Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രാജ്ഭവന്റെ സുരക്ഷ ശക്തമാക്കി... ഗവര്‍ണറുടെ അപ്രതീക്ഷിതമായുള്ള നീക്കങ്ങളില്‍ ഞെട്ടി മലയാളികള്‍; ട്വീറ്റിലൂടെ മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയെങ്കിലും ഇത്രവേഗം നടപടി പ്രതീക്ഷിച്ചില്ല; ആഞ്ഞടിച്ച് ഇടതുമുന്നണി; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ മുന്‍ കരുതല്‍

27 OCTOBER 2022 08:27 AM IST
മലയാളി വാര്‍ത്ത

ഗവര്‍ണര്‍ക്ക് നേരെയുള്ള അതിരു കവിഞ്ഞ വിമര്‍ശനങ്ങളില്‍ നേരത്തെ തന്നെ ട്വീറ്റ് ചെയ്തതാണ്. എന്നാല്‍ ഇത്രവേഗം കര്‍ശന നടപടിയുണ്ടാകുമെന്ന് കരുതിയില്ല. മന്ത്രി ആര്‍ ബിന്ദുവിനെയാണ് ഗവര്‍ണര്‍ നോട്ടമിട്ടതെന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ ഗവര്‍ണര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടത് കെഎന്‍ ബാലഗോപാലിനോടാണ്.

ഗവര്‍ണര്‍ക്ക് മന്ത്രിമാരെ നീക്കാനധികാരമില്ലെന്നും മുഖ്യമന്ത്രിയാണ് അത് ചെയ്യേണ്ടതെന്നും ചര്‍ച്ച മുറുകിയപ്പോള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചാണ് ഗവര്‍ണര്‍ വെട്ടിലാക്കിയത്.



അതേസമയം ഗവര്‍ണര്‍ കത്ത് നല്‍കിയ സംഭവത്തില്‍ ഇന്ത്യയില്‍ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്. അക്കാര്യത്തില്‍ താന്‍ പ്രതികരിക്കുന്നത് ശരിയല്ല. താന്‍ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തില്‍ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ കത്തും തിരിച്ച് നല്‍കിയ കത്തും താന്‍ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങള്‍ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ വലിയ തോതില്‍ ചര്‍ച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

കത്തില്‍ ബാലഗോപാലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്. ബാലഗോപാലില്‍ ഉള്ള പ്രീതി നഷ്ടമായെന്ന് കത്തില്‍ ഗവര്‍ണര്‍. അര്‍ഹമായ ഗൗരവത്തോടെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ബാലഗോപാല്‍ ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചു. ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാന്‍ ശ്രമിച്ചു. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി.



ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി സംസാരിച്ചു. ബാലഗോപാലിന്റെ പ്രസംഗം കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മില്‍ ഭിന്നത ഉണ്ടാക്കുന്നത്. ഓരോ സംസ്ഥാനത്തും ഓരോ ഉന്നത വിദ്യാഭ്യാസ നയമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു. പ്രസംഗം വ്യത്യസ്ത സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുന്ന കേരള പാരമ്പര്യത്തിന് വിരുദ്ധം. പ്രസംഗം ഗവര്‍ണര്‍ മറ്റൊരു സംസ്ഥാനക്കാരന്‍ ആകണമെന്ന ഭരണഘടനാ സങ്കല്‍പ്പത്തിന് വിരുദ്ധം. രാജ്യ ഐക്യത്തിനു കേരളം നല്‍കിയ സംഭാവനയെപ്പറ്റി ബാലഗോപാലിന് അറിവില്ല.

രാഷ്ട്ര ഐക്യത്തിനായി നിലകൊണ്ട ആചാര്യന്മാരെ തള്ളുന്നതാണ് ബാലഗോപാലിന്റെ നിലപാട്. ബാലഗോപാലിനെ വിമര്‍ശിക്കാന്‍ ഇഎംഎസിനെയും ഗവര്‍ണര്‍ കൂട്ടുപിടിച്ചു. ബാലഗോപാലിന്റെ പ്രസംഗം ദിവാന്‍ ഭരണത്തെ എതിര്‍ത്ത ഇഎംഎസിന്റെ നിലപാടിനും വിരുദ്ധം. തുടങ്ങിവയാണ് കത്തിലെ പരാമര്‍ശം. ഇഎംഎസ് ഇന്ത്യന്‍ ഐക്യത്തിനായി നിലകൊണ്ടുവെന്നും ഗവര്‍ണര്‍ പുകഴ്ത്തി.

സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. രാത്രിയോടെ രാജ്ഭവന്‍ പരിസരത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.



ഗവര്‍ണര്‍ക്കെതിരായ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികള്‍ നടക്കുന്ന സമയത്ത് എകെജി സെന്റര്‍ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് സുരക്ഷ വര്‍ദ്ധിപ്പിച്ചത്. ധനമന്ത്രിയെ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി വിവാദമായതിന് പിന്നാലെയാണ് രാജ്ഭവന്റെ സുരക്ഷ ശക്തമാക്കുന്നത്.

യുപി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുളള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. ഇക്കഴിഞ്ഞ 18 ന് കേരള സര്‍വ്വകലാശാലയെ പരിപാടിക്കിടെ നടത്തിയ ഈ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഗവര്‍ണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാനും ബാലഗോപാല്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ കത്തില്‍ പറയുന്നത്. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്. എന്തായാലും ഇത് വലിയ നിയമ പ്രശ്‌നമാകുമോയെന്ന് കണ്ടറിയാം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends