Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

ഇങ്ങനെ പോയാൽ കേരളത്തിൽ ഗവർണർ വാഴ്ച വരോ? അധികാര സിരാകേന്ദ്രമായ സെക്രട്ടേറിയേറ്റിന്റെ ചരട് കയ്യിലൊതുക്കാൻ ഗവർണർ ശ്രമിക്കുന്നുവോ? ഈ പോക്ക് എങ്ങോട്ട്?

27 OCTOBER 2022 01:09 PM IST
മലയാളി വാര്‍ത്ത

ഈ പോക്ക് പോയാൽ കേരളത്തിൽ ഗവർണർ വാഴ്ച വരോ? അത്തരത്തിലാണല്ലോ കാര്യങ്ങളുടെ ഒരു പോക്ക്. സർവകലാശാലകളിൽ ഗവർണർ ഉണ്ടാക്കിയ പ്രശ്നങ്ങൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം നാം കണ്ടതാണല്ലോ മന്ത്രിമാരുടെ പിൻവലിക്കുക എന്ന തീരുമാനത്തിലേക്കും ഗവർണർ എത്തിയിരിക്കുന്നത്..

അതായത് അധികാര സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ ചരട് കയ്യിലൊതുക്കാൻ ഗവർണർ ശ്രമിക്കുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗവർണ്ണറുടെ ഓരോ ചുവട് വയ്‌പും അത്തരത്തിലൊരു ലക്ഷ്യത്തിലേക്കുള്ള നീക്കമാണോ എന്നതാണ് ശ്രദ്ധേയമായ കാര്യം. വൈസ് ചാൻസലർമാരെ മാത്രമല്ല മന്ത്രിമാരെയും താൻ പുറത്താക്കുമെന്ന വലിയൊരു മുന്നറിയിപ്പ് ഗവർണർ കൊടുത്തിരിക്കുകയാണ്.

സംസ്ഥാനത്തിന്റെ അധികാരത്തലവനായ ഗവർണർ ദേശദ്രോഹക്കുറ്റം ആരോപിച്ച മന്ത്രിക്കെതിരെ ഇന്ത്യയിൽ എവിടെയും ആർക്കും കേസിനു പോകാമെന്നതാണ് വസ്തുത. ആ സ്വാതന്ത്ര്യം അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.

ബാലഗോപാലിനെതിരെ തന്നെ ആ സ്വാതന്ത്ര്യം അദ്ദേഹം ഉപയോഗിച്ചിരിക്കുന്നു. താൻ അയച്ച കത്ത് കിട്ടിയാൽ ഉടൻ ധനമന്ത്രിയെ മുഖ്യമന്ത്രി പുറത്താക്കും എന്ന് വിചാരിക്കാൻ മാത്രം മണ്ടൻ അല്ല ഗവർണർ.എന്നാൽ ധനമന്ത്രിയെ പിൻവലിക്കെണമെന്ന് അദ്ദേഹം പറയാൻ കാരണം മറ്റൊന്നുമല്ല അതൊരു മുന്നറിയിപ്പാണ് എന്ന് തന്നെ നമുക്ക് അനുമാനിക്കേണ്ടി വരും.

ഇനിയും തനിക്കെതിരെ എന്തെങ്കിലും പറയാൻ ആരെങ്കിലും ശ്രമിച്ചാൽ അവരുടെ നാവ് അരിയുമെന്നതിന്റെ വലിയ സൂചനയാണ് അദ്ദേഹം കൊടുത്തിരിക്കുന്നത്. ഗവർണർക്കെതിരെ എന്തെങ്കിലും പറഞ്ഞാൽ നന്നയി ഒന്നാലോച്ചിക്കുക. എന്നിട്ട് മാത്രം തന്നെ കുറിച്ച് പറയുക എന്ന വലിയൊരു മുന്നറിയിപ്പാണ് അദ്ദേഹം എല്ലാവര്ക്കും കൊടുത്തിരിക്കുന്നത് .

അതേസമയം നാളെ മുതൽ സിപിഎം കേന്ദ്രകമ്മിറ്റി തുടങ്ങുകയാണ്. ഈ യോഗത്തിൽ ഗവർണറുടെ നീക്കങ്ങളും സർക്കാർ വിരുദ്ധതയും ചർച്ച ചെയ്യും. യോഗത്തിൽ മുഖ്യമന്ത്രി ഡൽഹിക്ക് പുറപ്പെടുകയും ചെയ്തു. ഗവർണറും ഡൽഹിക്കും യുപിയിലേക്കുമായി യാത്ര നടത്തുകയാണ്. ഇനി എന്തായാലൂം വരാനിരിക്കുന്ന പൂരം കണ്ടു തന്നെ അറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends