Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

മുഖ്യനുമായി ​ആ യുദ്ധം ഉടൻ...! ഗവർണറുടെ അടുത്ത നീക്കം ഇങ്ങനെ, ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നടപടി കോടതിയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാതെ സംസ്ഥാന സർക്കാർ, നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാൻ നീക്കം

27 OCTOBER 2022 11:27 AM IST
മലയാളി വാര്‍ത്ത

ഒരോ ദിവസം കഴിയുന്തോറും സംസ്ഥാന സർക്കാറും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമാകുകയാണ്. ഒരു അയവിനുള്ള സാധ്യത കാണാൻ പറ്റാത്ത തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. ധനമന്ത്രിയിലുള്ള പ്രീതി നഷ്ടമായെന്നും തൽസ്ഥാനത്ത് നിന്നും മറ്റണമെന്നും അവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്ത് കണ്ണും പൂട്ടി തള്ളിയിരിക്കുകയാണ്. മന്ത്രിയുടെ പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി .

എന്നാൽ ധനമന്ത്രിക്കുള്ള പ്രീതി പിൻവലിച്ച ഗവർണറുടെ ഈ അസാധാരണ നടപടി കോടതിയിലേക്ക് എത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട മന്ത്രിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയെ സമീപിക്കാനുള്ള സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്.

ധനമന്ത്രി കെ.എൻ ബാലഗോപാലിനോട് ഉണ്ടായിരുന്ന പ്രീതി നഷ്ടപ്പെട്ടു എന്ന് വ്യക്തമാകി ഗവർണർ നൽകിയ കത്തു മുഖ്യമന്ത്രി തള്ളി എങ്കിലും പ്രതിസന്ധി അവസാനിക്കാൻ സാധ്യതയില്ല. ഗവർണരുടെ പ്രീതി നഷ്ടപെട്ട മന്ത്രിക്ക് ആ സ്ഥാനത്ത് തുടരാൻ കഴിയില്ല എന്ന വാദം ഉയർത്തി ആരെങ്കിലും കോടതിയെ സമീപിച്ചേക്കാം എന്ന വിലയിരുത്തൽ സർക്കാരിനുണ്ട്. ഒരിഞ്ച് പിന്നോട്ട് പോകാൻ സർക്കാർ ഇക്കാര്യത്തിൽ തയ്യാറല്ല. നടപടിയെ രാഷ്ട്രീയമായും നിയമപരമായും നേരിടാനാണ് നീക്കം.

സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാൻ ശ്രമിക്കുന്ന പ്രതിപക്ഷ പാർട്ടികളിലെ ഏതെങ്കിലും അനുഭാവികൾ അത് ചെയ്യാനുള്ള സാധ്യത സർക്കാർ മുന്നിൽ കാണുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അത് സുപ്രീംകോടതി വരെ നീളുന്ന നിയമപോരാട്ടമായി വളര്‍ന്നേക്കും. ഭരണഘടന ബെഞ്ച് വരെ പരിഗണിക്കപ്പെടെണ്ട കേസ് ആയി അത് മാറും.

അതിനിടെ മന്ത്രിയോട് ഉള്ള പ്രീതി പിൻവലിച്ച ഗവർണരുടെ തീരുമാനത്തെ ചൊല്ലി പല അഭിപ്രായങ്ങൾ ഉയരുന്നുണ്ട്. ഗവർണർക്ക് അധികാരം ഇല്ല എന്ന് തന്നെ ആണ് ഭൂരിപക്ഷ അഭിപ്രായം. ഭരണ ഘടനയുടെ ആർട്ടിക്കിൾ 164 (1) ലാണ് മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാരുടെയും നിയമനത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

മുഖ്യമന്ത്രിയെ നിയമിക്കുമ്പോൾ ഗവർണർക്ക് ആരുടെയും ഉപദേശം തേടേണ്ടതില്ലെങ്കിലും മുഖ്യമന്ത്രിയുടെ ശിപാർശയിൽ മാത്രമേ മന്ത്രിയെ നിയമിക്കാൻ കഴിയൂ. സർക്കാരിന് സഭയിൽ ഭൂരിപക്ഷം നിലനിൽക്കുന്ന കാലം ഗവർണറുടെ പ്രീതി നിലനിൽക്കും. സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെടുകയും എന്നാൽ രാജിവെക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ മാത്രമേ ഗവർണർക്ക് തന്‍റെ പ്രീതി പിൻവലിക്കാൻ കഴിയൂ.

എന്നാൽ ഭരണഘടന പ്രകാരം ഗവർണരുടെ പ്രീതി മന്ത്രി സ്ഥാനത്ത് തുടരാൻ അനിവാര്യം ആണെന്ന് വാദിക്കുന്നവരും ഉണ്ട്.എന്തായാലും വിഷയം കോടതിയിലേക്ക് എത്തുമെന്ന കണക്ക് കൂട്ടലിലാണ് സർക്കാർ ഓരോ കരുക്കളും നീക്കുന്നത്.

അതേസമയം മന്ത്രിമാർക്കുള്ള ഒരു മുന്നറിയിപ്പ് ഗവർണർ നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ഇത് വരെ കഴിഞ്ഞിട്ടില്ല. ഗവർണറുടെ സ്ഥാനത്തിന്റെ അന്തസ്സ് കുറച്ചു കാണിച്ചാൽ മുഖ്യമന്തിക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രിമാരെ ആ സ്ഥാനത്ത് നിന്നും പിൻവലിക്കുമെന്നും ഗവർണ്ണർ മുന്നറിയിപ്പ് കൊടുത്ത് കൊണ്ടുള്ള ട്വീറ്റ് വന്നിരുന്നു. അന്തസ് കെടുത്താൻ നോക്കിയാൽ കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരെ പിൻ വലിക്കാൻ പോലും താൻ മടിക്കില്ലെന്ന കർശന മുന്നറിയിപ്പ് ഗവർണർ കൊടുക്കുകയുണ്ടായി. ട്വിറ്ററ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം ചൂണ്ടികാണിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഗവര്‍ണറെ ഉപദേശിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദവിയുടെ അന്തസ് കെടുത്തുന്ന പ്രസ്താവനകള്‍ നടത്തിയാല്‍ മന്ത്രിസ്ഥാനം റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഗവര്‍ണർ ചൂണ്ടിക്കാണിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (2 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (2 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (3 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (3 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (3 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (4 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (4 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (5 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (5 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (7 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (8 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (8 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (9 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (9 hours ago)

Malayali Vartha Recommends