ഗവര്‍ണറെ കൈകാര്യം ചെയ്യാമെന്ന പിണറായിയുടെ കുതന്ത്രം പൊളിഞ്ഞു!സർക്കാരിന് വൻ തിരിച്ചടി! വിസിയെയും , പിണായിയെയും വലിച്ചു താഴെയിടും ; കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ ഗവര്‍ണര്‍ ആക്രമിക്കപ്പെട്ട സംഭവമുണ്ടായിട്ടും സര്‍ക്കാര്‍ നോക്കുകുത്തികളായി !

സംസ്ഥാനത്ത് ഗവർണർ സർക്കാർ പോര് മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്. എന്നാൽ ഒന്‍പത് വൈസ്ചാന്‍സലര്‍മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര വെല്ലുവിളികള്‍ക്കുള്ള മറുപടി കൂടിയാണ്.
അതേസമയം യുജിസി ചട്ടം പാലിക്കാതെ നിയമിക്കപ്പെട്ട എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി ഡോ.എം.എസ്. രാജശ്രീയെ പുറത്താക്കിയിരുന്നു. ഈ സുപ്രീംകോടതി വിധിയെത്തുടര്‍ന്നാണ് മറ്റ് വിസിമാരോടും അടിയന്തരമായി രാജിവയ്ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
നിലവിൽ ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു മാറ്റാൻ സർക്കാർ തയ്യാറാവുകയാണ്. മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച് ഓർഡിനൻസ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്. എന്നാൽ ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha

























