Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..

'ചിത്രവധമെന്ന നാടകമൊരുക്കി സ്വന്തമായി രൂപക്കൂട് പണിഞ്ഞ് അതിനകത്തിരിക്കാൻ ശ്രമിച്ച മുൻ സ്പീക്കറെ ചിത്രങ്ങൾ പരസ്യപ്പെടുത്തി വധിച്ചു. ഇത് കണ്ട കടകംപള്ളി ഭയന്ന് " കൊടിയ യാതനകളനുഭവിച്ച സ്ത്രീയോട് " യുദ്ധത്തിനില്ലെന്ന് പറഞ്ഞ് മണ്ടിയൊളിച്ചു. കാരണം അവർക്കറിയാം സ്വപ്നസുരേഷ് അവരേക്കാളിലും വിശുദ്ധ ആണെന്ന്. സരിതയെ അളന്ന തുലാസ്സിൽ വച്ച് സ്വപ്നയെ അളക്കരുത്. അതിനും അപ്പുറത്തെ സംഭവമാണ് സ്വപ്ന..' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

27 OCTOBER 2022 03:22 PM IST
മലയാളി വാര്‍ത്ത

സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ കേരള രാഷ്ട്രീയത്തിൽ വലിയ പ്രകമ്പനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോഴിതാ സ്വപ്നയെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. സരിതയെ അളന്ന തുലാസ്സിൽ വച്ച് സ്വപ്നയെ അളക്കരുത്. അതിനും അപ്പുറത്തെ സംഭവമാണ് സ്വപ്ന എന്ന് പറയുകയാണ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

"Always be a first-rate version of yourself, instead of a second-rate version of somebody else.” - Judy Garland
സ്വപ്ന സുരേഷ് എന്ന ഇന്നിൻ്റെ യഥാർത്ഥ പോരാളി സ്ത്രീയെ ഒരുപക്ഷേ ഏറ്റവും സ്വാധീനിച്ചിട്ടുള്ള വരികളാവാം മുകളിൽ സൂചിപ്പിച്ചത്. Self-realisation നേക്കാൾ വലിയൊരു പാഠം മറ്റെന്താണുള്ളത് അല്ലേ? എല്ലാ അർത്ഥത്തിലും ഒരു പോരാളി തന്നെയാണ് സ്വപ്ന-the real survivor. ഇടതിടങ്ങളിൽ നിന്നുള്ള me too വിന് വാരിക്കോരി പരിഗണനയും സപ്പോർട്ടും കൊടുക്കുന്ന, പെണ്ണിൻ്റെ വാക്കിനപ്പുറത്ത് ഒന്നുമില്ല തെളിവ് എന്ന് സരിതമൊഴികൾക്ക് വിശ്വാസ്യതയേകിയ അന്തം - അന്തിണികൾക്ക് സ്വപ്ന സുരേഷ് എന്ന പേരിനോട്, അവരിലെ സ്ത്രീയോട് അയിത്തമാണ്. കാരണമുണ്ട് - അവരിതുവരെ കണ്ടു പരിചയിച്ച, പിന്തുണച്ച ഫേക്കിസമല്ല സ്വപ്ന സുരേഷ്.

ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയ ശേഷം രണ്ടാമതും വിവാഹിതയായ ഒരു സ്ത്രീക്ക് രാഷ്ട്രീയം നോക്കി മാത്രം സപ്പോട്ട നല്കുന്നതാണല്ലോ ഇടതിടങ്ങളിലെ സ്ത്രീബോധം. ജയശങ്കർ എന്ന രണ്ടാം ഭർത്താവിൻ്റെ പിടിപ്പുകേട് കൊണ്ട്, അയാളുടെ അറിവോടെ തന്നെ ശിവശങ്കർ എന്ന മനുഷ്യനുമായി തുടങ്ങിയ ബന്ധം വച്ച് സ്വപ്നയെ മാത്രം പിഴയായി കാണുന്ന ബുദ്ധിജീവി വർഗ്ഗം നല്ല ഒരു കുടുംബമുള്ള ശിവശങ്കർ കുടുംബം മറന്ന് കാണിച്ച ഊളത്തരത്തിനെ കണ്ടില്ലെന്നു നടിക്കുന്നുണ്ട്. ശിവശങ്കർ എന്ന ഭൂലോകഫ്രോഡിനെ വിശ്വസിച്ചുവെന്നതാണ് സ്വപ്നയ്ക്ക് പറ്റിയ ഏറ്റവും വലിയ പിഴവ്. ആ ഒരു പിഴവിന് അവർക്ക് കൊടുക്കേണ്ടി വന്നത് അവരുടെ ജീവിതം തന്നെയാണ്.

ജോലി നഷ്ടമായ അവസ്ഥയിൽ നില്ക്കുന്ന ഒരു സ്ത്രീക്ക് , അതും ജോലിക്ക് പോവാത്ത ഒരു ഭർത്താവിനെ കൂടി പോറ്റേണ്ടി വരുന്ന ഒരുവൾക്ക് ഒരൊറ്റ ഫോൺകോൾ കൊണ്ട് ഏറ്റവും പ്രസ്റ്റീജിയസ് ആയ ജോലി നല്കിയ ആളോട് ( ദുബായിൽ അടിച്ചു പൊളിച്ചു ജീവിച്ചു ശീലിച്ച യുവതിക്ക് ഇടയ്ക്ക് നഷ്ടമായ എല്ലാ cosy ലൈഫും തിരികെ കിട്ടുമ്പോൾ ) തോന്നുന്ന അടുപ്പം അവർക്ക് ശിവശങ്കറോട് തോന്നി. ആ അടുപ്പം വച്ച് ശാരീരികമായ exploitation തുടങ്ങിയത് ശിവശങ്കറാണ്. തുല്യനീതിക്ക് മതിലുകെട്ടിയ ടീമുകൾക്ക് ഈ വിഷയത്തിലൊക്കെ സ്വപ്ന മാത്രമാണ് തെറ്റുകാരി. ഒടുവിൽ അവരെകൊണ്ട് രാഷ്ട്രീയ മുതലെടുപ്പും അയാൾ നടത്തി. തനിക്കൊപ്പമുള്ള രാഷ്ട്രീയ മേലാളന്മാർക്ക് അവരെ കുറിച്ച് " വേണമെങ്കിൽ ട്രൈ ചെയ്തോ " എന്നൊരു സൂചനയും നല്കി. അതുകൊണ്ടായിരിക്കുമല്ലോ ഒന്നാം പിണറായി മന്ത്രിസഭയിലെ കേമന്മാർ വലയെറിഞ്ഞു നോക്കിയത്. ശരിക്കും സ്വപ്ന ഒരു ഇര തന്നെയാണ്.

ശിവശങ്കർ എന്ന വന്ദ്യവയോധികനായ കാമുകനിൽ അടിയുറച്ച വിശ്വാസവും സ്നേഹവും സ്വപ്നയ്ക്ക് ഉണ്ടായതിനാലാണ് മറ്റിതര മന്ത്രി പ്രലോഭനങ്ങളിൽ അവർ വീഴാതിരുന്നത്. തീർത്തും വഴിപിഴച്ച ഒരു സ്ത്രീയായിരുന്നു അവരെങ്കിൽ രാമനും ന്യൂട്ടനും കടകവും ഒക്കെ എറിഞ്ഞ വലയിൽ അവർ കൊത്തിയേനേ. തനിക്ക് പറ്റിയ ചതിവും പിഴവും തിരിച്ചറിഞ്ഞിട്ടും മിണ്ടാതെയിരിക്കാനുള്ള മാന്യത അവർ കാട്ടി. തന്നെ കുടുക്കിയവൻ നൈസായിട്ട് സ്വയം വെള്ളപൂശി അശ്വത്ഥാമാവിൻ്റെ ആന വഴി വിശുദ്ധനായ വേളയിൽ അവർ എല്ലാം വിളിച്ചുപറഞ്ഞു. ചിത്രവധമെന്ന നാടകമൊരുക്കി സ്വന്തമായി രൂപക്കൂട് പണിഞ്ഞ് അതിനകത്തിരിക്കാൻ ശ്രമിച്ച മുൻ സ്പീക്കറെ ചിത്രങ്ങൾ പരസ്യപ്പെടുത്തി വധിച്ചു. ഇത് കണ്ട കടകംപള്ളി ഭയന്ന് " കൊടിയ യാതനകളനുഭവിച്ച സ്ത്രീയോട് " യുദ്ധത്തിനില്ലെന്ന് പറഞ്ഞ് മണ്ടിയൊളിച്ചു. കാരണം അവർക്കറിയാം സ്വപ്നസുരേഷ് അവരേക്കാളിലും വിശുദ്ധ ആണെന്ന്!!

