Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

 രണ്ട് സ്ത്രീകളെ ബലിയര്‍പ്പിക്കാന്‍ ഉപയോഗിച്ചത് ഒരേ വെട്ടുകത്തിയെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി.... ഷാഫി കാട്ടാനകളുടെ ജഡം വെട്ടിമുറിച്ച് എല്ലും മറ്റും വേര്‍തിരിച്ചെടുക്കുന്നതില്‍ വിദഗ്ദ്ധന്‍, പ്രതികള്‍ വീണ്ടും കസ്റ്റഡിയില്‍

27 OCTOBER 2022 11:57 AM IST
മലയാളി വാര്‍ത്ത

രണ്ട് സ്ത്രീകളെ ബലിയര്‍പ്പിക്കാന്‍ ഉപയോഗിച്ചത് ഒരേ വെട്ടുകത്തിയെന്ന് പ്രതികളുടെ കുറ്റസമ്മതമൊഴി.... ഷാഫി കാട്ടാനകളുടെ ജഡം വെട്ടിമുറിച്ച് എല്ലും മറ്റും വേര്‍തിരിച്ചെടുക്കുന്നതില്‍ വിദഗ്ദ്ധന്‍, പ്രതികള്‍ വീണ്ടും കസ്റ്റഡിയില്‍.


ഒന്നാം പ്രതി പെരുമ്പാവൂര്‍ വെങ്ങോല വേഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫിയുടെ (52) നിര്‍ദ്ദേശപ്രകാരം രണ്ടാം പ്രതി പത്തനംതിട്ട ഇലന്തൂര്‍ കാരംവേലി കടംപള്ളി വീട്ടില്‍ വൈദ്യന്‍ ഭഗവല്‍ സിംഗാണ് (68) മൂര്‍ച്ചയേറിയ വെട്ടുകത്തി വാങ്ങിയത്. ഷാഫിയാണ് രണ്ട് പേരെയും കൊന്നത്.

കത്തി വാങ്ങിയ ഭഗവല്‍സിംഗും ഭാര്യ ലൈലയും ആഭിചാര ക്രിയകള്‍ക്കായി ഒരുക്കങ്ങള്‍ നടത്തി കാത്തിരുന്നു. കാട്ടാനകളുടെ ജഡം വെട്ടിമുറിച്ച് എല്ലും മറ്റും വേര്‍തിരിച്ചെടുക്കുന്നതില്‍ വിദഗ്ദ്ധനായ ഷാഫി, അനായാസം മൃതദേഹങ്ങള്‍ വെട്ടിമുറിച്ചെടുത്തു. ഭഗവല്‍ സിംഗിന്റെ വീട്ടിലെ കത്തിയും മറ്റുമാണ് മാംസം വേര്‍തിരിക്കാനായി ഉപയോഗിച്ചത്.

സേലം ധര്‍മ്മപുരി സ്വദേശിനി പദ്മം (52), കാലടി മറ്രൂരില്‍ വാടകയ്ക്ക് താമസിക്കുന്ന തൃശൂര്‍ വടക്കാഞ്ചേരി വാഴാനി സ്വദേശി റോസ്ലി (49) എന്നിവരാണ് അരുംകൊലയ്ക്ക് ഇരയായത്. റോസ്ലിയുടെ കൊലപാതകം അന്വേഷിക്കുന്ന കാലടി പൊലീസ് ആയുധം കണ്ടെത്താനുണ്ടെന്നാണ് ഇന്നലെ കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പയുന്നത്. സര്‍ജിക്കല്‍ ഉപകരണങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല.

തിരുവല്ലയിലെ ഒരു കുടുംബത്തിനായുള്ള പൂജയ്ക്ക് സഹായിയെ വേണമെന്ന് വിശ്വസിപ്പിച്ചാണ് റോസ്ലിയെ ഷാഫി സ്ഥലത്തെത്തിച്ചത്. ഇവരെയാണ് ആദ്യം ബലിനല്‍കിയത്. ഈ ആഭിചാരക്രിയ ഫലംകണ്ടില്ലെന്ന് വിശ്വസിപ്പിച്ചാണ് പദ്മയെയും കൊന്നത്. റോസ്ലി ഒറ്റയ്ക്ക് ചങ്ങനാശേരിയില്‍ എത്തിയെന്നും അവിടെ നിന്ന് ഷാഫിയുടെ വാഹനത്തില്‍ കയറി സംഭവസ്ഥലത്ത് പോയെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തിയത്

സംഭവം നടന്ന് ഒരുമാസം പിന്നിടുമ്പോഴും മൃതദേഹം വിട്ടുകിട്ടിയില്ലെന്ന പരാതിയുമായി പദ്മയുടെയും റോസ്ലിയുടെയും ബന്ധുക്കള്‍ രംഗത്തുവന്നു.

അതേസമയം റോസ്ലിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികളെയും പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇവരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തുവരുന്നു. 

 

 "

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends