Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം നേപ്പാൾ സ്വദേശിനിയുടേത്; യുവതിക്കൊപ്പം താമസിച്ചത് ഭർത്താവല്ലെന്ന് റിപ്പോർട്ടുകൾ: വാടകയ്ക്ക് വീട് എടുത്തത് വ്യാജ പേരും, മേൽവിലാസവും ഉപയോഗിച്ച്...

27 OCTOBER 2022 10:49 AM IST
മലയാളി വാര്‍ത്ത

കൊച്ചി ഇളംകുളത്ത് വീടിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം നേപ്പാളുകാരി ഭഗീരഥി ധാമിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹമാണ് ഇളംകുളത്ത് വീടിനുള്ളില്‍ പോലീസ് കണ്ടെത്തിയിരുന്നത്. സംഭവത്തിൽ ഭർത്താവിനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം അന്വേഷണം പുരോഗമിച്ചതെങ്കിലും ഇപ്പോൾ പുറത്ത് വരുന്നത് യുവതിക്കൊപ്പം ഉണ്ടായിരുന്നത് ഭർത്താവല്ലെന്ന റിപ്പോർട്ടുകളാണ്. നേപ്പാളില്‍ ഇവരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ലക്ഷ്മി എന്ന പേരിലാണ് റാം ബഹാദൂര്‍ എന്ന യുവാവിനോടൊപ്പം ഇവര്‍ കൊച്ചിയില്‍ താമസിച്ചിരുന്നത്.

പത്ത് വര്‍ഷത്തിലേറെയായി കൊച്ചിയിലുള്ള റാം ബഹാദൂറിനൊപ്പം ജോലിക്കെന്ന പേരിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭഗീരഥി കൊച്ചിയില്‍ എത്തിയത്. ഇവര്‍ ദമ്പതികളല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതക ശേഷം ഒളിവില്‍ പോയ റാം ബഹാദൂറിനായി അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. റാം ബഹാദൂര്‍ നേപ്പാള്‍ സ്വദേശിയാണെന്ന് കണ്ടെത്തിയ പൊലീസ് ഇയാളുമായി ബന്ധമുള്ളവരെ തേടി കണ്ടെത്തിയാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. റാം ബഹാദൂര്‍ എന്നതും വ്യാജ പേരാണെന്ന് പൊലീസ് കണ്ടെത്തി.

റാം ബഹാദൂറിന്റെ ഫോൺ രേഖകൾ പ്രകാരം ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ച കൊച്ചി നഗരം വിട്ടതായാണ് സൂചനകൾ. വീട്ടുടമയ്ക്ക് നൽകിയ മേൽവിലാസത്തിലടക്കം പൊലീസിന് സംശയമുണ്ട്. ഇവർ നൽകിയ വിലാസം മഹാരാഷ്ട്രയിലേതെങ്കിലും ഇരുവരും നേപ്പാൽ സ്വദേശികളെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. അധികമാരോടും ബന്ധമില്ലാതിരുന്ന ഇവർ ദമ്പതികൾ എന്ന വ്യാജേനയാണ് വീട് വാടകയ്ക്ക് എടുത്തത്. കൊലപാതകം നടത്തിയ ഇയാൾ നഗരം വിട്ടതായാണ് പൊലീസ് കരുതുന്നത്. ഇയാൾക്ക് മറ്റാരുടെ എങ്കിലും സഹായം ലഭിച്ചിരുന്നോ എന്നതിലടക്കം അന്വേഷണം തുടരുകയാണ്. നഗരത്തിൽ ബാർബർ ഷോപ്പ് നടത്തിയിരുന്നെങ്കിലും കഴിഞ്ഞ കുറെ മാസങ്ങളായി വീട്ടിൽ തന്നെ വിഗ് ഉണ്ടാക്കുന്ന ജോലിയായിരുന്നു രാം ബഹദൂറിന്. ശ്വാസം മുട്ടിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.

ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ പല പേരുകളില്‍ ജോലി ചെയ്തിട്ടുള്ള രാം ബഹദൂർ മഹാരാഷ്ട്രയില്‍ നിന്നാണ് രാം ബഹദൂര്‍ എന്ന വ്യാജ തിരിച്ചറിയല്‍ രേഖ ഉണ്ടാക്കിയിരിക്കുന്നതെന്ന് കണ്ടെത്തി. ഈ രേഖ ഉപയോഗിച്ചാണ് ഇയാള്‍ സിംകാര്‍ഡ് വാങ്ങിയത്. ഈ ഫോണ്‍ നമ്പരാണ് കൊച്ചിയില്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍, നാലു ദിവസത്തിലധികമായി ഈ ഫോണ്‍ സ്വിച്ച് ഓഫാണ്. കൊല്ലപ്പെട്ട യുവതി നേപ്പാള്‍ സ്വദേശിനിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരുടെ ബന്ധുക്കളെ തിരിച്ചറിഞ്ഞതായും കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായും പോലീസ് അറിയിച്ചു. രാം ബഹദൂര്‍ ഏതു നാട്ടുകാരനാണെന്ന് കണ്ടെത്തണമെന്ന് പോലീസ് പറഞ്ഞു. അതിനായി വിവിധ സംസ്ഥാനങ്ങളില്‍ പോയി അന്വേഷിക്കേണ്ടതുണ്ട്.

തിങ്കളാഴ്ചയാണ് ഇരുവരും താമസിച്ചിരുന്ന വാടക വീട്ടില്‍ പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. കൊലപാതകം നടത്തിയത് ഒപ്പമുണ്ടായിരുന്ന ആളാണെന്നാണ് പോലീസ് നിഗമനം. യുവതി കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞ് വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിലും തുണിയിലും പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കാണുന്നത്. വീടിനുള്ളിൽ ഈച്ചയുണ്ടായിരുന്നുവെന്നും ആദ്യം ഇറച്ചി പഴകിയതാണെന്നാണ് കരുതിയതെന്നും നാട്ടുകാരൻ പറഞ്ഞിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിയുകയായിരുന്നുവെന്നും മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുണ്ടെന്നും പോലീസ് അറിയിച്ചു. എളംകുളത്തെ സംഭവത്തോടെ രണ്ടു മാസത്തിനിടെ കൊച്ചിയിൽ നടന്ന കൊലപാതകങ്ങളുടെ എണ്ണം എട്ടായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends