Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

സ്വന്തം മുഖ്യനെതിരെ എസ് എഫ് ഐ സമരം; സ്വയാശ്രയത്തേക്കാള്‍ ഭീകരമായ രീതിയില്‍ വിദ്യാഭ്യാസ മേഖലയെ വില്ക്കാനുള്ള നീക്കമാണ് സര്‍ക്കാരില്‍ നിന്നുമുണ്ടാകുന്നതെന്ന് എസ് എഫ് ഐ, വിദ്യാഭ്യാസം രംഗത്ത് എസ്.എഫ്.ഐ നാളിതുവരെ പറഞ്ഞു വന്ന തത്വങ്ങള്‍ക്കെതിരെ സര്‍ക്കാരിന്റെ പുതിയ തീരുമാനം

27 OCTOBER 2022 02:10 PM IST
മലയാളി വാര്‍ത്ത

കേരളത്തിലെ വലിയ വിദ്യാഭ്യാസ പ്രസ്ഥാനമായ എസ.എഫ്.ഐ വീണ്ടും കേരളത്തില്‍ സജീവമാവുകയാണ്. അഴിഞ്ഞ ആറ് വര്‍ഷമായി എസ് എഫ് ഐ എവിടെയെന്ന ചോദ്യത്തിന് ഉത്തരം നല്കി കൊണ്ടാണ് അവര്‍ രംഗത്തെത്തിയിരിക്കുന്നത്. സര്‍ക്കാര്‍ സംരക്ഷണയില്‍ തഴച്ചു വളരുന്ന എസ് എഫ് ഐയ്ക്ക് സര്‍ക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യതയുമുണ്ട്. സര്‍വ്വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയാണ് എസ് എഫ് ഐ രംഗത്തെത്തിയത്. ഗവര്‍ണറുടെ കോലം നാടൊട്ടുക്ക് കത്തിക്കുകയാണ്. വൈസ് ചാന്‍സിലര്‍മാരെ നിലനിറുത്തണമെന്നാവശ്യപ്പെട്ട് സര്‍വ്വകലാശാലകള്‍ക്ക് മുന്നില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും നടത്തി കൊണ്ടിരിക്കുകയാണ്.

സര്‍ക്കാര്‍ നിയമിച്ച വിസിമാരെ മാറ്റാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന പ്രഖ്യാപനവുമായാണ് എസ് എഫ് ഐ സമരരംഗത്തുള്ളത്. കേരളത്തിലെ എല്ലാ കോളെജുകളിലും എസ് എഫ് ഐ സമരമുഖത്താണ്. ഗവര്‍ണറെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടാണ് സമരങ്ങള്‍ നടക്കുന്നത്. സംഘപരിവാര്‍ അജണ്ട നടപ്പിലാക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നതിനെതിരെ ശക്തമായ സമരപരിപാടികളാണ് എസ്.എഫ്.ഐ ആസൂത്രണം ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ക്കെതിരെ സമരം നടത്തി സര്‍ക്കാരിനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന എസ്.എഫ്. ഐ സര്‍ക്കാരിനെതിരെയും അടുത്ത സമരത്തിന് തയ്യാറെടുക്കുന്നതായാണ് വിവരങ്ങള്‍. സ്വാശ്രയ വിദ്യാഭ്യാസ മേഖലയ്‌ക്കെതിരെ നിരവധി സമരങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എസ്.എഫ്.ഐ . അന്ന് സമരത്തിന് നേതൃത്വം നല്കിയ വരാണ് ഇന്നത്തെ ഭരണാധികാരികള്‍ എന്നതാണ് വസ്തുത.

