തൃശ്ശൂരില്‍ നിരോധിത ലഹരിയായ എം.ഡി.എം.എ പിടികൂടി; രണ്ട് പേര്‍ പിടിയില്‍

തൃശ്ശൂരിൽ നിരോധിത ലഹരിയുമായി രണ്ട് യുവാക്കള്‍ പിടിയിലായി. എം.ഡി.എം.എയുമായാണ് രണ്ട് യുവാക്കള്‍ പിടിയിലായത്. ഇവരുടെ കൈവശം അഞ്ചര ഗ്രാം എം.ഡി.എം.എയുമായാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ എടവലങ്ങ് സ്വദേശി ജോയല്‍, മേത്തല സ്വദേശി സ്വാലിഹ് എന്നിവരാണ് അറസ്റ്റിലായത്.
അതേസമയം കൈപ്പമംഗലത്ത് നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. സംഭവത്തിൽ പ്രതികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. നിലവിൽ ഇവരുടെ ഫോണുകളും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസവും തൃശൂര്‍ കയ്പമംഗലത്ത് മയക്കുമരുന്ന് പിടികൂടിയിരുന്നു. പിടിയിലായ പ്രതികള്‍ ബന്ധപ്പെട്ടവരുടെ പട്ടികയില്‍ വിദ്യാര്‍ത്ഥികളുമായുള്ള ലഹരി ഇടപാടുമുണ്ടായിരുന്നു. തുടർന്ന് 15.2ഗ്രാം എം.ഡി.എം.എയുമായി വിഷ്ണു, ജിനേഷ് എന്നിവരാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇവരുമായി ബന്ധമുള്ളവരുടെ പട്ടിക പരിശോധിക്കുന്നതിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി എത്തിച്ചുനല്‍കുന്നുണ്ടെന്ന് തെളിഞ്ഞത്.
https://www.facebook.com/Malayalivartha

























