Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഓണ്‍ലൈന്‍ സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡ് തട്ടിപ്പിലൂടെ 7,45,400 രൂപ തട്ടിയ കേസില്‍ സൈബര്‍ ക്രൈം പോലീസുദ്യോഗസ്ഥര്‍ക്ക് തലസ്ഥാന സി ജെ എം കോടതിയുടെ രൂക്ഷ വിമര്‍ശനം

26 OCTOBER 2022 10:37 AM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ സ്‌ക്രാച്ച് ആന്റ് വിന്‍ കാര്‍ഡ് തട്ടിപ്പിലൂടെ 7,45,400 രൂപ തട്ടിയ കേസില്‍ സൈബര്‍ ക്രൈം പോലീസുദ്യോഗസ്ഥര്‍ക്ക് തലസ്ഥാന സി ജെ എം കോടതിയുടെ രൂക്ഷ വിമര്‍ശനം.


തട്ടിപ്പു സംഘത്തിലെ മുഖ്യ പ്രതി പശ്ചിമ ബംഗാള്‍ സ്വദേശി ബിക്കി ദാസിന് സൈബര്‍ ക്രൈം പോലീസുദ്യോഗസ്ഥരെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ആര്‍. രേഖയുടേതാണുത്തരവ്.


സൈബര്‍ ക്രൈം പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിയുമായി ഒത്തുകളിച്ച് കോടതിയില്‍ പ്രതിക്കനുകൂലമായി നിലപാടെടുത്തതിനാലാണ് പ്രതി ജാമ്യം നേടി പുറത്തിറങ്ങിയത്.സൈബര്‍ ക്രൈം പോലീസ് കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഏറ്റുവാങ്ങിയത്.

7,45,400 രൂപ തട്ടിയ സംഘത്തിലെ മുഖ്യ പ്രതി ബിക്കി ദാസിനാണ് ജാമ്യം നല്‍കിയത്. 7.45 ലക്ഷത്തിന്റെ തട്ടിപ്പ് ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫറിലൂടെ നടന്നിട്ടും സൈബര്‍ സെല്‍ കണ്ടെത്തിയത് (കോടതിയില്‍ ഹാജരാക്കിയത്) വെറും 1 ലക്ഷം രൂപയുടെ അക്കൗണ്ട് ട്രാന്‍സ്ഫര്‍ മാത്രമാണെന്ന് ജാമ്യ ഉത്തരവില്‍ കോടതി വ്യക്തമാക്കി. വഞ്ചിച്ചെടുത്ത ബാക്കി 6.45 ലക്ഷത്തിന്റെ രേഖകള്‍ സൈബര്‍ പോലീസ് കോടതിയില്‍ നിന്ന് മറച്ചു വെച്ചതായി ജാമ്യ ഉത്തരവില്‍ കോടതിയുടെ നിരീക്ഷണമുണ്ട്.

 

പ്രതിയെ ചോദ്യം ചെയ്യാനായി കസ്റ്റഡി നല്‍കിയിട്ടും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയോ യാതൊരു തുകയും വീണ്ടെടുക്കുകയോ ചെയ്തില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാദിയില്‍ നിന്നും ചതിച്ചെടുത്ത 7.45 ലക്ഷം രൂപ വീണ്ടെടുക്കാനും കൂട്ടുപ്രതികളെ അറസ്റ്റ് ചെയ്യാനും പ്രതിയെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ അനുവദിച്ചാണ് കോടതി പ്രതിയെ പോലീസ് കസ്റ്റഡിയില്‍ വിട്ടതെന്നും അവ പാലിക്കാത്തത് ഗുരുതരമായ കൃത്യ വിലോപമാണെന്നും വ്യക്തമാക്കിയ കോടതി സൈബര്‍ പോലീസിനെ രൂക്ഷമായി ശാസിച്ചു.


കസ്റ്റഡി വാങ്ങുന്നത് പോലീസിന്റെ കീശ വീര്‍പ്പിക്കാനാണെന്ന ആരോപണം ശക്തമാക്കുന്നതാണ് കോടതിയുടെ നിരീക്ഷണം. വാദിക്ക് തിര്യെ കിട്ടേണ്ട തൊണ്ടിപ്പണം സൈബര്‍ ക്രൈം പോലീസ് വീതിച്ചെടുക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

റിക്കവറിയുടെ മറവില്‍ പ്രതികളെ കസ്റ്റഡി വാങ്ങി സൈബര്‍ സെല്‍ പ്രതികളില്‍ നിന്നും സാമ്പത്തിക നേട്ടമുണ്ടാക്കി കേസുകള്‍ അട്ടിമറിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. കേസ് ശിക്ഷയില്‍ കലാശിച്ചാലും വെറുതെ വിട്ടാലും ഉദ്യോഗസ്ഥര്‍ക്ക് നഷ്ടപ്പെടാനില്ല നഷ്ടം പരാതിക്കാര്‍ക്ക് മാത്രമാണ്.
പശ്ചിമ ബംഗാളിലെ പര്‍ഗനാസ് കൃഷ്ണപൂര്‍ രാജര്‍ഹട്ട് ചന്‍ഡിബേരിയ സ്വദേശി ബിക്കി ദാസ് (22) എന്ന കൗമാരക്കാരനാണ് പോലീസ് ഒത്തു കളിയില്‍ ജാമ്യം ലഭിച്ചത്. ഇയാള്‍ ഒക്ടോബര്‍ 17 മുതല്‍ റിമാന്റിലാണ്. റൂറല്‍ സൈബര്‍ ക്രൈം പോലീസിന് പ്രതിയെ കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിലും വിട്ടു നല്‍കിയിരുന്നു.
സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡുകള്‍ ജനങ്ങള്‍ക്ക് രജിസ്റ്റേഡ് പോസ്റ്റില്‍ അയക്കുകയും ആഡംബര കാര്‍ , വന്‍ തുകകള്‍ എന്നിവ സമ്മാനമായി ലഭിച്ചെന്ന് ധരിപ്പിക്കുകയുമായിരുന്നു.
തുടര്‍ന്ന് സര്‍വീസ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ചാര്‍ജ്, ഗിഫ്റ്റ് ചാര്‍ജ്, ജി എസ് ടി ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്കു വേണ്ടിയെന്ന് പറഞ്ഞാണ് പണം തട്ടുന്നത്.
ഉപഭോക്താക്കളുടെ പേരും വിലാസവും നാപ്‌ടോള്‍ തുടങ്ങിയ ഓണ്‍ലൈനടക്കമുള്ള പാഴ്‌സല്‍ സര്‍വീസ് കമ്പനികളില്‍നിന്ന് ശേഖരിച്ചായിരുന്നു കബളിപ്പിക്കല്‍. ഉപഭോക്താക്കളുടെ വിലാസത്തിലേക്ക് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡുകള്‍, രജിസ്റ്റേഡ് പോസ്റ്റില്‍ അയക്കുകയും കാര്‍ , വന്‍ തുകകള്‍ എന്നിവ സമ്മാനമായി ലഭിച്ചെന്ന് ധരിപ്പിക്കുകയുമായിരുന്നു.



സമ്മാനം ലഭിക്കാന്‍ കാര്‍ഡിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കും. വിളിക്കുന്നവരോട് സര്‍വീസ് ടാക്‌സ്, രജിസ്‌ട്രേഷന്‍ ചാര്‍ജ്, ഗിഫ്റ്റ് ചാര്‍ജ്, ജി എസ് ടി ഇന്‍ഷുറന്‍സ് തുടങ്ങിയവയ്ക്കു വേണ്ടി എന്ന് പറഞ്ഞാണ് പണം തട്ടുന്നത്. വില കൂടിയ കാറുകള്‍ ലഭിച്ചെന്ന് വിശ്വസിപ്പിച്ച് പ്രോസസ് തുടങ്ങിയ ചാര്‍ജെന്ന വ്യാജേന പലതവണയായി 7,45,400 രൂപ സംഘം തട്ടിയെടുത്തുവെന്നാണ് കേസ്.
സമാന തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കര്‍ണാടക, വെസ്റ്റ് ബംഗാള്‍ സംസ്ഥാനങ്ങളിലും കേസുകള്‍ നിലവിലുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് എടുത്ത ഫോണ്‍ നമ്പറുകളും ബാങ്ക് അക്കൗണ്ടുകളും ആണ് പ്രതി തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചത്. ഇയാളുടെ ഫോണിന്റെ ഐഎംഇഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (6 minutes ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (18 minutes ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (30 minutes ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (42 minutes ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (1 hour ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (1 hour ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (2 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (2 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (4 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (5 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (6 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (6 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (6 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (6 hours ago)

കൊല്ലത്ത് ജുവലറിയില്‍ വന്‍ മോഷണം; ജീവനക്കാരന്‍ കടത്തിയത് 22 ലക്ഷം രൂപയുടെ സ്വര്‍ണം  (6 hours ago)

Malayali Vartha Recommends