Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

പറത്താനിരുന്നവരെ പറപ്പിച്ചു... ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പിന്‍വലിക്കണം എന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തില്‍ രാജ്ഭവന്‍ എന്ത് തീരുമാനമെടുക്കുമെന്നറിയാന്‍ ആകാംക്ഷ; നിയമ നടപടിയിലേക്ക് നീങ്ങിയാല്‍ പ്രശ്‌നമാകും; വിട്ടുവീഴ്ചയില്ലാത്ത ഗവര്‍ണറുടെ നടപടി പുലിവാലാകുന്നു

27 OCTOBER 2022 09:56 AM IST
മലയാളി വാര്‍ത്ത

ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പിന്‍വലിക്കണം എന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളിയ സാഹചര്യത്തില്‍ ഇനിയെന്ത് എന്ന ചര്‍ച്ചയാണ് നടക്കുന്നത്. 9 വിസിമാരോട് രാജിവച്ച് ഒഴിയാന്‍ പറഞ്ഞ ഗവര്‍ണര്‍ ആ വിസിമാര്‍ ഉള്‍പ്പെടെ 11 പേര്‍ക്കാണ് നോട്ടീസ് നല്‍കിയത്. അവര്‍ക്കെതിരെയുള്ള നടപടിയെ കോടതി എതിര്‍ത്തിട്ടില്ല. അതോടെ അക്കാര്യത്തിലും പേടി തന്നെയാണ്.

അതേസമയം ബാലഗോപാലിന്റെ രാജി സംബന്ധിച്ച് രാജ്ഭവന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. ഗവര്‍ണറുടെ പ്രീതി നഷ്ടമായെങ്കിലും തനിക്ക് മന്ത്രിയില്‍ പൂര്‍ണ്ണ വിശ്വാസം ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി കഴിഞ്ഞു. പോര് തുടരുന്നതിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് ദില്ലിയിലാണ്.

ഗവര്‍ണര്‍ക്കെതിരെ കടുത്ത പ്രതിഷേധം ഭരണ പക്ഷവും പ്രതിപക്ഷവും ഉയര്‍ത്തികഴിഞ്ഞു. എന്നാല്‍ ഗവര്‍ണര്‍ പ്രീതി നഷ്ടമായെന്ന്
പറഞ്ഞ സാഹചര്യത്തില്‍ ബാലഗോപാലിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കുമോ എന്ന ആശങ്ക
സര്‍ക്കാരിനുണ്ട്. വലിയ രാഷ്ട്രീയ നിയമ യുദ്ധത്തിനാണ് ഗവര്‍ണറുടെ കത്ത് വഴി തുറന്നത്. സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് കടുക്കുന്നതിനിടെ തിരുവനന്തപുരത്ത് ഗവര്‍ണറുടെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു.

രാത്രിയോടെ രാജ്ഭവന്‍ പരിസരത്ത് കൂടുതല്‍ പൊലീസ് സേനയെ വിന്യസിച്ചു. വെള്ളയമ്പലം, കവടിയാര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാഹനങ്ങള്‍ പരിശോധിച്ചശേഷമാണ് കടത്തിവിടുന്നത്. ഗവര്‍ണര്‍ക്കെതിരെ സംസ്ഥാനമെങ്ങും പ്രതിഷേധ പരിപാടികള്‍ നടക്കുന്ന സമയത്ത് എകെജി സെന്റര്‍ ആക്രമണം പോലുള്ള സംഭവങ്ങള്‍ ഉണ്ടായാലുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായാണ് സുരക്ഷ വര്‍ധിപ്പിച്ചതെന്നാണ് പൊലീസ് അറിയിക്കുന്നത്

സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തില്‍ എരിതീയില്‍ എണ്ണയൊഴിച്ച പോലെയായി ഇന്നത്തെ സംഭവവികാസങ്ങള്‍. ഇനി ഒത്ത്തീര്‍പ്പൊന്നുമില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ക്കെതിരെ നിയമപരമായ എല്ലാ സാധ്യതയും ഉപയോഗിക്കാന്‍ എല്‍ഡിഎഫ് നേതൃത്വം തയ്യാറാകുമ്പോള്‍ രാജ്ഭവന്റെ അടുത്ത നീക്കമെന്തെന്ന ആകാംഷയിലാണ് രാഷ്ട്രീയകേന്ദ്രങ്ങള്‍.