ഇവിടെ വലിയ രീതിയിൽ ലൈംഗിക ചൂഷണം അഥവാ sexual exploitation നടന്നിട്ടുണ്ട്. ശിവശങ്കറുമായിട്ടുള്ള ബന്ധം സ്വപ്ന അറിഞ്ഞ് നടന്നതാണെങ്കിൽ മറ്റ് മൂവരും exploit ചെയ്യാൻ ശ്രമിക്കുകയും അതിനവർ തയ്യാറല്ലാത്തതിനാൽ നടക്കാത്തതുമാണ്. നിലാവത്ത് അഴിച്ചുവിട്ട കോഴിയായ സിവിക് ചന്ദ്രനെ നഖശിഖാന്തം എതിർത്ത സകലമാന വട്ടപ്പൊട്ടിസ്റ്റുകളും ഇതുവരെ കമാന്ന് ഒരക്ഷരം മിണ്ടിയിട്ടില്ല. നമ്മുടെ നികുതിപ്പണം തിന്നു കൊഴുത്ത് എല്ലിൻ്റെയിടയിൽ കയറിയപ്പോൾ കോഴിത്തരം പത്തിവിടർത്തിയാടിയ മുൻ സ്പീക്കറും മുൻമന്ത്രിമാരും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും നടത്തിയത് അധികാരദുർവിനിയോഗം തന്നെയാണ്.

സിപിഎം എന്ന politically intellect but action wise completely fake ആയ പാർട്ടി പ്രതിരോധത്തിൽ ആവുമ്പോഴൊക്കെ ഇവിടുത്തെ സാംസ്കാരിക നായകരും സോ കോൾഡ് ഫെമിനിസ്റ്റുകളും തൽക്കാലത്തേക്ക് പൊളിറ്റിക്കൽ കറക്ടനെസ്സും സ്ത്രീ വിരുദ്ധതയും ബോഡി ഷെയിമിങ്ങും മൊത്തത്തിലങ്ങ് പൊതിഞ്ഞെടുത്ത് AKG സെൻ്ററിലെ കിണറ്റിലെടുത്തെറിയാറുണ്ട്. ഹിപ്പോക്രാസിയിൽ ബിരുദമെടുത്തവരാണ് കേരളത്തിലെ സാംസ്കാരിക നായകരും സ്ത്രീപക്ഷവാദികളുമെങ്കിൽ ഇവരുടെ ഇരട്ടത്താപ്പ് എന്താണെന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുത്തതാണ് സ്വപ്ന സുരേഷ് എന്ന് ഇവർ മറന്നുപോയി.രാഷ്ട്രീയ അടിമത്തം കാരണം ഷണ്ഡീകരിക്കപ്പെട്ട, വരിയുടക്കപ്പെട്ട ഇടതു സാംസ്കാരിക - ബൗദ്ധിക - സ്ത്രീപക്ഷ ടീമുകൾക്ക് സ്വപ്ന സുരേഷിനെ എങ്ങനെ മനസ്സിലാവാൻ? ഈ ഇട്ടാവട്ടത്തെ കളിക്കളം മാത്രം കണ്ടു ശീലിച്ചവർക്ക് സ്വപ്ന കളിച്ച കളിക്കളവും അവരുടെ ഗെയിമും സ്ട്രാറ്റജികളും മനസ്സിലാവില്ല. സരിതയെ അളന്ന തുലാസ്സിൽ വച്ച് സ്വപ്നയെ അളക്കരുത്. അതിനും അപ്പുറത്തെ സംഭവമാണ് സ്വപ്ന !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (4 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (4 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (4 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (4 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (5 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (5 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (5 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (6 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (6 hours ago)

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു  (9 hours ago)

പട്രോളിംഗിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഇടിച്ച് പൊലീസുകാര്‍ക്ക് ഗുരുതര പരിക്ക്  (10 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് ഡോ. റീനയെ മാറ്റിയ നടപടിയിൽ സർക്കാരിന് തിരിച്ചടി.  (10 hours ago)

പിഎം ശ്രീയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  (10 hours ago)

പ്രവാസികളെ നാടുകടത്തി ഒരാഴ്ചയ്ക്കുള്ളിൽ ഇരുപതിനായിരത്തോളം നിയമലംഘനങ്ങൾ... കണ്ണ് നിറഞ്ഞ് പ്രവാസികൾ  (10 hours ago)

അമേരിക്ക-ഇറാന്‍ സമാധാന കരാറില്‍ ഒപ്പുവച്ച് ട്രംപ്  (10 hours ago)

Malayali Vartha Recommends