Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയുടെ പിപ്പിടിക്ക് എൻ ഐ എ യുടെ ചെപ്പടി:തീക്കനലിൽ ചവിട്ടി കേരളം;കോയമ്പത്തൂർ സ്ഫോടനത്തിൻ്റെ ബ്രയിൻ കേരളത്തിൽ... തീവ്രവാദ സംഘടനകൾക്ക് കേരളത്തിൽ താമസിച്ചു കൊണ്ട് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിൽ താത്പര്യം... ഇതിന് ചുക്കാൻ പിടിക്കുന്നത് കേരളത്തിൽ സി പി എം ആണെന്നാണ് പറയപ്പെടുന്നത്....

26 OCTOBER 2022 10:14 AM IST
മലയാളി വാര്‍ത്ത

More Stories...

പാലക്കാട് വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..

മഞ്ചേശ്വരം കുണ്ടുകുളുക്കെ ബീച്ചിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി

സങ്കടക്കാഴ്ചയായി... മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി

തീക്കനലിൽ ചവിട്ടിയാണ് കേരളം നിൽക്കുന്നത്. ഇങ്ങനെയൊരു കണ്ടെത്തൽ നടത്തിയിരിക്കുന്നത് ദേശീയ അന്വേഷണ ഏജൻസിയാണ്. പക്ഷേ കേരളത്തിലെ സർക്കാർ മാത്രം ഇതൊന്നുമറിയുന്നില്ല. അവർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ തെരുവിൽ സമരം നയിക്കുന്നു. എല്ലാം അറിഞ്ഞിട്ടും ഒന്നും അറിയില്ലെന്ന് നടിക്കുന്നു.

 

 

 


കോയമ്പത്തൂരില്‍ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തിന്റെ വേരുകൾ കേരളത്തിലാണെന്നാണ് എൻ ഐ എ കണ്ടെത്തിയിരിക്കുന്നത്.

 

 


ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ വന്‍ സ്‌ഫോടനമായിരുന്നു ജമേഷ മുബിനും സംഘവും പദ്ധതിയിട്ടിരുന്നതെന്ന് എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. ഇതിന്റെ ഗൂഢാലോചന നടന്നതാകട്ടെ കേരളത്തിലെ വിയ്യൂര്‍ ജയിലിലാണെന്നും വിവരം ലഭിച്ചു. വിയ്യൂര്‍ ജയിലിലുള്ള അസറുദ്ദീന്‍ എന്ന ആളുടെ അനുയായിയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍. അസറുദ്ദീനെ പല തവണ മുബിന്‍ സന്ദര്‍ശിച്ചതായി എന്‍ഐഎയ്ക്ക് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം കേരളത്തിലെത്തിയിട്ടുണ്ട്.

 

 

 

കേരളം നേരത്തെ തന്നെ ഒരു തീക്കനലാണെന്ന് എൻ ഐ എ കണ്ടെത്തിയിരുന്നു.എന്നിട്ടും പിണറായി ഒന്നും അറിഞ്ഞില്ല.പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്റെ പക ദീപാവലി നാളില്‍ തീര്‍ക്കാനുള്ള ആസൂത്രമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം.പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച പക തീര്‍ക്കാന്‍ കോയമ്പത്തൂരില്‍ ആസൂത്രണം ചെയ്തത് വന്‍ സ്‌ഫോടനമായിരുന്നു. ഇതിന് വേണ്ടി കാറില്‍ വരവേ പൊലീസ് ചെക് പോസ്റ്റിലെ പരിശോധന കാരണം മുമ്പോട്ട് പോകാനായില്ല. ഇതുകാരണമാണ് സ്വയം ജമേഷ മുബിന്‍ പൊട്ടിത്തെറിച്ചത്. ഇതിന്റെ ഗൂഢാലോചന നടന്നത് കേരളത്തില്‍ ആണെന്നാണ് സൂചന.

 

 

 

 

 

 

പദ്ധതിയിട്ടത് ശ്രീലങ്കയിലെ 'ഈസ്റ്റര്‍' ദുരന്തത്തിന് സമാനമായ ആക്രമണമായിരുന്നു. ദീപാവലിയെ കറുത്ത ദിനമാക്കുകയായിരുന്നു ലക്ഷ്യം. ലങ്കന്‍ സ്‌ഫോടന സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷ്മിയുടെ ഉറ്റ അനുയായിയും പദ്ധതിയില്‍ പങ്കാളിയാണെന്ന സൂചനയെ തുടര്‍ന്ന് കോയമ്പത്തൂരിലെ അന്വേഷണം വിയ്യൂര്‍ ജയിലില്‍ എത്തി കഴിഞ്ഞു.ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. ഇവര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്‌ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.

 

 

 

 


ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീന്‍ അറസ്റ്റിലാവുന്നത്. സ്‌ഫോടനത്തിന്റെ സൂത്രധാരനായ സഹ്‌റാന്‍ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ പിടികൂടിയത്. അസറുദ്ദീന്‍ അടക്കം മൂന്ന് പേരാണ് ശ്രീലങ്കന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ കഴിയുന്നത്. കേസിന്റെ അന്വേഷണ ചുമതല തമിഴ്‌നാട് പൊലീസിലെ പ്രത്യേക സംഘത്തിനാണെങ്കിലും എന്‍.ഐ.എ ഔദ്യോഗികമായി കേസ് അന്വേഷണം ഏറ്റെടുക്കും.

 

 

 

 

 


കോയമ്പത്തൂർ സ്ഫോടനക്കേസിൽ കൊല്ലപ്പെട്ട ജമീഷ മുബിന് വിയ്യൂർ ജയിലിലുള്ള എൻഐഎ കേസ് പ്രതി അംജദ് അലിയുമായി ബന്ധമുണ്ടെന്നാണ് സംശയം. ജമീഷ മുബിൻ കേരളത്തിലെത്തി അംജദ് അലിയെ കണ്ടുവെന്നാണ് സൂചന. 2020 ഒക്ടോബർ അഞ്ചിനാണ് കേരളത്തിലെത്തിയത്. വിയ്യൂരിൽ അംജദ് അലിയെ പാർപ്പിച്ചിട്ടുള്ള അതീവ സുരക്ഷാ ജയിലിൽ മലപ്പുറത്തെ വിലാസമാണ് ഇയാൾ നൽകിയതെന്നാണ് അന്വേഷണ സംഘത്തിന്റ നിഗമനം.

 

 

 

 

ശ്രീലങ്ക സ്ഫോടന കേസിലെ പ്രതി വിയ്യൂർ അതീവസുരക്ഷാ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീൻ എന്നയാളുമായി ജമേഷ മുബീൻ ബന്ധം പുലർത്തിയിരുന്നു. കോയമ്പത്തൂരിൽ ഇയാൾ നയിച്ച ഐഎസ് റിക്രൂട്ടിംഗ് പഠനക്ലാസിലും ജമേഷ മുബീൻ പങ്കെടുത്തതായി വിവരമുണ്ട്. അസ്ഹറുദ്ദീനെ ഇയാൾ ജയിലിൽ സന്ദർശിച്ചില്ലെന്നാണ് സൂചന.

 

 

 

 


എന്നാൽ ജമീഷ മുബിൻ എന്ന പേരിൽ ആരും എത്തിയിട്ടില്ലെന്നാണ് വിയ്യൂര്‍ അതീവ സുരക്ഷാ ജയിൽ എൻഐഎയ്ക്ക് വിവരം നൽകി. കൊണ്ടോട്ടി സ്വദേശി പരിചയപ്പെടുത്തിയ മുബിനുള്‍ ഹഖ് എന്ന പേരിലൊരാൾ 2020 ഒക്ടോബർ അഞ്ചിന് ജയിലിൽ എത്തിയിരുന്നു. അംജദ് അലിയെന്ന എൻഐഎ കേസ് പ്രതിയെ കാണാനാണ് വന്നതെന്നും ഇത് ജമീഷ മുബിനാണോയെന്ന് വ്യക്തമല്ലെന്നുമാണ് ജയിൽ അധികൃതര്‍ എൻഐഎയെ അറിയിച്ചത്. യഥാർത്ഥ പേരിൽ ഒരിക്കലും ഒരു തീവ്രവാദി മറ്റൊരു തീവ്രവാദിയെ കാണാൻ എത്തില്ലെന്ന് മനസിലാക്കാനുള്ള ബുദ്ധി പോലും വിയ്യൂരുകാർക്ക് ഇല്ലാതെ പോയി.