എന്തായാലും കേരളത്തില്‍ സിപിഎംനെതിരെ സമരം ചെയ്യാന്‍ എസ്.എഫ്.ഐ തീരുമാനിച്ചതായാണ് വിവരം. സ്വയാശ്രയത്തേക്കാള്‍ ഭീകരമായ രീതിയില്‍ വിദ്യാഭ്യാസ മേഖലയെ വില്ക്കാനുള്ള നീക്കമാണ് സര്‍ക്കാരില്‍ നിന്നുമുണ്ടാകുന്നതെന്ന് എസ് എഫ് ഐ കുറ്റപ്പെടുത്തി. സ്വകാര്യ മേഖലയ്ക്ക് വിദ്യാഭ്യാസ മേഖല വിട്ടു കൊടുക്കുകയാണ്. അതായത് കേരളത്തിലെ ഉന്നത് വിദ്യാഭ്യാസ രംഗം പൂര്‍ണ്ണമായും സ്വകാര്യ വല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ നീക്കം. സ്വകാര്യ മേഖലയില്‍ അയ്യായിരം കോടി രൂപയുടെ നിക്ഷേപത്തിനാണ് സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുള്ളത്. വിദ്യാഭ്യാസം രംഗത്ത് എസ്.എഫ്.ഐ നാളിതുവരെ പറഞ്ഞു വന്ന തത്വങ്ങള്‍ക്കെതിരാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം. സര്‍ക്കാര്‍ വിദ്യാഭ്യാസ മേഖലയില്‍ കോണ്‍സ്റ്റിറ്റിയൂവന്റ് കോളെജുകള്‍ക്കാണ് രൂപം നല്കുന്നത്.


കോണ്‍സ്റ്റിറ്റിയൂവന്റെ കോളെജ് വേണ്ടെന്നാണ് എസ് എഫ് ഐയുടെ നിലപാട്. ഈ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോയിയെങ്കിലും എസ് എഫ് ഐയ്ക്ക് അതിന് കഴിയില്ല. കോണ്‍സ്റ്റിറ്റിയൂവന്റെ് കോളെജുകളും സര്‍വ്വകലാശാലകളും കുത്തക മുതലാളിമാരുടെ നിയന്ത്രണത്തിലായാല്‍ വിദ്യാഭ്യാസ രംഗം കച്ചവടത്തിനുള്ള വേദിയായി മാറുമെന്നും അവര്‍ ആരോപിക്കുന്നു. കേരളത്തിലെ സ്വായശ്രയ കോളെജുകള്‍ക്കെതിരെ പത്ത് വര്‍ഷത്തോളെ സമരം നടത്തിയ പ്രസ്ഥാനമാണ് എസ് എഫ് ഐ . എന്നാലിപ്പോള്‍ അവരുടെ സര്‍ക്കാര്‍ തന്നെ വിദ്യാഭ്യാസ മേഖലയും സര്‍വ്വകലാശാലകളും സ്വകാര്യ മേഖലയ്ക്ക് വിട്ടു നല്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വലക്കരണവുമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമൂല പരിഷ്‌കാരങ്ങള്‍ വരുത്തുന്നതിനായി മുഖ്യമന്ത്രി നേരിട്ടാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനാണ് പൂര്‍ണ്ണ ഉത്തരവാദിത്വം നല്കിയിരിക്കുന്നത്. ടെക്‌നോളജി രംഗത്തും, ശാസത്ര രംഗത്തും പുതിയ കോളെജുകളും കോഴ്‌സുകളും തുടങ്ങാന്‍ സ്വകാര്യ മേഖലയുടെ സഹായം പൂര്‍ണ്ണമായും വിനിയോഗിയ്ക്കും. സ്വകാര്യ മേഖലയിലെ നിരവധി പേര്‍ കോളെജ്, യൂണിവേഴ്‌സിറ്റി എന്നിവ തുടങ്ങുന്നതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന്റെ നയത്തിനനുസരിച്ചുള്ള കാര്യങ്ങള്‍ നടപ്പിലാക്കുമെന്നും അവര്‍ പറയുന്നു. എന്നാല്‍ സ്വകാര്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കല്ല ഇടതുനയമെന്ന് എസ് എഫ് ഐയും പറയുന്നു. സ്വകാര്യ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നുറപ്പാണ്. എസ്.എഫ്.ഐ യുടെ നിലപാട് വരുനാളുകളിലെന്തയാരിക്കും എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (4 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends