Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

നൂറും കടന്ന് കടുപ്പിച്ച്.... വിഴിഞ്ഞം സമരത്തിനെതിരെ ഗുരുതര ആരോപണവുമായി ബിജു രമേഷ്; വിഴിഞ്ഞത്ത് സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജു രമേശ്; വിഴിഞ്ഞം സമരം കടുപ്പിച്ച് സമരസമിതി; തുറമുഖം ഉപരോധിക്കും

27 OCTOBER 2022 10:25 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ എത്ര അനുകൂല നിലപാട് സ്വീകരിച്ചിട്ടും വിഴിഞ്ഞം സമരം തീരാത്തത് വലിയ ചര്‍ച്ചയായിരുന്നു. പ്രാര്‍ത്ഥിക്കാനുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ച് സമരക്കാരെ എന്തിന് ഇളക്കുന്നുവെന്ന വിമര്‍ശനവുമുണ്ടായി. അതിനിടെ സമരം ചെയ്യുന്ന വൈദികര്‍ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ചെയര്‍മാന്‍ ബിജു രമേഷ്.

വിഴിഞ്ഞം തുറമുഖത്തിന് എതിരെ സമരം ചെയ്യുന്ന വൈദികര്‍ക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്ന് ബിജു രമേശ് പറഞ്ഞു. ദുബായിയില്‍ നിന്നടക്കമുള്ള ലോജിസ്റ്റിക്‌സ് കമ്പനികളുടെ സ്പോണ്‍സേര്‍ഡ് പ്രോഗ്രാമാണ് വിഴിഞ്ഞം സമരം. പണം കൈപറ്റി പദ്ധതികള്‍ തകര്‍ക്കുന്നത് ലത്തീന്‍ വൈദികരുടെ സ്ഥിരം ഏര്‍പ്പാടാണ്. സമരത്തെ അതിജീവിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ തുറമുഖം യാഥാര്‍ഥ്യമാകുമെന്നും ബിജു രമേശ് അവകാശപ്പെട്ടു.

വിഴിഞ്ഞത്ത് സമരം ചെയ്യുന്നത് മല്‍സ്യതൊഴിലാളികള്‍ അല്ലെന്നും അദ്ദേഹം ദുബായിയില്‍ ആരോപിച്ചു. അതേസമയം വിഴിഞ്ഞം സമരം നൂറാം ദിവസത്തിലേക്ക് കടക്കുകയാണ്. നിര്‍മാണഘട്ടത്തില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് കഴിഞ്ഞ 100 ദിവസമായി വിഴിഞ്ഞം തുറമുഖം നേരിടുന്നത്. ജൂലൈ 20-ന് സെക്രട്ടറിയേറ്റിന് മുന്നില്‍ തുടങ്ങിയ സമരം ഓഗസ്റ്റ് 16 മുതലാണ് മുല്ലൂരിലെ തുറമുഖ കവാടത്തിലേക്ക് മാറിയത്. പിന്നീട് കണ്ടത് തീരദേശത്തിന്റെ ഇരമ്പുന്ന പ്രതിഷേധം.

ഫിഷറീസ് മന്ത്രിയും തുറമുഖ മന്ത്രിയും അടങ്ങുന്ന മന്ത്രിസഭാ ഉപസമിതി പലതവണ സമരക്കാരുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രി ലത്തീന്‍ അതിരൂപത നേതൃത്വവുമായി ക്ലിഫ് ഹൗസില്‍ ചര്‍ച്ച നടത്തി. സിപിഎം സംസ്ഥാന സെക്രട്ടറിയും ചര്‍ച്ച നടത്തി. എന്നിട്ടും തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നാവശ്യത്തില്‍ തട്ടി സമവായം നീളുകയാണ്.

സമരക്കാരുടെ പ്രധാനപ്പെട്ട മറ്റ് ആവശ്യങ്ങളായ പുനരധിവാസം, തീരശോഷണം പഠിക്കുക തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമായെന്ന് സര്‍ക്കാര്‍ പറയുന്നു. പക്ഷേ ഒരൊറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ നീതി കാണിക്കുന്നില്ലെന്നാണ് സമരക്കാരുടെ പക്ഷം. തുറമുഖ കവാടത്തിലെ സമര പന്തല്‍ പൊളിച്ചുനീക്കണമെന്ന ഹൈക്കോടതി വിധിയും ജില്ലാ ഭരണക്കൂടത്തിന്റെ ഉത്തരവും ഉത്തരവായി തന്നെ കിടക്കുകയാണ്. സമരത്തിനെതിരായ പ്രാദേശികവാസികളുടെ കൂട്ടായ്മയും ശക്തി പ്രാപിക്കുകയാണ്. സമരം മൂലം ഇതുവരെ നഷ്ടം 150 കോടിയോളമെന്നാണ്
വിസിലിന്റേയും അദാനി ഗ്രൂപ്പിന്റെയും കണക്ക്. നഷ്ടക്കണക്ക് ദിനംപ്രതി കനക്കുമ്പോഴും സമരത്തില്‍ സമവായം അകലെയാണ്.

അതേസമയം വിഴിഞ്ഞം പ്രതിഷേധത്തിന്റെ നൂറാം ദിനത്തില്‍ സമരം കടുപ്പിക്കാന്‍ സമരസമിതിയും ലത്തീന്‍ അതിരൂപതയും. കരമാര്‍ഗവും കടല്‍മാര്‍ഗവും ഇന്ന് തുറമുഖം ഉപരോധിക്കും. വിഴിഞ്ഞം തുറമുഖനിര്‍മാണം നിര്‍ത്തി വച്ച് തീരശോഷണം പഠിക്കണമെന്ന സമര സമിതിയുടെ ആവശ്യത്തില്‍ തട്ടി സമവായ ചര്‍ച്ചകള്‍ പ്രതിസന്ധിയിലാണ്.

കഴിഞ്ഞ ജൂലൈ 20 ന് മത്സ്യത്തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയത്. സെക്രട്ടേറിയററിനു മുമ്പിലെ സമരം ഫലം കാണാഞ്ഞതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിലേയ്ക്ക് സമര വേദി മാറി. പിന്നെ കഴിഞ്ഞ 73 ദിവസങ്ങളായി കേരളം കാണുന്നത് സമാനതകളില്ലാത്ത സമരം. പലവട്ടം പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്ത് പദ്ധതിപ്രദേശത്ത് കടന്നു, കടലും കരയും സമരക്കാരെക്കൊണ്ട് നിറഞ്ഞു. തുറമുഖ നിര്‍മാണം തടസപ്പെടുത്തരുതെന്ന ഹൈക്കോടതി ഉത്തരവൊക്കെ മത്സ്യത്തൊഴിലാളികള്‍ കാറ്റില്‍ പറത്തി.

പൊലീസിന് ജനകീയ പ്രതിഷേധത്തിനു മുമ്പില്‍ കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. ഇന്ന് മുല്ലൂരിലും മുതലപ്പൊഴിയിലുമായി അതിശക്തമായ സമരത്തിനാണ് ഒരുങ്ങുന്നത്. ഏഴിന ആവശ്യങ്ങള്‍ അംഗീകരിക്കാതെ പിന്നോട്ടില്ലെന്ന് സമരസമിതി.

തീരശോഷണം പഠിക്കുക, പുനരധിവാസം തുടങ്ങി പ്രധാന ആവശ്യങ്ങളിലൊക്കെ തീരുമാനമായെന്നും സമരം അവസാനിപ്പിക്കണമെന്നുമാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ ഒറ്റ ആവശ്യത്തില്‍ പോലും സര്‍ക്കാര്‍ കൃത്യമായ തീരുമാനമെടുത്തിട്ടില്ലെന്ന് സമര സമിതിയും ആരോപിക്കുന്നു. സമരത്തിനെതിരെ പ്രദേശവാസികളുടെ കൂട്ടായ്മയും ശക്തിപ്രാപിക്കുന്നുണ്ട്. കോടതിയില്‍ നിലവിലുളള കേസുകളിലെ വിധിയും സമരത്തിന്റെ ഭാവിയില്‍ നിര്‍ണായകമാണ്. സമരം അനന്തമായി നീളുമ്പോള്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാകുമെന്നും ആവശ്യങ്ങളില്‍ അനുകൂല നിലപാട് ഉണ്ടാകുമെന്നുമാണ് സമരസമിതി പ്രതീക്ഷിക്കുന്നത്.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends