അഭിഭാഷകന് വെടിയേറ്റു.... കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു, മുകേഷിന് എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റത് തര്‍ക്കത്തിനിടെ, വെടിയുതിര്‍ത്ത സുഹൃത്ത് പിടിയില്‍, തോളെല്ലില്‍ വെടിയേറ്റ അഭിഭാഷകന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍

കൊല്ലം കൊട്ടാരക്കരയില്‍ യുവ അഭിഭാഷകന് വെടിയേറ്റു. കൊട്ടാരക്കര പുലമണ്‍ സ്വദേശി മുകേഷിനാണ് (34) വെടിയേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം.
മുഖ്യപ്രതി പ്രൈം ഉള്‍പ്പെടെ രണ്ടു പേര്‍ പിടിയിലായി. അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
നേരത്തെ മുതല്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. ഇതിനിടെ എയര്‍ഗണ്‍ ഉപയോഗിച്ച് പ്രൈം, അഭിഭാഷകന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മുകേഷിന്റെ തോളിനാണ് വെടിയേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം വെടിയുണ്ട പുറത്തെടുക്കാനുള്ള ശസ്ത്രക്രിയ ഇന്ന് നടക്കും. അയല്‍ക്കാരനും അഭിഭാഷകന്റെ കുടുംബവും തമ്മില്‍ മുന്‍പും പ്രശ്നമുണ്ടായിരുന്നു. വീട് കയറി മുകേഷിന്റെ മാതാപിതാക്കളെ മര്‍ദ്ദിച്ച സംഭവവും ഉണ്ടായിരുന്നു. ഏത് സാഹചര്യത്തിലാണ് അയല്‍വാസി തോക്കുമായി എത്തിയതെന്ന് വ്യക്തമല്ല.. ഇയാള്‍ക്കൊപ്പം സംഭവസമയം മറ്റൊരാള്‍ കൂടിയുണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളെയും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്ത ശേഷം പ്രതിയാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നിലവില്‍ അറസ്റ്റ് രേഖപ്പെടുത്തിയ അയല്‍വാസിക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്.
https://www.facebook.com/Malayalivartha


























