Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടൽ! വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര് എന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ

27 OCTOBER 2022 12:44 PM IST
മലയാളി വാര്‍ത്ത

ഗവർണറും സർക്കാരും തമ്മിലുളളത് വ്യാജ ഏറ്റുമുട്ടലെന്ന് വ്യക്തമാക്കി പ്രതിപക്ഷനേതാവ് വി ഡി സതീശൻ രംഗത്ത്. വിലക്കയറ്റം അടക്കമുള്ള ജനകീയ പ്രശ്‍നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് ഈ വ്യാജ പോര്. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേരളത്തിലെ ഒന്‍പത് സർവകലാശാലകൾ ഭരണപ്രതിസന്ധിയിലാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി.

അതോടൊപ്പം തന്നെ, യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗവര്‍ണറും സര്‍ക്കാരും കൂട്ടായി നടത്തിയ വി.സി നിയമനങ്ങളൊക്കെ നിയമവിരുദ്ധമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും എതിരെയാണ് സുപ്രീംകോടതി വിധി. യു.ഡി.എഫ് കാലങ്ങളായി ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ഈ വിധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ'; യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് ഗവര്‍ണറും സര്‍ക്കാരും കൂട്ടായി നടത്തിയ വി.സി നിയമനങ്ങളൊക്കെ നിയമവിരുദ്ധമെന്നാണ് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയത്. ഗവര്‍ണര്‍ക്കും സര്‍ക്കാരിനും എതിരെയാണ് സുപ്രീംകോടതി വിധി. യു.ഡി.എഫ് കാലങ്ങളായി ഉന്നയിച്ച ആരോപണങ്ങള്‍ അടിവരയിടുന്നതാണ് ഈ വിധി. വിധി മറച്ച് വയ്ക്കുന്നതിന് വേണ്ടി ജനങ്ങളെ കബളിപ്പിക്കാനുള്ള വ്യാജ ഏറ്റുമുട്ടലാണ് ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഇപ്പോള്‍ നടക്കുന്നത്.

ഇന്ത്യയുടെ ചരിത്രത്തില്‍ എവിടെയെങ്കിലും ഒരു മന്ത്രിയെ പിന്‍വലിക്കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ? വേണമെങ്കില്‍ സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാം. കേരള സര്‍വകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചപ്പോള്‍ 11 അംഗങ്ങളെ മാത്രമെ പിന്‍വലിക്കാന്‍ അധികാരമുള്ളൂവെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു.

ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍മാരായ നാല് പേരെ ഗവര്‍ണര്‍ക്ക് പിന്‍വലിക്കാനാകില്ല. സുപ്രീം കോടതി ഒരു വിധി പ്രഖ്യാപിച്ചാല്‍ അത് നാട്ടിലെ നിയമമാണ്. പ്രതിപക്ഷം വി.സിമാരുടെ അക്കാദമിക് യോഗ്യതകളല്ല, അവരെ നിയമിച്ചതിലെ നടപടിക്രമത്തെയാണ് ചോദ്യം ചെയ്തത്. കേരളത്തിന്റെ വരുമാനത്തെ ഗവര്‍ണര്‍ പരിഹസിക്കുമ്പോള്‍ ധനകാര്യമന്ത്രിക്ക് മറുപടി നല്‍കേണ്ടി വരും. നല്‍കിയ മറുപടി പോരെന്നാണ് തോന്നുന്നത്. ചുട്ട മറുപടി നല്‍കണമായിരുന്നു.

മന്ത്രിയെ മാറ്റണമെന്ന ഗവര്‍ണറുടെ കത്ത് അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളക്കളയണം. ഗവര്‍ണറുടെ നടപടികൊണ്ട് ഒരു ഭരണപ്രതിസന്ധിയും ഉണ്ടാകില്ല. ഗവര്‍ണര്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ചാല്‍ അത് തെറ്റാണെന്ന് പ്രതിപക്ഷം പറയും. ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവമൊന്നുമല്ല ഗവര്‍ണര്‍. മന്ത്രിമാര്‍ക്കും മുന്‍പെ ഗവര്‍ണറെ വിമര്‍ശിച്ചിട്ടുള്ളത് പ്രതിപക്ഷമാണ്.


മുഖ്യമന്ത്രിയോടൊപ്പമാണോ ഗവര്‍ണറോടൊപ്പമാണോ പ്രതിപക്ഷമെന്ന ചോദ്യത്തിന് പ്രസക്തയില്ല. ഇവര്‍ക്ക് ആര്‍ക്കും ഒപ്പം നില്‍ക്കാതെ തന്നെ നിലപാടെടുക്കാനുള്ള ശേഷി കേരളത്തിലെ പ്രതിപക്ഷത്തിനുണ്ട്. വിഷയാധിഷ്ഠിതമാണ് പ്രതിപക്ഷ നിലപാട്. ഗവര്‍ണര്‍ക്ക് അധികാരമില്ലാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഗവര്‍ണറെ ചോദ്യം ചെയ്യും. മുഴുവന്‍ അനധികൃത നിയമനങ്ങളും മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ഒന്നിച്ചാണ് ചെയ്തത്.

എന്നു മുതലാണ് പിണറായി ഗവര്‍ണറുമായി തെറ്റിയത്? ഗവര്‍ണര്‍ ഏറ്റവുമധികം അധിക്ഷേപിച്ചത് പ്രതിപക്ഷ നേതാവിനെയായിരുന്നു. അന്ന് ഇവര്‍ കൂട്ടുകച്ചവടമായിരുന്നു. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കരുതെന്നും കണ്ണൂര്‍ വി.സിക്ക് പുനര്‍നിയമനം നല്‍കരുതെന്നും പ്രതിപക്ഷം ഗവര്‍ണറോട് പറഞ്ഞു. പക്ഷെ മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ ഇത് രണ്ടും ചെയ്തു. കണ്ണൂര്‍ വി.സി നിയമനം നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ പിന്നീട് പറഞ്ഞു. എന്നിട്ടും ആ വി.സിയോട് ഇത് വരെ രാജിവയ്ക്കാന്‍ ആവശ്യപ്പെടുകയോ രാജിവയ്പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയോ ചെയ്തില്ല. സര്‍ക്കാരും ഗവര്‍ണറും ഒറ്റക്കെട്ടാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends