സതീശന്‍ പാച്ചേനി അന്തരിച്ചു ... കെ പി സി സി അംഗവും മുന്‍ ഡി സി സി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു, തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

കെ പി സി സി അംഗവും മുന്‍ ഡി സി സി പ്രസിഡന്റുമായ സതീശന്‍ പാച്ചേനി അന്തരിച്ചു. 54 വയസായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയും മരണം സംഭവിക്കുകയുമായിരുന്നു.
മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെതിരെ വാശിയേറിയ മത്സരം കാഴ്ചവെച്ചതിലൂടെ ശ്രദ്ധേയനായ പാച്ചേനി 2016 മുതല്‍ 2021 വരെ ഡിസിസി അധ്യക്ഷനുമായിരുന്നു.
2001 ല്‍ നിയമസഭയിലേക്ക് മലമ്പുഴയില്‍ മത്സരിക്കുന്ന വി എസിനെ നേരിടാന്‍ കോണ്‍ഗ്രസ് കണ്ടുവച്ചത് സതീശന്‍ പാച്ചേനിയെയായിരുന്നു. ഇരുപത്തി അയ്യായിരത്തിലേറെ വോട്ടിന് ഇടത് സ്ഥാനാര്‍ത്ഥികള്‍ പുഷ്പം പോലെ ജയിച്ചിരുന്ന മലമ്പുഴയില്‍ വിഎസിന്റെ ഭൂരിപക്ഷം വെറും 4703 ആയി. 2006 ലും കൊമ്പുകോര്‍ത്തെങ്കിലും വി എസ് പാച്ചേനിയെ നിലംപരിശാക്കി.
അതേസമയം മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിനൊപ്പം എന്നും ശക്തമായി നിലകൊണ്ട നേതാവിനെയാണ് പാച്ചേനിയുടെ വിയോഗത്തോടെ കോണ്‍ഗ്രസിനു നഷ്ടമാകുന്നത്
"
https://www.facebook.com/Malayalivartha























