നഗരസഭയിലെ കിഴായൂര്‍ നമ്പ്രത്ത് യന്ത്രസഹായമില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെ ഇരുമ്പുപൈപ്പ് വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു, മൂന്ന് തൊഴിലാളികള്‍ക്ക് പരുക്ക്

നഗരസഭയിലെ കിഴായൂര്‍ നമ്പ്രത്ത് യന്ത്രസഹായമില്ലാതെ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിനിടെ ഇരുമ്പുപൈപ്പ് വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു, മൂന്ന് തൊഴിലാളികള്‍ക്ക് പരുക്ക്
പട്ടാമ്പി ഞാങ്ങാട്ടിരി കടവ് പൂക്കാട്ടുവളപ്പില്‍ ആലിക്കുട്ടിയുടെ മകന്‍ ഷാജിയാണ് (41) മരിച്ചത്. ഇതരസംസ്ഥാനക്കാരായ മൂന്ന് തൊഴിലാളികള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം തൃശ്ശൂരിലെ മെഡിക്കല്‍ കോളേജിലേക്ക് വിദഗ്ധചികിത്സയ്ക്കായി കൊണ്ടുപോയി. ബുധനാഴ്ച നമ്പ്രത്ത് ക്വാര്‍ട്ടേഴ്‌സിനോട് ചേര്‍ന്നുള്ള പ്രദേശത്ത് വൈകുന്നേരം ആറരയോടെയായിരുന്നു അപകടം നടന്നത്.
മണല്‍പ്രദേശങ്ങളില്‍ യന്ത്രത്തിന്റെ സഹായമില്ലാതെ അധികം ആഴത്തിലല്ലാതെ ഇരുമ്പുപൈപ്പ് തുളച്ചിറക്കി കുഴല്‍ക്കിണര്‍ കുഴിക്കാറുണ്ട്. ഇത്തരത്തില്‍ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരുമ്പുപൈപ്പ് കുഴിയില്‍നിന്ന് പുറത്തേക്ക് വലിച്ചൂരുന്നതിനിടെ തൊട്ടടുത്തുണ്ടായിരുന്ന ത്രീഫേസ് വൈദ്യുതലൈനില്‍ തട്ടുകയും ഷോക്കേല്‍ക്കുകയുമായിരുന്നു.
ഉടന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച് ഷാജിയെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മരിച്ച ഷാജി പ്ലമ്പിങ് തൊഴിലാളിയാണ്. .
https://www.facebook.com/Malayalivartha


