വിസി മാര്‍ക്ക് പിന്നാലെ മന്ത്രിയെ തന്നെ ഗവര്‍ണര്‍ ലക്ഷ്യം വച്ചതോടെ ഇടഞ്ഞ് നിന്ന എല്‍ഡിഎഫ് നേതൃത്വം ഗവര്‍ണര്‍ക്കെതിരെ കടുത്ത നിലപാടുമായി രംഗത്തെത്തി. ഗവര്‍ണര്‍ വട്ടപൂജ്യമെന്ന് പറഞ്ഞ് തുടങ്ങിയ നേതാക്കള്‍ ചാന്‍സിലര്‍ പദവിയില്‍ നിന്ന് അദ്ദേഹത്തെ മാറ്റുമെന്ന സൂചനയും നല്‍കി. കാനം രാജേന്ദ്രന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു.

ഗവര്‍ണറുടെ ആര്‍എസ്എസ് അജണ്ട വീണ്ടും ഓര്‍മ്മിപ്പിച്ച്, വേണ്ടി വന്നാല്‍ രാഷ്ട്രപതിയെ സമീപിക്കുന്നതടക്കം പഴുതുകള്‍ തേടുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് ഇത്തരം അധികാരങ്ങളില്ലെന്ന നിയമവിദഗ്ധരുടെ അഭിപ്രായവും പ്രതിപക്ഷ പിന്തുണയും ഇടത് നേതാക്കള്‍ക്ക് ഈ അസാധാരണ ഘട്ടത്തില്‍ ആത്മവിശ്വാസം നല്‍കുന്നുണ്ട്. അതേസമയം ഗവര്‍ണറുടെ അടുത്ത നടപടിയെന്തെന്ന ചോദ്യവും പ്രസക്തമാണ്.

ഏതറ്റം വരെയും പോകുമെന്ന സൂചനയാണ് ഇതിനകം ഗവര്‍ണര്‍ നല്‍കുന്നത്. മന്ത്രിക്കെതിരായ തന്റെ അനിഷ്ടം തള്ളിയ മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ പരസ്യനിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കെഎന്‍ ബാലഗോപാലിനെ സ്വന്തം നിലയില്‍ പുറത്താക്കി കൊണ്ട് ഉത്തരവിറക്കാനുള്ള സാധ്യതയും തള്ളാനാകില്ല. സര്‍ക്കാര്‍ അനുസരിക്കില്ലെങ്കിലും തന്നെ വിമര്‍ശിച്ചയാള്‍ക്കെതിരെ നടപടിയേടുത്തെന്ന് ഗവര്‍ണര്‍ക്ക് പറയാനാകും. ഇപ്പോള്‍ സംസ്ഥാനത്തിന് പുറത്തുള്ള ഗവര്‍ണര്‍ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷമാകും തുടര്‍ നടപടികള്‍ ഉണ്ടാവുക.

തന്നെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ പ്രീതി പിന്‍വലിക്കുമെന്ന് ഈ മാസം 17ന് നല്‍കിയ ആദ്യ മുന്നറിയിപ്പ്. മന്ത്രിമാരെ പുറത്താക്കുമെന്ന് പറഞ്ഞിട്ടില്ലെന്നു പലതവണയുള്ള വിശദീകരണം. എല്ലാത്തിനുമൊടുവിലാണ് ധനമന്ത്രിയുടെ മേലുള്ള പ്രീതി പിന്‍വലിച്ചുള്ള ഗവര്‍ണറുടെ നടപടി. പുറത്താക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് പലവട്ടം വിശദീകരിച്ചെങ്കിലും, ഗവര്‍ണര്‍ നീങ്ങുന്നത് പുറത്താക്കല്‍ തേടിത്തന്നെയാണ്.

ഗവര്‍ണറുടെ കത്ത് ചൊവ്വാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രിക്കു നല്‍കിയത്. ഇന്നലെ രാവിലെ മുഖ്യമന്ത്രി മറുപടി നല്‍കുകയും ചെയ്തു.'വിസിമാര്‍ക്ക് 100 സുരക്ഷാ ഭടന്മാര്‍ വരെയുള്ള യുപി പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകളെ മനസ്സിലാക്കാന്‍ പ്രയാസമാണ്' എന്നും മറ്റുമുള്ള ബാലഗോപാലിന്റെ പരാമര്‍ശമാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. ഇത് രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന പ്രസ്താവനയാണെന്നു ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends