Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

രണ്ട് ക്ഷേത്രങ്ങള്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കാനുള്ള പദ്ധതിയാണ് കോയമ്പത്തൂരില്‍ പൊളിഞ്ഞത്; രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് അതിനുള്ളിലെ വിശ്വാസികളും കൊല്ലപ്പെട്ടാല്‍ വലിയ ഒരു ലഹള ആസൂത്രണം ചെയ്തവര്‍ പ്രതീക്ഷിച്ചിരുന്നിട്ടുണ്ടാകാം; സ്‌ഫോടനം തമിഴ്‌നാട്ടില്‍ തുടരാതിരിക്കാൻ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത തലാ യോഗത്തില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അന്വേഷണം എന്‍.ഐ.എ യ്ക്ക് കൈമാറി

27 OCTOBER 2022 02:13 PM IST
മലയാളി വാര്‍ത്ത

ചാവേറാക്രമണം കേരളത്തിലും. ഭാഗ്യം തുണച്ചുവെന്നു തന്നെ പറയാം. രണ്ട് ക്ഷേത്രങ്ങള്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ തകര്‍ക്കാനുള്ള പദ്ധതിയാണ് കോയമ്പത്തൂരില്‍ പൊളിഞ്ഞത് ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ അത് ചാവേറാക്രമണമായി മാറി . എന്നാല്‍ അത് ചാവേറാക്രമണമല്ല , ക്ഷേത്രങ്ങളെയും അതിലെ വിശ്വാസികളെയും ഉന്നംവെച്ചെത്തിയ കാര്‍ബോംബായിരുന്നു എന്ന തരത്തിലാണ് അന്വേഷണം നീങ്ങുന്നത്. ഉന്നം തെറ്റി പൊട്ടിയ ബോംബാകാം എന്നതാണ് അനുമാനം.

രാജ്യത്ത് വന്‍ ദുരന്തങ്ങളും അക്രമങ്ങളും ഉണ്ടാകാനുള്ള സാധ്യതയാണ് ഭാഗ്യം കൊണ്ട് ഇല്ലാതായതെന്നാണ് അ്‌ന്വേഷണ സംഘം വിശ്വസിക്കുന്നത്. രണ്ട് ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ത്ത് അതിനുള്ളിലെ വിശ്വാസികളും കൊല്ലപ്പെട്ടാല്‍ വലിയ ഒരു ലഹള ആസൂത്രണം ചെയ്തവര്‍ പ്രതീക്ഷിച്ചിരുന്നു.കള്ളപണത്തിന്റെയും നാടന്‍ ബോംബുകളുടെയും കേന്ദ്രമായി മാറിയ കോയമ്പത്തൂരില്‍ തന്നെ സ്‌ഫോടനം നടന്നത് ഞെട്ടിക്കുന്നതാണ്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന കോയമ്പത്തൂര്‍ സ്‌ഫോടന പരമ്പരയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം നടന്ന ചാവേര്‍ സ്‌ഫോടനവും. സ്‌ഫോടനം തമിഴ്‌നാട്ടില്‍ തുടരാതിരിക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നത തലാ യോഗത്തില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ അന്വേഷണം എന്‍.ഐ.എ യ്ക്ക് കൈമാറിയത്.

മരിച്ച ജമേഷ് മുബീന്റെ ബന്ധുക്കളെയും സുഹൃത്തുകളെയും ചോദ്യം ചെയ്തു വരികയാണ്. തീവ്രവാദ ബന്ധത്തിന് ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏത് തീവ്രവാദ ഗ്രൂപ്പാണെന്നുള്ള ചിത്രം വ്യക്തമായിട്ടില്ല. ചാവേറാക്രമണത്തിനാണോ പദ്ധതിയിട്ടതെന്ന സംശയവും ദുരൂഹതയും വര്‍ദ്ധിക്കുന്നുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ ക്ഷേത്രത്തിന്മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഗ്യാസ് കുറ്റി തുറന്ന് വിട്ടശേഷം മാറിനില്ക്കാനായിരുന്നു ജമേഷ് മുബീന്റെ ഉദ്ദേശ്യം.

പക്ഷേ കാര്‍ പാര്‍ക്ക് ചെയ്യുന്നതിന് മുന്‍പ് സ്‌ഫോടനം നടന്നതാവാം എന്ന് സംശയിക്കുന്നുണ്ട്. പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിന് ധാരാളം പേരെത്തുമെന്ന് മനസിലാക്കിയാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും സംശയമുണ്ട്. എന്നാല്‍ ഉദ്ദേശ്യം സഫലമാകുന്നതിന് മുന്‍പ് കാറര്‍ പൊട്ടിതെറിച്ചു.ജമേഷ് മുബീന്‍ ചാവേറുമായി. ക്ഷേത്രങ്ങളില്‍ സ്‌ഫോടനം നടത്തി നിരവധി പേരെ കൊല്ലുകയെന്ന ഉദ്ദേശ്യം തന്നെയാണുണ്ടായിരുന്നതെന്ന് വ്യക്തം. അതിലൂടെ വര്‍ഗ്ഗീയ ലഹള സൃ്ഷ്ടിക്കാനും പദ്ധതിയിട്ടു.

ദീപാവലി ആഘോഷത്തിന്റെ ദിവസം തന്നെ തിരഞ്ഞെടുത്തത് വൈകാരികമായ ആഘാതം കൂടി സൃഷ്ടിക്കാനായിരുന്നു. കോയമ്പത്തൂരില്‍ കള്ളപണവും കള്ളനോട്ടും എല്ലാ പരിധികളും ലംഘിച്ചാണ് പ്രചരിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക അവസ്ഥയെതന്നെ തകിടം മറിക്കുന്ന തരത്തിലുള്ള കള്ളപണ ഇടപാടാണ് നടക്കുന്നത്. കോയമ്പത്തൂരിലെ നിരവധി മില്ലുകളും കമ്പനികളും അടഞ്ഞു കിടക്കുകയാണ്. എന്നാല്‍ അവിടെ കോടികളുടെ കള്ളപണം സൂക്ഷിച്ചിട്ടുണ്ടെന്ന് അന്വഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് അവരുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ പണവും ആയുധവും എത്തുന്നത് കോയമ്പത്തൂര്‍, തൂത്തുക്കുടി തീരങ്ങള്‍ വഴിയാണെന്നും പറയപ്പെടുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ കേന്ദ്രങ്ങളില്‍ വന്‍തോതില്‍ മയക്കുമരുന്നുകളും ഇവിടെ എത്തുന്നുണ്ട്. കോയമ്പത്തൂരില്‍ നിന്നുമാണ് കേരളത്തിലേക്കും മയക്കുമരുന്ന് വന്‍തോതില്‍ എത്തുന്നത്. കാര്‍ പൊട്ടത്തെറിച്ച് മരിച്ച് ജമേഷ് ശ്രീലങ്കന്‍ മാതൃകയില്‍ സ്‌ഫോടനം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു.ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്‌ഫോടനത്തിന്റെ മാതൃകയാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കുന്നു.

പോപ്പുലര്‍ ഫ്രണ്ടും അനുബന്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ളവരാണ് ജമേഷിന്റ കൂട്ടുകാരെന്നെത് സംഭവത്തിന്റെ തീവ്രവാദ സ്വഭാവം വെളിപ്പെടുത്തുന്നു. 2019 ലെ ഈസ്റ്റര്‍ ദിനത്തിലാണ് ശ്രീലങ്കയില്‍ ചാവേറാക്രമണം നടന്നത്. ഇതിന് സമാനമായ ആക്രമണമാണ് ദീപാവലിയുടെ ഭാഗമായി നടത്താന്‍ സംഘം ലക്ഷ്യം വെച്ചതെന്ന സംശയം ബലപ്പെടുകയാണ്.

ഐഎസ് കേസുമായി ബന്ധപ്പെട്ട് കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസറുദ്ദീന്റെ അടുത്താ് സുഹൃത്താണ് മരിച്ച മുബീന്‍..ലങ്കയിലെ ഈസ്റ്റര്‍ ദിന ആക്രമണത്തിലെ സൂത്രധാരനെന്ന് കരുതുന്ന സഹ്‌റാന്‍ ഹാഷിം എന്നയാള്‍ മുബിന്റെ ഫെയ്‌സ് ബുക്ക സുഹൃത്താണ്. ബോംബിന് പുറമേ പാചകവാതക സിലിണ്ടര്‍ കാറിനകത്ത് സൂക്ഷിച്ചത് സ്‌ഫോടനത്തിന്റെ തീവ്രത വര്‍ദ്ധിപ്പിക്കാനാണെന്നാണ് നിഗമനം.

ജമേഷ മുബീനുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ എന്‍ ഐ എ ഉള്‍പ്പടെയുള്ള സംഘം ചോദ്യം ചെയ്തു വരുന്നുണ്ട്. ഇവര്‍ക്ക് സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പുവരുത്തുന്നുണ്ട്. കോട്ടമേട് സംഘമേശ്വര ക്ഷേത്രത്തിന് മുന്നിലെ സിസിടിവി ദൃശ്യങ്ങളിലും, ജമേഷ മുബീന്റെ വിടിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളിലും ഇവരുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.

ജമേഷുമായി ഇവര്‍ ഫോണില്‍ ബന്ധപ്പെട്ടതിനും തെളിവു ലഭിച്ചിട്ടുണ്ട്. എന്‍.ഐ.എ കസ്റ്റഡിയില്‍ ചോദ്യം ചെയ്യലില്‍ ഇവര്‍ കേരളത്തില്‍ വന്നതായി കണ്ടെത്തി. എന്നാല്‍ എവിടെ ആരെ കണ്ടുവെന്ന് വ്യക്തമാക്കിയിട്ടില്ല. പുലര്‍ച്ചെയായതിനാല്‍ സ്‌ഫോടന സ്ഥലത്ത് പുറത്തു നിന്നുള്ള ആരും ഇല്ലായിരുന്നു.ഒടി കൊണ്ടിരുന്ന കാര്‍ കത്തിയെന്നാണ് ആദ്യം കരുതിയിരുന്നത്.

ഓടുന്ന കാര്‍ പൊട്ടിത്തെറിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം ചാവേര്‍ ആക്രമണമെന്ന് പിന്നീടാണ് മസിലാക്കിയത്. മരിച്ച ഉക്കടം ജിഎം നഗറില്‍ ജമേഷ് മുബീന്‍ എന്‍ജിനീയറിംഗ് ബിരുദധാരിയാണ്. പോപ്പുലര്‍ ഫ്രണ്ട് എന്ന പേര് മാത്രമേ നിരോധിച്ചിട്ടുള്ളൂ എന്നും സംഘടനയും അതിന്റെ അണികളും അതേ ആശയത്തില്‍ നില്ക്കുകയാണെന്നും തെളിയിക്കാനാണ് സ്‌ഫോടനം എന്നു വിലയിരുത്തുന്നവരുമുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാല് സംഘങ്ങളെയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇ. ചെക്ക് പോസ്റ്റില്‍ വണ്ടിയെത്തിയപ്പോള്‍ ജമേഷ് ഇറങ്ങി ഓടാന്‍ തുടങ്ങുന്നതിനിടെയാണ് സ്‌ഫോടനം . അതുകൊണ്ട് ഇയ്യാള്‍ പോലീസിനെയാണോ ലക്ഷ്യമിട്ടിരിക്കുന്നതെന്നും സംശയിക്കുന്നുണ്ട്. തുടര്‍ ആക്രമണസാധ്യത തമിവ്‌നാട് സര്‍ക്കാര്‍ തള്ളിക്കളയുന്നില്ല. അതു കൊണ്ടാണ് കേസ് എന്‍.ഐ.എയ്ക്ക് കൈമാറിയിരിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends