തൃശ്ശൂരിൽ ആക്രി കടയുടെ മുന്നില്‍ നിര്‍ത്തിയിട്ട മിനിലോറിയുമായി കടന്നു; 24കാരന്‍ പിടിയില്‍

തൃശ്ശൂരിൽ നിര്‍ത്തിയിട്ട ലോറിയുമായി കടന്ന പ്രതി പിടിയിൽ. ആക്രി കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറി മോഷ്ടിച്ചതിനാണ് 24കാരനെ മണിക്കൂറുകള്‍ക്കകം പൊലീസ് പിടികൂടിയത്. പുന്നയൂക്കുളം സ്വദേശി ഷാഫിയെ ആണ് അറസ്റ്റ് ചെയ്തത.
ചാവക്കാട് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘമാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. ചാവക്കാട് ഒരുമനയൂര്‍ ഒറ്റത്തെങ്ങ് ഭാഗത്തുളള തമിഴ്‌നാട് സ്വദേശിയുടെ ആക്രി കടയുടെ മുന്നില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയാണ് പ്രതി മോഷ്ടിച്ചത്.
ഇതിനു പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.
https://www.facebook.com/Malayalivartha
























