പ്രതീക്ഷകള്‍ അസ്തമിച്ചു..... ജോലിയില്‍ പ്രവേശിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ യുവാവിന് ദാരുണാന്ത്യം.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍

പ്രതീക്ഷകള്‍ അസ്തമിച്ചു..... ജോലിയില്‍ പ്രവേശിക്കാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെ യുവാവിന് ദാരുണാന്ത്യം.... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാര്‍.
റെയില്‍വേ ടി.ടി.ആറായി നിയമന ഉത്തരവ് ലഭിച്ച യുവാവാണ് ബൈക്കപകടത്തില്‍ മരിച്ചത്. ജോലിയില്‍ പ്രവേശിക്കാന്‍ രണ്ടുദിവസംമാത്രം ശേഷിക്കുമ്പോഴാണ് വില്ലനായി അപകടമെത്തിയത്. മുതലക്കോടം കാക്കനാട്ട് ഷാജന്‍ മൈക്കിളിന്റെ മകന്‍ സ്വീന്‍ ഷാജന്‍(27) ആണ് ദാരുണമായി മരിച്ചത്.
ഞായറാഴ്ച രാത്രിയില്‍ വീടിനുസമീപത്തായി പഴുക്കാകുളം കനാല്‍ ഭാഗത്ത് ബൈക്കുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ സ്വീന്‍ ഷാജനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന് ജോലി ലഭിച്ചതില്‍ സന്തോഷത്തിലായിരുന്ന മാതാപിതാക്കള്‍ക്ക് അവന്റെ വേര്‍പാട് താങ്ങാനാവുന്നില്ല. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്‌സ് എന്‍ജിനിയറിങ് കോളേജില്‍നിന്നാണ് ബി.ടെക്. എടുത്തത്.
https://www.facebook.com/Malayalivartha
























