തൃശൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുമായി കടന്നു കളഞ്ഞ ഇരുപത്തിനാലുകാരനെ പോലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം.... പ്രതി റിമാന്‍ഡില്‍

തൃശൂരില്‍ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയുമായി കടന്നു കളഞ്ഞ ഇരുപത്തിനാലുകാരനെ പോലീസ് പൊക്കിയത് മണിക്കൂറുകള്‍ക്കകം.... കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റു ചെയ്തു.
പുന്നയൂക്കുളം സ്വദേശി ഷാഫിയെ ആണ് ചാവക്കാട് പൊലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ കെ വേണുഗോപാലിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചാവക്കാട് ഒരുമനയൂര്‍ ഒറ്റത്തെങ്ങ് ഭാഗത്തുളള തമിഴ്നാട് സ്വദേശിയുടെ ആക്രി കടയുടെ മുന്നില്‍ നിറുത്തിയിട്ടിരുന്ന മിനി ലോറിയാണ് പ്രതി മോഷ്ടിച്ചത്. പ്രദേശത്തെ സിസിടിവി ദശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടിയത് .
"
https://www.facebook.com/Malayalivartha
























