കോച്ചിങ് സെന്ററിൽ ജോലി ചെയ്യവേ, പ്രണയം; ഫോണിൽ എടുത്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി ലോഡ്ജിൽ എത്തിച്ച് പീഡനം: തൃപ്പൂണ്ണിത്തുറ കെഎപി ഒന്നാം ബറ്റാലിയനിലെ പൊലീസുകാരൻ പീഡനക്കേസിൽ അറസ്റ്റിൽ:- യുവതിയുടെ കുടുംബബന്ധം തകർക്കാനും ശ്രമം...

പ്രണയം നടിച്ച് യുവതിയെ പീഡനത്തിനിരയാക്കിയ പോലീസുകാരൻ അറസ്റ്റിൽ. പറവൂര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി. സംഭവത്തിൽ തൃപ്പൂണിത്തുറ കെഎപി ഒന്നാം ബറ്റാലിയൻ അംഗം മതിലകം സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന പറവൂർ വാണിയക്കാട് ആലിങ്ങപ്പൊക്കം ശ്രീജിത്തിനെ (29) ആണ് ഇൻസ്പെക്ടർ ഇ.ആർ. ബൈജു അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് പൊലീസുകാരൻ തന്നെ പീഡിപ്പിച്ചതായി പറവൂര്‍ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. പറവൂരിൽ കോച്ചിങ് സെന്ററിൽ ജോലി ചെയ്തിരുന്ന ശ്രീജിത്തും പറവൂർ സ്വദേശിയായ യുവതിയും സൗഹൃദത്തിലായിരുന്നു. ആ സമയം എടുത്ത ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കൊടുങ്ങല്ലൂരിലെ ലോഡ്ജിൽ വച്ചു പീഡിപ്പിച്ചെന്നാണു പരാതി.
ഇതിനിടയിൽ വിവാഹിതയായ തന്റെ കുടുംബബന്ധം തകർക്കാനും ശ്രമിച്ചെന്നു യുവതി പൊലീസിൽ മൊഴി നൽകി. കേസിനാസ്പദമായ സംഭവം നടന്ന സ്ഥലമെന്ന നിലയിൽ പരാതി കൊടുങ്ങല്ലൂർ പൊലീസിന് പറവൂർ പോലീസ് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