 

 

 

 


കഴിഞ്ഞ ദിവസം പുലർച്ചെ, കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപത്താണ് കാറിൽ സ്ഫോടനമുണ്ടായത്. കാറിലുണ്ടായിരുന്ന ജമീഷ മുബിൻ എന്നയാൾ കൊല്ലപ്പെട്ടു. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് നേരത്തെ എൻഐഎ ചോദ്യംചെയ്ത വ്യക്തിയായിരുന്നു കൊല്ലപ്പെട്ട ജമീഷ മുബിൻ. കാറിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചാവേറാക്രമണമെന്നും തീവ്രവാദബന്ധമെന്ന നിലയിലേക്കും അന്വേഷണമെത്തിയത്. കേസിൽ ആറ് സംഘങ്ങളാണ് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തുന്നത്. ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്.


രണ്ട് തവണ സ്ഫോടനമുണ്ടായതായാണ് പ്രദേശവാസിയായ ദൃക്സാക്ഷി സുന്ദരനാഥൻ വിശദീകരിക്കുന്നത്. പുലർച്ചെ ഏകദേശം 3. 45 സമയത്താണ് സ്ഫോടനമുണ്ടായത്. ദീപാവലി പടക്കമാകാം പൊട്ടിയതെന്നാണ് ആദ്യം കരുതിയതെന്നും എന്നാൽ ശബ്ദത്തിൽ അസ്വാഭാവികത തോന്നിയതോടെ വീടിന് പുറത്തേക്ക് ഇറങ്ങി നോക്കിപ്പോഴാണ് കാറ് കത്തുന്നത് കണ്ടതെന്നു അദ്ദേഹം വിശദീകരിച്ചു. രണ്ടാമത്തെ സ്ഫോടനത്തിൽ കാറ് രണ്ടായി പിളർന്നു. തീ ആളുന്നത് കണ്ടതോടെ, ഉടനെ ഫയർ ഫോഴ്‌സിൽ വിവരം അറിയിച്ചു. പൈപ്പിൽ വെള്ളം എടുത്ത് തീ അണയ്ക്കാനും ശ്രമിച്ചു. വൈകാതെ ഫെയർഫോഴ്സ് എത്തിയാണ് തീ അണച്ചതെന്നും ദൃക്സാക്ഷി വിശദീകരിച്ചു.

 

 

 

 

സംഭവത്തെ തുടർന്ന് കോയമ്പത്തൂരിൽ സുരക്ഷ ശക്തമാക്കി. ന​ഗരത്തിലേക്ക് പ്രവേശിക്കുന്ന വാ​ഹനങ്ങളിലടക്കം പരിശോധന നടത്തുന്നുണ്ട്. സ്ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയടക്കം പ്രവേശിക്കാൻ അനുവദിക്കുന്നില്ല. കോട്ടായി സംഗമേശ്വരർ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീൽ ചെയ്തു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പ്രദേശത്തേക്ക് പുറത്തുനിന്നുള്ളവർ പ്രവേശിക്കുന്നത് തടയാനും വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.


2019ൽ എൻഐഎ ചോദ്യം ചെയ്തിട്ടുള്ള യുവാവാണു മരിച്ചതെന്നും ഇയാളുടെ വീട്ടിൽ അന്ന് എൻഐഎ റെയ്ഡ് നടത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ മാരുതി കാർ രണ്ടായി തകർന്നു. തകർന്ന കാറിൽനിന്ന് പൊട്ടാത്ത മറ്റൊരു എൽപിജി സിലിണ്ടർ, സ്റ്റീൽ ബോളുകൾ, ഗ്ലാസ് കല്ലുകൾ, അലുമിനിയം, ഇരുമ്പ് എന്നിവയും പൊലീസ് കണ്ടെടുത്തു. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ ക്ഷേത്രത്തിന്റെ കവാടത്തിലെ താത്കാലിക ഷെൽട്ടർ ഭാഗികമായി തകർന്നു. കോയമ്പത്തൂർ ജില്ലയിലുടനീളം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 23ന് പുലർച്ചെയാണ് സംഭവം നടന്നത്.


അന്വേഷണം നടക്കുക‌യാണെന്ന് ഡിജിപി പറഞ്ഞു. പൊട്ടാത്തതുൾപ്പെടെ രണ്ട് എൽപിജി സിലിണ്ടറുകളും മറ്റ് കുറച്ച് സാമഗ്രികളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിട്ടുണ്ട്. ചെന്നൈയിൽ നിന്നുള്ള ഫോറൻസിക് വിദഗ്ധരുടെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡും സംഭവസ്ഥലത്ത് നിന്ന് തെളിവുകൾ ശേഖരിക്കുന്നുണ്ട്. സിലിണ്ടറുകളുടെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന് സമീപം മിൽക്ക് ബൂത്ത് നടത്തുന്ന പ്രദേശവാസിയായ സെന്തിൽ കണ്ണൻ പുലർച്ചെ നാല് മണിയോടെ കട തുറക്കാൻ വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാർ പൊട്ടിത്തെറിക്കുന്നത് കണ്ടതെന്ന് പൊലീസ് പറഞ്ഞു. പുലർച്ചെയായതിനാൽ അധികം ആളുകൾ എത്തിയിരുന്നില്ല.


2019 വരെ ഐ.എസിൽ ചേർന്നത് 100 പേരാണെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇത് 72 പേർ വിവിധ ആവശ്യങ്ങൾക്ക് വിദേശത്തെത്തിയ ശേഷം ഐ.എസിൽ ചേർന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റുള്ളവർ ഐ.എസിൽ ആ ക്യഷ്ടരായി കേരളം വിട്ടവരാണ്. എന്നാൽ ലവ് ജിഹാദിൻെറ കാര്യം മുഖ്യമന്ത്രി സമ്മതിച്ചില്ല.

 

 

 

1992 ൽ ബാബറി മസ്ജിദ് തകർന്നതിനുശേഷം മൂന്ന് മുസ്ലീം സംഘടനകളെ ലയിച്ചാണ് 2006 പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ രൂപിക്കരിക്കപ്പെട്ടത്. കേരളത്തിന്റെ ദേശീയ വികസന മുന്നണി, കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്‌നാട്ടിലെ മനിത നീതി പസാരി എന്നിവയാണ് അവ.ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.


ജൂനിയർ ഫ്രന്റ്സ്,കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ,നാഷണൽ വിമൻസ് ഫ്രണ്ട്,ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ,,നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്,മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ,സത്യസരണി എന്നിവ പോപ്പുലർ ഫ്രണ്ടിന്റെ ന്റെ പോഷക സംഘടനയാണ്.


സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) എന്ന രാഷ്ട്രീയ കക്ഷിയും പിഎഫ്ഐയ്ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായ പങ്കാളിത്തം ഈ പാർട്ടിക്കുണ്ടായിരുന്നു.


എല്ലാ വർഷവും ഫെബ്രുവരി 17 ന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിൽ സംഘടന ഐക്യ മാർച്ചുകൾ നടത്തുന്നു.യൂണിഫോമിൽ താരങ്ങളും ചിഹ്നങ്ങളും വഹിച്ചാണ് മാർച്ച്.പോപ്പുലർ ഫ്രണ്ടിന്റെ സ്ഥാപക ദിനമാണ് അന്ന്.എല്ലാ വർഷവും സ്വാതന്ത്ര്യദിനത്തിൽ അവർ നടത്തിയിരുന്ന സ്വാതന്ത്ര്യ പരേഡ് 2013 ൽ കേരള സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെയും എസ്.ഡി.പി.ഐ.യുടെയും പ്രമുഖരായ നേതാക്കളിൽ പലരും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനയായ സിമിയുടെ മുൻകാല പ്രവർത്തകരാണെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്.വിവാദ ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ഉൾപ്പെട്ടിരുന്നു. ഈ കേസിൽ വിധി പറഞ്ഞ കോടതി 54 പേരിൽ 13 പേരെ ശിക്ഷിച്ചു. ഇതിൽ 10 പേർക്കെതിരേ യു.എ.പി.എ നിയമം പ്രയോഗിച്ചിരുന്നു.


കേരളം ജിഹാദികളുടെ താവളമാണെന്ന് പറഞ്ഞു കൊണ്ടു പടിയിറങ്ങി പോയ പഴയ ഡിജി പിയും പുതിയ ഡിജി പിയും ഇക്കാര്യത്തിൽ അവലംബിക്കുന്നത് കുറ്റകരമായ മൗനം തന്നെയാണ്.


ശ്രീലങ്കയിലെ തീവ്രവാദ സംഘടനയായ എല്‍ടിടിഇയുടെ പ്രവര്‍ത്തനം പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുകളുടെ സഹായത്തോടെ കേരളത്തില്‍ നടക്കുന്നതായാണ് ദേശീയ അന്വേഷണ ഏജന്‍സി കണ്ടെത്തിയിരിക്കുന്നത്.


നെടുമ്പാശേരിയില്‍ നിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്ത ശ്രീലങ്കന്‍ സ്വദേശി സുരേഷ് രാജിനെ ചോദ്യം ചെയ്തപ്പോഴാണ് കേരളത്തില്‍ എല്‍ടിടിഇയുടെ സ്ലീപ്പിങ് സെല്ലുകള്‍ സജീവമാണെന്ന വിവരം എന്‍ഐഎക്ക് ലഭിച്ചത്. പാക് തീവ്രവാദ സംഘടനകളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. മലയാളികൾക്ക് ഇത് ഞെട്ടിക്കുന്ന വിവരമാണെങ്കിലും കേന്ദ്ര ഏജൻസികൾക്ക് ഇത്തരം അറിവുകൾ പുത്തരിയല്ല.


പാകിസ്ഥാനില്‍ നിന്നും ഇറാനില്‍ നിന്നും ശ്രീലങ്കയിലേക്ക് ലഹരിമരുന്നും ആയുധവും കടത്തുന്നത് ഈ സംഘമാണ്. ഈ സംഘത്തിനു ചുക്കാന്‍ പിടിക്കുന്നത് എല്‍ടിടിഇ നേതാക്കളാണ്. കഴിഞ്ഞ ഏപ്രിലില്‍ വിഴിഞ്ഞത്ത് 300 കിലോ ഹെറോയിനും എകെ 47 തോക്കുകളുമായി ശ്രീലങ്കന്‍ ബോട്ട് പിടികൂടിയതിന് പിന്നാലെയാണ് കേരളത്തിലെ മുന്‍ എല്‍ടിടിഇ സംഘത്തിലേക്ക് അന്വേഷണമെത്തിയത്. ഈ കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തിരുന്നു.


നെടുമ്പാശേരിയില്‍ നിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് അറസ്റ്റ് ചെയ്ത സുരേഷ് രാജും സഹോദരന്‍ രമേഷും ഒരു വര്‍ഷം മുമ്പാണ് കുടുംബവുമായി കേരളത്തിലെത്തിയത്. തുണിവ്യാപാരമാണെന്നും വിമാനത്താവളത്തില്‍ കയറ്റുമതി ജോലിയാണെന്നുമാണ് നാട്ടുകാരോട് പറഞ്ഞിരുന്നത്.

 

 

 

 

 


നെടുമ്പാശേരി അത്താണിയിലെ വീട്ടില്‍ 25,000 രൂപ വാടക നല്കി താമസിക്കുകയായിരുന്നു ഇവര്‍. തമിഴ്‌നാട്ടുകാരാണെന്ന് വ്യാജ രേഖയുണ്ടാക്കിയായിരുന്നു താമസം. ഇവര്‍ക്ക് ഐഎസ് ഭീകര സംഘടനയുമായും ബന്ധമുണ്ട്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് എല്‍ടിടിഇ നേതാക്കളാണ് ലഹരി മരുന്ന്, ആയുധക്കടത്തിന് പിന്നിലെന്ന വിവരം ലഭിച്ചത്. പാകിസ്ഥാന്‍ അതിര്‍ത്തി വഴിയാണ് സംഘം ശ്രീലങ്കയിലേക്ക് ലഹരിവസ്തുക്കളും ആയുധവും കടത്തിയത്. അറസ്റ്റിലായ മൂവരും ലഹരിക്കടത്തിനായി ഒരു വര്‍ഷത്തോളം കേരളത്തില്‍ ഒളിച്ച് താമസിച്ചിരുന്നു.


ലഹരി, ആയുധ ഇടപാടുകള്‍ സൗകര്യപ്രദമായി നടത്താനാണ് നെടുമ്പാശേരി വിമാനത്താവളത്തിനടുത്ത് വാടക വീടെടുത്ത് താമസം തുടങ്ങിയത്. സംസ്ഥാനത്ത് തമിഴ്നാട്ടുകാരെന്ന വ്യാജേന നിരവധി ശ്രീലങ്കന്‍ പൗരന്മാര്‍ താമസിക്കുന്നതായും എന്‍ഐഎക്ക് വിവരം ലഭിച്ചിട്ടുണ്ട്.


കേരള പോലീസിൻ്റെ ജാഗ്രത കുറവാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് കേന്ദ്ര സർക്കാർ കരുതുന്നു. കർശനമായ നിരീക്ഷണമില്ലെങ്കിൽ കേരളത്തിൻെറ കാര്യത്തിൽ പുനരാലോചന വേണ്ടി വരു മെന്നാണ് കേന്ദ്ര സർക്കാർ കരുതുന്നത്. ഒളിച്ച് താമസിക്കാൻ സ്വസ്ഥമാണ് കേരളമെന്ന് തീവ്രവാദികൾ കരുതുന്നു.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ പ്രവണതയില്ല. കേരളത്തിൽ താമസിച്ചു കൊണ്ട് തീവ്രവാദ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിലാണ് തീവ്രവാദ സംഘടനകൾക്ക് താത്പര്യം. ഇതിന് ചുക്കാൻ പിടിക്കുന്നത് കേ
രളത്തിൽ സി പി എം ആണെന്നാണ് പറയപ്പെടുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഷു ആഘോഷങ്ങൾക്കിടെ പടക്കം പൊട്ടി യുവാവ് മരിച്ചു..  (1 hour ago)

കുംഭം രാശി: വിഷുഫലം 2026  (1 hour ago)

അവധി ആഘോഷിക്കാനെത്തിയ 18കാരനെ തിരമാലയിൽപ്പെട്ട് കാണാതായി...തെരച്ചിൽ തുടരുന്നു...  (1 hour ago)

സംസ്ഥാനത്ത് താപനില വർദ്ധിക്കുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ച് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി  (1 hour ago)

മകരം രാശി: വിഷുഫലം 2026  (2 hours ago)

കേന്ദ്ര സർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ഇന്ന് വ്യാപക പ്രതിഷേധം...  (2 hours ago)

സംഗീത ഭാരതി പുരസ്‌കാരത്തിന് ഗായകൻ എം. ജി. ശ്രീകുമാർ അർഹനായി  (2 hours ago)

ബിഎസ്ഇ സെൻസെക്‌സ് 600 പോയിന്റ് കുതിച്ചു...  (2 hours ago)

മകളുടെ കല്യാണം വിളിക്കാനായി ഭർത്താവിനോടൊപ്പം സ്കൂട്ടറിൽ പോയി അപകടത്തിൽപ്പെട്ട യുവതി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി  (3 hours ago)

ധനു രാശി: വിഷുഫലം 2026  (3 hours ago)

സ്വർണവിലയിൽ വർദ്ധനവ്....പവന് 160 രൂപയുടെ വർദ്ധനവ്  (3 hours ago)

കെ. സി വേണുഗോപാൽ ദേശീയ തലത്തിൽ നിർണ്ണായക ചുമതലകൾ നിർവഹിച്ച് രാഹുൽജിയുടെ കരങ്ങൾക്ക് ശക്തി പകരുന്നു; കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദർശിയുള്ള നേതൃത്വം; കോൺഗ്രസിൽ ബോംബ് പൊട്ടിച്ച് കെ. സുധാകരൻ  (4 hours ago)

ആന്ധ്രയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം    (4 hours ago)

ഒമാനിലെ ഖദ്റയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം  (4 hours ago)

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ...  (5 hours ago)

Malayali Vartha Recommends