിസംബര്‍ നാലും അഞ്ചും തീയതികളിലായിട്ടാണ് പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. മുഖ്യ പ്രതികള്‍ ഉള്‍പ്പടെ പിടിയിലായിട്ടുണ്ടെന്നും കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമേ വ്യക്തമായി പറയാന്‍ കഴിയൂവെന്നുമായിരുന്നു എക്‌സൈസ് ഭാഷ്യം.


വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ആണ് ഡി.ജെ സംഘടിപ്പിച്ചത്. റിസോര്‍ട്ടിന് മദ്യം വിളമ്പാനുള്ള ലൈസന്‍സ് ഇല്ല. ബോട്ട് മാര്‍ഗം മാത്രമേ റിസോര്‍ട്ടില്‍ എത്താനാവുകയുമുള്ളൂ. എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കിയ റിസോര്‍ട്ട് അധികൃതരുടെ ഇടപെടലുകള്‍ സംശയത്തിന്റെ നിഴലിലാണ്. മുന്‍പും കഞ്ചാവ് കേസുകളില്‍ പ്രതിയായിരുന്നു അക്ഷയ് മോഹന്‍. കസ്റ്റഡിയിലെടുത്ത പലരും ലഹരി മയക്കത്തില്‍ ആയതിനാല്‍ ചോദ്യം ചെയ്യലിന് തടസമുണ്ടെന്നായിരുന്നു എക്‌സൈസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ വിവരം. അതേ സമയം മയക്കുമരുന്ന് ബിസിനസില്‍ തഴച്ചുവളരുന്ന മാഫിയ , മയക്കുമരുന്ന് ഉറവിടം , നിര്‍മ്മാതാക്കള്‍ , വില്‍പ്പനക്കാര്‍ , ഇടനിലക്കാര്‍ എന്നീ പ്രധാന പ്രതികളെ ഒഴിവാക്കിയുള്ള കുറ്റപത്രമാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

(ഡി ജെ = ഡിസ്‌ക് ജോക്കി = ഡാന്‍സ് ക്ലബ്ബിലും ബാറിലും പബ്ബിലും മറ്റും റെക്കോഡ് ചെയ്ത സംഗീതം വച്ച് ലഹരി ഉപയോഗിച്ചുള്ള ഡാന്‍സ് ) (മ്യൂസിക് ഇ ഉ ുഹമ്യ ചെയ്യല്‍ = കംപാക്റ്റ് ഡിസ്‌കില്‍ നിന്നാണ് ഡി ജെ എന്ന പദം ഉണ്ടായത്).

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (18 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (30 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (42 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends