പത്തനംതിട്ടയിൽ സദാചാരക്രമണം: വിദ്യാർത്ഥികളെ പാലത്തില്‍ നിന്ന് തള്ളി താഴെയിടാൻ ശ്രമം: ആക്രമിച്ചത് സ്ത്രീ അടക്കമുള്ള സംഘം

വിദ്യാർത്ഥികൾക്ക് നേരെ പത്തനംതിട്ടയിൽ സദാചാരക്രമണം. വനിതാ സുഹൃത്തുക്കളുമൊത്ത് പാലത്തില്‍ നിന്ന വിദ്യാര്‍ത്ഥികളെ സ്ത്രീകളടക്കമുള്ള സംഘമാണ് ആക്രമിച്ചത്. മർദ്ദന ദൃശ്യങ്ങൾ പുറത്ത് വന്നതോടെ വിദ്യാര്‍ത്ഥികള്‍ ആറന്മുള പോലീസിൽ പരാതി നല്‍കി.
പാലത്തിന്റെ പരിസരത്ത് നില്‍ക്കുകയായിരുന്ന തങ്ങളെ കാറിലെത്തിയവര്‍ മർദ്ദിച്ചതിന് പുറമെ, അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒരു സ്ത്രീയും കാറിലുണ്ടായിരുന്നു.
കാറിൽ പോവുകയായിരുന്ന ഇവർ റിവേഴ്‌സ് എടുത്ത് തിരികെ വരികയും പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വനിതാ സുഹൃത്തുക്കളെ പാലത്തില്‍ നിന്ന് തള്ളി താഴെയിടാൻ ശ്രമം നടന്നതായും അസഭ്യം വിളിച്ചെന്നും മര്‍ദനമേറ്റവര്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























